Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്രഷർ ഉദ്ഘാടനം അറിഞ്ഞ് പല രാഷ്ട്രീയക്കാരും പൗരപ്രമുഖരും കൈമടക്ക് വാങ്ങി; ഒരു നേതാവ് ചോദിച്ചത് 50 ലക്ഷം രൂപ; ബെല്ലി ഡാൻസിന്റെ വീഡിയോ മൂന്ന് ദിവസത്തിന് ശേഷം പുറത്തു വന്നതിന് പിന്നിൽ നേതാവിന്റെ ചതിയെന്ന് അടുപ്പക്കാരോട് വിശദീകരിച്ച് തണ്ണിക്കോട്ട് ഗ്രൂപ്പ് ഉടമ; ഡാൻസറെ ചോദ്യം ചെയ്യാൻ പൊലീസ്; ചതുരംഗപാറയിലെ കോവിഡുകാലത്തെ നിശാ പാർട്ടിയിൽ കാര്യങ്ങൾ പെറ്റിക്കേസാകാൻ സാധ്യത

ക്രഷർ ഉദ്ഘാടനം അറിഞ്ഞ് പല രാഷ്ട്രീയക്കാരും പൗരപ്രമുഖരും കൈമടക്ക് വാങ്ങി; ഒരു നേതാവ് ചോദിച്ചത് 50 ലക്ഷം രൂപ; ബെല്ലി ഡാൻസിന്റെ വീഡിയോ മൂന്ന് ദിവസത്തിന് ശേഷം പുറത്തു വന്നതിന് പിന്നിൽ നേതാവിന്റെ ചതിയെന്ന് അടുപ്പക്കാരോട് വിശദീകരിച്ച് തണ്ണിക്കോട്ട് ഗ്രൂപ്പ് ഉടമ; ഡാൻസറെ ചോദ്യം ചെയ്യാൻ പൊലീസ്; ചതുരംഗപാറയിലെ കോവിഡുകാലത്തെ നിശാ പാർട്ടിയിൽ കാര്യങ്ങൾ പെറ്റിക്കേസാകാൻ സാധ്യത

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ:കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് ക്രഷർ ഉൽഘാടനത്തിന് ബെല്ലി ഡാൻസും മദ്യസൽക്കാരവും നടത്തിയ സംഭവത്തിൽ നടപടികൾ അന്വേഷണം തുടരുകയാണെന്നും പരിപാടിയിൽ പങ്കെടുത്തവരുടെ എണ്ണം കൃത്യാമായി തിട്ടപ്പെടുത്തിവരുന്നയെയുള്ളു എന്നും മൂന്നാർ ഡി വൈ എസ് പി അറിയിച്ചു.

വീഡിയോകളും മറ്റും പരിശോധിയിക്കേണ്ടതുണ്ട്. പരിപാടി സംഘടിപ്പിച്ചവരെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കും. കോവിഡ് ചട്ടം ലംഘിച്ചതിനാണ് കേസ്സെടുത്തിട്ടുള്ളത്. പ്രതികളെ ആറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സംഭവത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് നീങ്ങുക-അദ്ദേഹം കൂട്ടിച്ചേർത്തു.

ശാന്തൻപാറയിലെ ചതുരംഗപാറയിൽ റിസോർട്ടിൽ ബെല്ലിഡാൻസ് അരങ്ങേറുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ നിന്നും പരിപാടിയിൽ പങ്കെടുത്തവരിൽ ചിലരെ പൊലീസ് തരിച്ചറിഞ്ഞിട്ടുണ്ട്. ബെല്ലി ഡാൻസ് കളിക്കാനെത്തിയ യുവതികളെയും കൂടെയുണ്ടായിരുന്നവരെകുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം തുടർനടപടികളെന്നാണ് പൊലീസ് നിലപാട്.

അതെ സമയം ഈ സംഭവത്തിൽ കുറ്റം തെളിഞ്ഞാൽ പോലും പരിപാടി സംഘടിപ്പിച്ചവർക്ക് കാര്യമായി ആവലാതിപ്പെടാനൊന്നുമില്ലന്ന സൂചനയാണ് പുറത്തുവരുന്നത്. ചെറിയ പിഴയോ ചുരുങ്ങിയ കാലത്തെ തടവോ മാത്രാണ് ഈ കേസ്സിൽ ശിക്ഷ ഉണ്ടാവിനിടയുള്ളതെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടികാണിക്കപ്പെടുന്നത്.

പരിപാടി നടന്ന് മൂന്ന് ദിവസത്തിന് ശേഷം ബെല്ലി ഡാൻസിന്റെയടക്കം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ക്രഷർ ഉടമ കോതമംഗലം സ്വദേശി റോയി കുര്യൻ അടുപ്പക്കാരോട് പരാതിപ്പെട്ടിട്ടുണ്ട്. ക്രഷർ തുടങ്ങുന്നതിന് മുന്നോടിയായി റോയി ഇടുക്കിയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും പൗരപ്രമുഖരെയുമെല്ലാം കണ്ട് വിവരം ധരിപ്പിച്ചിരുന്നെന്നും ചിലരൊക്കെ പലപേരിൽ അത്യാവശ്യം കൈമടക്ക് വാങ്ങിയിരുന്നെന്നും മറ്റുമുള്ള പ്രചാരണം ശക്തമായിരുന്നു.

ഇക്കൂട്ടത്തിൽ ഉൾപ്പെട്ട രാഷ്ട്രീയ പാർട്ടിനേതാവ് തന്നോട് 50 ലക്ഷം രൂപ ചോദിച്ചുവെന്നും ഇത് നൽകാൻ താൻ തയ്യാറായില്ലെന്നും ഇതിന്റെ വൈരാഗ്യത്തിൽ നേതാവ് പണി തന്നതാണെന്നും റോയി അടുപ്പക്കാരോട് വ്യക്തമാക്കിയതായും അറിയുന്നു. കഴിഞ്ഞ മാസം 28-നായിരുന്നു ശാന്തൻപാറ ചതുരംഗപ്പാറയിലെ 15 ഏക്കർ സ്ഥലത്തിന് നടുവിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ആഘോഷപരിപാടി നടന്നത്.റോയിയും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

സംഭവത്തിന്റെ പേരിലുള്ള പൊലീസ് നടപടികൾക്ക് വേഗതയില്ലെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലാണെന്നും മറ്റുമുള്ള ആരോപണവും ശക്തിപ്പെട്ടിട്ടുണ്ട്.ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയക്കാരെയും കൂടെ നിർത്തുന്നതിന് റോയ്ക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. ദുരിതം പറഞ്ഞും സങ്കടം പറഞ്ഞും എത്തുന്നവരെ സാഹിക്കുന്നതിനും റോയി പിശുക്കുകാണിക്കാറില്ല എന്നും അടുപ്പക്കാർ പറയുന്നു. നാട്ടിൽ ബ്ലാക്ക് റോയി എന്നുപറഞ്ഞാലെ റോയി കുര്യനെ അറിയു. സുഹൃത്തുക്കളുമൊത്തുകൂടുമ്പോൾ മറ്റൊരു റോയി ഉണ്ടായിരുന്നെന്നും ഇയാൾ വെളുപ്പായിരുന്നെന്നും നിറം കറുപ്പായതിനാൽ റോയി കുര്യനെ പേരിന് മുമ്പ്് ബ്ലാക്ക് എന്നുകൂടി ചേർത്ത് വിളിച്ചുതുടങ്ങുകയായിരുന്നെന്നും പറയുന്നു. ഇത് നാട്ടുകാർക്കിടയിൽ പരസ്യമായ രഹസ്യവുമാണ്.

സമ്പത്തിന്റെ വരവ് അനധികൃത മാർഗ്ഗത്തിലാണെന്നും അതിലാണ് റോയി കുര്യനെ ഇത്തരത്തിൽ വിശേപ്പിക്കുന്നതെന്ന് കരുതുന്നവരുമുണ്ട്. ബുക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ഫാൻസി നമ്പറുകൾ ലഭിക്കാൻ വൻതുകകളാണ് റോയി ചിലവഴിച്ചിട്ടുള്ളത്. 4 മാത്രമായി വരുന്ന നമ്പറുകളാണ് റോയിക്ക് പ്രിയം. തമിഴ്‌നാട്ടിൽ ഡി എം കെ നേതാവുമൊത്ത് ആരംഭിച്ച 50 ഏക്കറിലെ ക്വാറിയിൽ നിന്നെത്തിക്കുന്ന കരിങ്കല്ല് പാറ ഉൽപ്പന്നങ്ങളാക്കി മാറ്റാനുന്നതിന് ലക്ഷ്യമിട്ടാണ് റോയി ശാന്തൻപാറയിൽ ക്രഷർ യൂണിറ്റ് സ്ഥാപിച്ചതെന്നാണ് അറിയുന്നത്. ക്രഷർ യൂണിറ്റ് ഇവിടെ പ്രവർത്തിയ്്ക്കുന്നിടത്തോളം കാലം പഞ്ചായത്തിന് വർഷം ഒരു കോടി നൽകുമെന്ന് റോയി പ്രഖ്യാപിച്ചിരുന്നു. 50 ലക്ഷം രൂപ മുടക്കുവരുന്ന ആശുപത്രി നിർമ്മിക്കണമെന്നും 25 ലക്ഷം മുടക്കി അനുബന്ധ സാധന -സാമഗ്രികൾ വാങ്ങണമെന്നും മറ്റും റോയി പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നതായും സൂചനകളുണ്ട്.

തണ്ണിക്കോട് വ്യവസായ ഗ്രൂപ്പിന്റെ ക്രഷർ ഉദ്ഘാടനം ഓൺലൈനിൽ നിർവ്വഹിച്ചത് വൈദ്യുതി മന്ത്രി എംഎം മണിയായിരുന്നു. ചതുരംഗപ്പാറയിൽ തണ്ണിക്കോട് വ്യവസായ ഗ്രൂപ്പിന് മുമ്പ് പാറമട ലഭിച്ചതിനു പിന്നിലും അഴിമതിയുണ്ടെന്നാണ് സൂചന. ചതുരംഗപ്പാറയിലെ വിവാദമായ പാറമടയിലെ ക്രമക്കേടുകൾ പുറത്തു വന്നിരുന്നു. ദേവികുളം സബ്കളക്ടർ നടത്തിയ അന്വേഷണത്തിൽ ഇയിരുന്നു. ഏതാണ്ട് രണ്ട് ലക്ഷം ഖനമീറ്ററോളം അധികമായി പൊട്ടിച്ചതിലൂടെ സർക്കാരിന് രണ്ടര കോടി മുതൽ 10കോടി രൂപവരെ നഷ്ടമുണ്ടായതായും കണ്ടത്തി. ക്രഷർ യൂണിറ്റായിരുന്നു പുതുതായി തുടങ്ങിയത്. അതിന്റെ ഉദ്ഘാടനത്തിന് വൈദ്യുതി മന്ത്രി എത്തുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP