Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിയുടെ കണ്ണീർ തിരിച്ചറിഞ്ഞ് 70 ഏക്കറിലെ കോംപ്ലക്സ് വിട്ടു നൽകിയത് രാധാ സോമി സത്സംഗ് ബ്യാസ്; രോഗികൾക്കുള്ള ഭക്ഷണവും ആത്മീയ സംഘടന നൽകും; 1700 അടി നീളവും 700 അടി വീതിയുമുള്ള സെന്ററിൽ 50 കിടക്കകൾ വീതമുള്ള 200 വിഭാഗങ്ങൾ അതിവേഗം സജ്ജീകരിച്ചത് ഡിആർഡിഒ; കോവിഡ് പ്രതിരോധത്തിലും ചൈനയെ തോൽപ്പിച്ച് ഇന്ത്യൻ സൈനിക മാതൃക; സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ വിസ്മയമാകുമ്പോൾ

ഡൽഹിയുടെ കണ്ണീർ തിരിച്ചറിഞ്ഞ് 70 ഏക്കറിലെ കോംപ്ലക്സ് വിട്ടു നൽകിയത് രാധാ സോമി സത്സംഗ് ബ്യാസ്; രോഗികൾക്കുള്ള ഭക്ഷണവും ആത്മീയ സംഘടന നൽകും; 1700 അടി നീളവും 700 അടി വീതിയുമുള്ള സെന്ററിൽ 50 കിടക്കകൾ വീതമുള്ള 200 വിഭാഗങ്ങൾ അതിവേഗം സജ്ജീകരിച്ചത് ഡിആർഡിഒ; കോവിഡ് പ്രതിരോധത്തിലും ചൈനയെ തോൽപ്പിച്ച് ഇന്ത്യൻ സൈനിക മാതൃക; സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ വിസ്മയമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ഡൽഹിയിൽ തുറക്കുമ്പോൾ തല ഉയർത്തുന്നത് ഇന്ത്യൻ സൈന്യം. പ്രതിരോധ ഗവേഷണ വികസന സ്ഥാപന(ഡി.ആർ.ഡി.ഒ.)മാണ് പത്തുദിവസംകൊണ്ട് പതിനായിരം കിടക്കകളുള്ള ആശുപത്രിയൊരുക്കിയത്. 250 ഐ.സി.യു.കളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അത് അത്യപൂർവ്വമാണ്. കോവിഡ് ബാധിതരെ ചികിത്സിക്കാൻ വുഹാനിൽ 10 ദിവസത്തിനകം 1000 കിടക്കകളുള്ള താൽക്കാലിക ആശുപത്രി നിർമ്മിച്ച് നേരത്തേ ചൈന വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 25,000 ച.മീ വിസ്തൃതിയിലായിരുന്നു ആശുപത്രി.

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപം പ്രതിരോധമന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആശുപത്രി സജ്ജീകരിച്ചത്. ആരോഗ്യമന്ത്രാലയം, സൈന്യം, ടാറ്റാ ട്രസ്റ്റ് എന്നിവയും സഹകരിച്ചു. 20 ഫുട്‌ബോൾ മൈതാനങ്ങളുടെ വലുപ്പമാണ് ആശുപത്രിക്കുള്ളത്. 50 കിടക്കകൾവീതമുള്ള 200 കേന്ദ്രങ്ങളുടെ സമുച്ചയമായാണ് ഇത്. ഡൽഹിയിൽ കോവിഡ് രോഗികളാൽ ആശുപത്രികൾ നിറയുന്ന സാഹചര്യത്തിലാണു യുദ്ധകാലടിസ്ഥാനത്തിൽ താൽക്കാലിക ആശുപത്രി ഉയർന്നത്. 75 ആംബുലൻസ്, 500 കുളിമുറികൾ, 450 ശുചിമുറികൾ എന്നിവയും സജ്ജമാണ്. ഇന്തോ-ടിബറ്റൻ അതിർത്തി രക്ഷാസേനയ്ക്കാണ് നടത്തിപ്പ് ചുമതല. ഐ.ടി.ബി.പി.യിലെയും മറ്റു കേന്ദ്ര പൊലീസ് സേനകളുടെയും മെഡിക്കൽ വിഭാഗം ചികിത്സച്ചുമതല വഹിക്കും. പ്രതിരോധമന്ത്രാലയത്തിനുകീഴിലുള്ള ഡി.ആർ.ഡി.ഒ. പരിപാലനച്ചുമതല വഹിക്കും.

കാര്യമായ ലക്ഷണമില്ലാത്തവർക്കും ഗുരുതരരോഗികൾക്കും പ്രത്യേകം ചികിത്സാകേന്ദ്രങ്ങൾ ഉണ്ട്. കോവിഡ് പരിചരണ കേന്ദ്രത്തിൽ ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങൾ ആണുള്ളത്. സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ആൻഡ് ഹോസ്പിറ്റൽ എന്നു പേരിട്ടിരിക്കുന്ന കേന്ദ്രം ലഫ്. ഗവർണർ അനിൽ ബൈജൽ ഉദ്ഘാടനം ചെയ്തു. . ഡൽഹിയിലെ ദീൻദയാൽ ഉപാധ്യായ, മദൻ മോഹൻ മാളവ്യ ആശുപത്രികളുമായി സംയോജിപ്പിച്ചാണു പ്രവർത്തനം. റഫറൽ ആശുപത്രിയായി എൽഎൻജെപി, രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ എന്നിവ പ്രവർത്തിക്കും. ആദ്യത്തെ 2000 കിടക്കകൾക്ക് 170 ഡോക്ടർമാരെയും 700 നഴ്‌സുമാരെയും പാരാ മെഡിക്കൽ ജീവനക്കാരെയും അർധസൈനിക വിഭാഗമായ ഐടിബിപിയാണു സജ്ജീകരിച്ചത്. 5 നേരം ഭക്ഷണവും നൽകും. രാധാ സ്വാമി സത്സങ്ങിന്റെ 70 ഏക്കർ ക്യാംപസിലാണു കേന്ദ്രം.

വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങളും വർധിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വൈറസ് ബാധിതർക്ക് വേണ്ടി കൂടുതൽ സൗകര്യങ്ങളൊരുക്കാൻ നടപടിയാരംഭിച്ചത്. ചികിത്സാ കേന്ദ്രമായി കോംപ്ലക്സ് വിട്ടു നൽകാൻ ആത്മീയ സംഘടനയായ രാധാ സോമി സത്സംഗ് ബ്യാസ് സന്നദ്ധത അറിയിക്കുകയായിരുന്നു. കൂടാതെ ഇവിടെ വരുന്ന രോഗികൾക്കുള്ള ഭക്ഷണവും സംഘടന തന്നെ നൽകാമെന്നും അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആശുപത്രിയിൽ സന്ദർശനം നടത്തി. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ഡിആർഡിഒ ചെയർമാൻ സതീഷ് റെഡ്ഡി എന്നിവരും ആശുപത്രി സന്ദർശിച്ചു. ഒരേസമയം 10000 രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യം ഈ ആശുപത്രിയിലുണ്ട്.

ഇതിൽ 10 ശതമാനം ബെഡുകൾ ഓക്സിജൻ സൗകര്യമുള്ളതാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികളെയും രോഗബാധ ഗുരുതരമല്ലാത്തവരെയും ഇനി സർദാർ പട്ടേൽ കൊറോണ കെയർ ആശുപത്രിയിലായിരിക്കും പ്രവേശിപ്പിക്കുക. 1700 അടി നീളവും 700 അടി വീതിയുമുള്ള സെന്ററിൽ 50 കിടക്കകൾ വീതമുള്ള 200 വിഭാഗങ്ങൾ ആശുപത്രിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP