Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് ബാധിച്ച് സൗദിയിലും ഒമാനിലും മലയാളി മരണം; മരിച്ചത് ശിശുരോഗ വിദഗ്ദൻ ഉൾപ്പെടെ നാല് പ്രവാസി മലയാളികൾ

കോവിഡ് ബാധിച്ച് സൗദിയിലും ഒമാനിലും മലയാളി മരണം; മരിച്ചത് ശിശുരോഗ വിദഗ്ദൻ ഉൾപ്പെടെ നാല് പ്രവാസി മലയാളികൾ

സ്വന്തം ലേഖകൻ

റിയാദ്: കോവിഡ് ബാധിച്ച് സൗദിയിലും ഒമാനിലും മലയാളികൾ മരിച്ചു. ശിശുരോഗവിദഗ്ധൻ ഉൾപ്പെടെ 4 മലയാളികളാണ് ഇന്നലെ ഗൾഫിൽ മരിച്ചത്. എടപ്പാൾ സ്വദേശി ഡോ.പി.മുകുന്ദൻ ( 66) റിയാദിൽ മരിച്ചു. കൊയിലാണ്ടി നന്തിയിൽ ശാന്തി ക്ലിനിക്ക് നടത്തിയിരുന്ന ഇദ്ദേഹം വിദേശത്തു പോയിട്ട് 2 വർഷമായി. ഭാര്യമാർ: മേഴ്‌സി, പരേതയായ പ്രീതി. മക്കൾ: സാനിയ, ഡോ.ഋത്വിക്.

മലപ്പുറം മങ്കട വടക്കാങ്ങര വടക്കേ കുളമ്പ് ശിഹാബുദ്ദീൻ (37) ജിദ്ദയിൽ മരിച്ചു. ഭാര്യ: ഷംല. മക്കൾ: മുഹമ്മദ് ഷാമിൽ, ഷംന. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി നെടുമ്പാൾ വേണു (59) ഖത്തറിൽ മരിച്ചു. ഭാര്യ: സിന്ധു. ആലപ്പുഴ അരൂക്കുറ്റി 12ാം വാർഡ് വടുതല ചെന്നാളിൽ സിഎംഎ ഖാദറിന്റെ മകൻ ഷിഹാബുദ്ദീൻ (ഷിബു50) ഒമാനിൽ മരിച്ചു. ഭാര്യ വഹീദ. രണ്ട് മക്കളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP