Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊച്ചിയും കോഴിക്കോടും ട്രിപ്പിൾ ലോക്ഡൗണിന്റെ പിടിയിൽ അമരാൻ സാധ്യത; ഇന്നത്തെ പരിശോധനാ ഫല സൂചിക വിലയിരുത്തി തീരുമാനം; ഉറവിടമറിയാത്ത കേസുകളും ഒരേസ്ഥലത്തു കൂടുതൽ പേർക്കു രോഗം കണ്ടെത്തുന്ന ക്ലസ്റ്ററുകളും നൽകുന്നത് തിരുവനന്തപുരത്ത് സമൂഹ വ്യാപന സാധ്യത; ഇതര സംസ്ഥാനങ്ങളിലേക്കു പോയി കോവിഡ് പോസിറ്റീവ് ആയ മലയാളികളിൽ 90% പേർക്കും രോഗം വന്നതു കേരളത്തിൽ നിന്നല്ലെന്ന കണ്ടെത്തലുമായി ആരോഗ്യ വകുപ്പും

കൊച്ചിയും കോഴിക്കോടും ട്രിപ്പിൾ ലോക്ഡൗണിന്റെ പിടിയിൽ അമരാൻ സാധ്യത; ഇന്നത്തെ പരിശോധനാ ഫല സൂചിക വിലയിരുത്തി തീരുമാനം; ഉറവിടമറിയാത്ത കേസുകളും ഒരേസ്ഥലത്തു കൂടുതൽ പേർക്കു രോഗം കണ്ടെത്തുന്ന ക്ലസ്റ്ററുകളും നൽകുന്നത് തിരുവനന്തപുരത്ത് സമൂഹ വ്യാപന സാധ്യത; ഇതര സംസ്ഥാനങ്ങളിലേക്കു പോയി കോവിഡ് പോസിറ്റീവ് ആയ മലയാളികളിൽ 90% പേർക്കും രോഗം വന്നതു കേരളത്തിൽ നിന്നല്ലെന്ന കണ്ടെത്തലുമായി ആരോഗ്യ വകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തിരുവനന്തപുരത്തിനു പിന്നാലെ കൊച്ചി, കോഴിക്കോട് നഗരങ്ങളിലും ട്രിപ്പിൽ ലോക് ഡൗൺ ഏർപ്പെടുത്താൻ സാധ്യത. ഇന്നത്തെ കോവിഡ് പരിശോധനാ ഫലങ്ങൾ നിർണ്ണായകമാകും. സമ്പർക്കത്തിലൂടെ രോഗ ബാധ കൂടിയാൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. സമൂഹവ്യാപനത്തിന്റെ അടിസ്ഥാനമായി വിദഗ്ദ്ധർ പറയുന്നത് ഉറവിടമറിയാത്ത കേസുകളും ഒരേസ്ഥലത്തു കൂടുതൽ പേർക്കു രോഗം കണ്ടെത്തുന്ന ക്ലസ്റ്ററുകളുമാണ്. 

കൊച്ചി നഗരസഭ ഉൾപ്പെടെ എറണാകുളം ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 12 പേർക്കു കോവിഡ് ബാധിച്ചതിൽ 3 പേർക്കു പകർന്നതു സമ്പർക്കത്തിലൂടെ ആണ്. ഇതിൽ ഒരാളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇത് ഇനിയും ഉയർന്നാൽ സമൂഹ വ്യാപനത്തിന് തെളിവാകും. അങ്ങനെ വന്നാൽ ട്രിപ്പൾ ലോക്ഡൗൺ ഏർപ്പെടുത്തും. അതിനിടെ കോഴിക്കോടും സ്ഥിതി ഗുരുതരമാവുകയാണ്. കോഴിക്കോട്ട് ഒരു ഫ്‌ളാറ്റ് സമുച്ചയത്തിൽ 3 കുട്ടികൾ ഉൾപ്പെടെ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. 7 പേർക്കു രോഗസാധ്യത സംശയിക്കുന്നു. ഇവരുടെ ഫലം ഇന്നു വരും.

ഇവരുടെയെല്ലാം സമ്പർക്കപ്പട്ടിക വലുതാണ്. ഈ ഫ്‌ളാറ്റ് സമുച്ചയത്തിലെ സുരക്ഷാ ജീവനക്കാരനാണു കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. കോവിഡ് ബാധിച്ചതായി മരണശേഷം സ്ഥിരീകരിച്ചിരുന്നു. ഉറവിടം വ്യക്തമായിട്ടില്ല. ഈ സുരക്ഷാ ജീവനക്കാരനിൽ നിന്നാണ് ഇവർക്ക് രോഗം എത്തിയതെന്നാണ് വിലയിരുത്തൽ. സമൂഹ വ്യാപന സൂചന തിരുവനന്തപുരം നഗരത്തിൽ വ്യക്തമായിക്കഴിഞ്ഞു. പലയിടങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടെന്നു തെളിയുമ്പോഴാണു സമൂഹവ്യാപനം ഉണ്ടായെന്നു പ്രഖ്യാപിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യതാ ക്ലസ്റ്ററുകളിൽ നിന്നു രോഗം പുറത്തെത്താതിരിക്കാനാണ് സർക്കാർ ശ്രമം.

അതിനിടെ ഇതര സംസ്ഥാനങ്ങളിലേക്കു പോയി കോവിഡ് പോസിറ്റീവ് ആയ മലയാളികളിൽ 90% പേർക്കും രോഗം വന്നതു കേരളത്തിൽ നിന്നല്ലെന്ന കണ്ടെത്തലുമായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. കേരളത്തിൽ നിന്നു പോയി മറ്റു സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ച 110 മലയാളികളിൽ 87 പേരുടെ എപ്പിഡെമിയളോജിക്കൽ പഠനം നടത്തിയപ്പോൾ വെറും 7 പേർക്കു മാത്രമാണു കേരളത്തിൽ നിന്നു രോഗം പകർന്നതെന്നാണു കണ്ടെത്തിയത്.

80 പേർക്കു രോഗം ബാധിച്ചതു കേരളത്തിൽ നിന്നാകാൻ സാധ്യതയില്ലെന്നു പറയുന്ന റിപ്പോർട്ടിൽ രോഗം വന്നത് എവിടെ നിന്നെന്നു വ്യക്തമാക്കിയിട്ടില്ല. തമിഴ്‌നാട്ടിലും കർണാടകയിലുമായി കേരളത്തിൽ നിന്നെത്തിയ 150 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെക്കുറിച്ചു കേരളം അന്വേഷണം നടത്തുന്നില്ലെന്നു വ്യാപക വിമർശനമുയർന്നതിനെത്തുടർന്നാണു സർക്കാർ ഇക്കാര്യം പരിശോധിച്ചത്. കേരളത്തിൽ സമൂഹവ്യാപനം നടന്നുവെന്നതിന്റെ തെളിവുകളിലൊന്നായി ഐഎംഎ മുഖ്യമന്ത്രിക്കു നൽകിയ കത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം കേരളത്തിൽ നിന്നെത്തിയ 40 പേർക്കു തമിഴ്‌നാട്ടിൽ രോഗം കണ്ടെത്തിയിരുന്നു. ഇത് സമൂഹ വ്യാപനത്തിന്റെ സൂചനയാണെന്ന് ഐ എം എ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP