Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനോനില തെറ്റിയ ഭാര്യയും മകനും വയോധികന്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് ഒരാഴ്ച; നാട്ടുകാർ വിവരം അറിഞ്ഞത് കർഷകനായ വയോധികനെ വീടിന് പുറത്ത് കാണാത്തതിനാൽ തിരക്കി എത്തിയപ്പോൾ

മനോനില തെറ്റിയ ഭാര്യയും മകനും വയോധികന്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് ഒരാഴ്ച; നാട്ടുകാർ വിവരം അറിഞ്ഞത് കർഷകനായ വയോധികനെ വീടിന് പുറത്ത് കാണാത്തതിനാൽ തിരക്കി എത്തിയപ്പോൾ

സ്വന്തം ലേഖകൻ

പുൽപള്ളി: മനോനില തെറ്റിയ ഭാര്യയും മകനും വയോധികന്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചു വെച്ചത് ഒരാഴ്ച കതവക്കുന്ന് കാര്യമ്പാതി വേലായുധൻ ചെട്ടിയുടെ (76) മൃതദേഹമാണ് വീടിനുള്ളിൽ നിന്നും അഴുകിയ നിലയിൽ കണ്ടെത്തിയത്. മനോനില തെറ്റിയ ഭാര്യ അമ്മിണിയും മകൻ ഗംഗാധരനും ചേർന്നു വേയാലുധന്റെ മൃതദേഹം പുതപ്പിച്ച് കിടത്തുകയായിരുന്നു. എന്നാൽ പുറത്താരോടും മരണ വിവരം പറയുകയോ സംസ്‌ക്കരിക്കുകയോ ചെയ്തില്ല.

വേലായുധൻ ചെട്ടിയെ പുറത്തേക്ക് കാണാത്തതിനാൽ ഇന്നലെ രാവിലെ അയൽവാസികൾ എത്തിയപ്പോഴാണ് വീടിനകത്തെ കട്ടിലിൽ മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുൻപാണു മരിച്ചതെന്നു കരുതുന്നു. ഭാര്യ അമ്മിണിയും മകൻ ഗംഗാധരനും ചേർന്നു പുതപ്പിച്ചു കിടത്തിയെങ്കിലും മരണവിവരം ആരോടെങ്കിലും പറയുകയോ മൃതദേഹം സംസ്‌കരിക്കുകയോ ചെയ്തില്ല. കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ ദുർഗന്ധമുണ്ടായെങ്കിലും പരിസരവാസികൾ കാര്യമാക്കിയിരുന്നില്ല.

എല്ലാ വർഷവും നെൽക്കൃഷി നടത്താറുള്ള വേലായുധൻ ചെട്ടിയെ ഇത്തവണ വിത്തിടൽ സമയം കഴിഞ്ഞിട്ടും പാടത്തേക്കു കണ്ടില്ല. തുടർന്ന് അയൽവീട്ടുകാരിയെത്തി കാര്യങ്ങൾ തിരക്കിയപ്പോൾ ഭർത്താവ് മരിച്ചുപോയെന്ും പുതപ്പിച്ചു കിടത്തിയിരിക്കുകയാണെന്നും അമ്മിണി പറഞ്ഞു. സംശയം തോന്നി അകത്തു കയറി നോക്കിയപ്പോൾ അഴുകിയ മൃതദേഹം കണ്ടു. തുടർന്നു നാട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു.

വേലായുധൻ ചെട്ടിക്കും കുടുംബാംഗങ്ങൾക്കും പരിസരവാസികളുമായി കാര്യമായ ബന്ധമില്ല. കാലിൽ നീരുവന്നതിനെ തുടർന്ന് ഒരു മാസമായി വേലായുധൻ ചെട്ടി വീട്ടിൽതന്നെയായിരുന്നു. രോഗികളും വയോജനങ്ങളുമുള്ള ഈ വീട്ടിൽ കോവിഡ്കാലത്ത് ആരോഗ്യ പ്രവർത്തകരോ സന്നദ്ധ സംഘടനാ പ്രവർത്തകരോ കാര്യങ്ങൾ അന്വേഷിച്ച് എത്തിയില്ലെന്നും നാട്ടുകാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP