Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കിക്കാരനായ യുവാവ് നിർമ്മിച്ച ജീപ്പ് കണ്ട് ഭ്രമിച്ചു പോയി; ട്വിറ്ററിലൂടെ തന്റെ സാമ്രാജ്യത്തിലേക്ക് അരുണിനെ നേരിട്ട് ക്ഷണിച്ച് ആനന്ദ് മഹീന്ദ്ര

ഇടുക്കിക്കാരനായ യുവാവ് നിർമ്മിച്ച ജീപ്പ് കണ്ട് ഭ്രമിച്ചു പോയി; ട്വിറ്ററിലൂടെ തന്റെ സാമ്രാജ്യത്തിലേക്ക് അരുണിനെ നേരിട്ട് ക്ഷണിച്ച് ആനന്ദ് മഹീന്ദ്ര

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കിക്കാരനായ യുവാവിനെ തന്റെ കമ്പനിയിലേക്ക് നേരിട്ട് ക്ഷണിച്ച് ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് നഴ്‌സായ അരുണിനെ ആനന്ദ് മഹീന്ദ്ര തന്റെ കമ്പനിയിലേക്ക് നേരിട്ട് ക്ഷണിട്ടച്യ യഥാർഥ ജീപ്പിനെ വെല്ലുന്ന മിനിയേച്ചർ ജീപ്പ് നിർമ്മിച്ച വെള്ളിയാമറ്റം മൂത്തേടത്തുപറമ്പിൽ അരുൺകുമാർ പുരുഷോത്തമനെ അന്വേഷിച്ചായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

കൊല്ലം സ്വദേശി അമൃതേഷെന്ന പതിനഞ്ചു വയസ്സുകാരനു വേണ്ടി നിർമ്മിച്ച വില്ലീസ് ജീപ്പിന്റെ മിനിയേച്ചറിന്റെ ചിത്രത്തിനരികെ അരുൺകുമാർ നിൽക്കുന്ന ചിത്രമടക്കമാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. മഹീന്ദ്രയ്ക്കു വേണ്ടി വ്യാവസായിക അടിസ്ഥാനത്തിൽ ഇത്തരം വാഹനങ്ങൾ നിർമ്മിക്കാൻ സഹായിക്കാമോയെന്നാണ് അരുണിനോട് ആനന്ദ് മഹീന്ദ്രയുടെ അഭ്യർത്ഥന. ഇറക്കുമതി ചെയ്യുന്ന ടോയ് കാറുകളോടു കിടപിടിക്കുന്നതാണ് അരുണിന്റെ ഡിസൈനെന്നും ആനന്ദ് ട്വീറ്റിലൂടെ പറഞ്ഞിരുന്നു.

ലൂസിഫർ സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച ജീപ്പിന്റെ മിനിയേച്ചറാണ് അമൃതേഷിനായി നിർമ്മിച്ചത്. അരുണിന്റെ മക്കളായ കേശനി കൃഷ്ണയും മാധവ് കൃഷ്ണനും വേണ്ടി നിർമ്മിച്ച സുന്ദരി ഓട്ടോറിക്ഷയും സമൂഹ മാധ്യമങ്ങളിൽ വൈറവലായിരുന്നു 150 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ആ ഓട്ടോറിക്ഷ 15000രൂപ ചെലവിൽ ഏഴര മാസത്തെ അധ്വാനം കൊണ്ടാണ് പൂർത്തിയാക്കിയത്.

വിവിധ സിനിമകളിൽ ഹിറ്റായ വാഹനങ്ങൾ നിർമ്മിക്കുന്നതിനിടയിലാണ് ലൂസിഫറിലെ ജീപ്പിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇടുക്കി ജില്ലാ ആശുപത്രിയിൽ നഴ്സാണ് അരുൺ. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നഴ്സായ ആര്യയാണ് ഭാര്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP