Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബിറ്റ്‌കോയിനിൽ സാമ്പത്തിക നഷ്ടം ഉണ്ടായപ്പോൾ ക്വട്ടേഷൻ; നവാസിനെ തട്ടിക്കൊണ്ടു പോയ ഉടനെ ബന്ധുക്കൾ നൽകിയ പരാതി നിർണ്ണായകമായി; പണത്തിന് പകരം സ്വത്തുക്കൾ മുദ്രപത്രത്തിൽ എഴുതി വാങ്ങി യൂത്ത് കോൺഗ്രസ് നേതാവിന്റെ പകവീട്ടൽ; നവാസിനെ വിട്ടയച്ചെങ്കിലും പൊലീസിന്റെ വലയിൽ താനൂരുകാരൻ ഷൗക്കത്തും ക്രിമിനലുകളും കുടുങ്ങി; ഗുണ്ടാത്തലവൻ കുരങ്ങ് നസീറും സംഘവും പിടിയിൽ; ഡിജിറ്റൽ നാണയത്തിന്റെ ചതിക്കുഴിക്ക് പ്രതികാരം തീർക്കാനിറങ്ങിയവർ തൃശൂരിൽ കുടുങ്ങുമ്പോൾ

ബിറ്റ്‌കോയിനിൽ സാമ്പത്തിക നഷ്ടം ഉണ്ടായപ്പോൾ ക്വട്ടേഷൻ; നവാസിനെ തട്ടിക്കൊണ്ടു പോയ ഉടനെ ബന്ധുക്കൾ നൽകിയ പരാതി നിർണ്ണായകമായി; പണത്തിന് പകരം സ്വത്തുക്കൾ മുദ്രപത്രത്തിൽ എഴുതി വാങ്ങി യൂത്ത് കോൺഗ്രസ് നേതാവിന്റെ പകവീട്ടൽ; നവാസിനെ വിട്ടയച്ചെങ്കിലും പൊലീസിന്റെ വലയിൽ താനൂരുകാരൻ ഷൗക്കത്തും ക്രിമിനലുകളും കുടുങ്ങി; ഗുണ്ടാത്തലവൻ കുരങ്ങ് നസീറും സംഘവും പിടിയിൽ; ഡിജിറ്റൽ നാണയത്തിന്റെ ചതിക്കുഴിക്ക് പ്രതികാരം തീർക്കാനിറങ്ങിയവർ തൃശൂരിൽ കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ബിറ്റ്‌കോയിൻ ഇടപാടിൽ സംഭവിച്ച ഒന്നരക്കോടിയുടെ നഷ്ടം തീർക്കാൻ ഗുണ്ടാസംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തോടെ ചർച്ചയാകുന്നത് അനധികൃത സാമ്പത്തിക മാഫിയയുടെ കേരളത്തിലെ സാന്നിധ്യമാണ്. മലപ്പുറം ഏലംകുളം സ്വദേശിയും തൃശൂർ പാട്ടുരായ്ക്കലിലെ മൊബൈൽ ഷോപ്പ് ഉടമയുമായ മുഹമ്മദ് നവാസിനെയാണ് (38) തട്ടിക്കൊണ്ടുപോയത്.

ഇന്റർനെറ്റിലൂടെ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ് കോയിൻ. മലപ്പുറത്ത് ഇതുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പു കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവാസിനൊപ്പം ബിറ്റ്‌കോയിൻ ഇടപാടുകൾ നടത്തി സാമ്പത്തിക നഷ്ടം സംഭവിച്ച താനൂർ സ്വദേശി ഷൗക്കത്ത് നൽകിയ ക്വട്ടേഷൻ അനുസരിച്ച് ഗുണ്ടാത്തലവൻ കുരങ്ങൻ നിസാറും സംഘവുമാണ് നവാസിനെ തട്ടിക്കൊണ്ടുപോയത്.

ഷൗക്കത്തും നിസാറും അടക്കം 11 പ്രതികളെ 17 മണിക്കൂറിനുള്ളിൽ ഈസ്റ്റ് പൊലീസ് പിടികൂടിയതോടെയാണ് ബിറ്റ് കോയിൻ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. മൂവാറ്റുപുഴയിൽനിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് ഗുണ്ടാസംഘം നവാസിനെ കൊണ്ടുപോയത്. എറണാകുളം തമ്മനത്തും പിന്നീട് അരൂക്കുറ്റിയിലും തടങ്കലിൽ പാർപ്പിച്ച് നവാസിനെ മർദിച്ചു. പിന്നീടല് ഷൗക്കത്ത് പറയും പോലെ മുദ്ര പത്രത്തിൽ ഒപ്പിട്ടു നൽകി. പ്രതികൾ പിടിയിലായതോടെ ക്വട്ടേഷൻ ഗുണ്ടകളുടെ സാന്നിധ്യവും ഇതോടെ പുറത്തു വന്നു.

ക്വട്ടേഷൻ സംഘാംഗങ്ങളായ ചേർത്തല അരൂക്കുറ്റി സ്വദേശികളായ വടുതല തൗഫീഖ് മൻസിലിൽ നിസാർ (കുരങ്ങൻ നിസാർ 39), പെരിങ്ങോട്ടുചിറയിൽ ധനീഷ് (31), കാരിക്കനേഴത്ത് ജെഫിൻ (30), കാരിക്കിനേഴത്ത് ജിതിൻ (26), കൊഴുപ്പുള്ളിത്തറ ബസ്റ്റിൻ (24), നടുവത്ത് അരൂർ വട്ടക്കേരി കായപുറത്ത് ശ്രീനാഥ് (27), എടപ്പള്ളി തോപ്പിൽപറമ്പിൽ ധിനൂപ് (31), പരപ്പനങ്ങാടി സ്വദേശികളായ പോക്കുഹാജിന്റെപുരക്കൽ ഫദൽ (36), പള്ളിച്ചന്റെപുരയ്ക്കൽ അനീസ് (27), താനൂർ ഒഴൂർ അടിപറമ്പിൽ താഹിർ (28) എന്നിവരും ക്വട്ടേഷൻ കൊടുത്ത പരിയാപുരം ചെറുവത്തുകൊറ്റായിൽ ഷൗക്കത്ത് (45) എന്നിവരുമാണ് അറസ്റ്റിലായത്.

നവാസിന്റെ പേരിൽ വയനാട്ടിലുള്ള നാലേക്കർ തോട്ടം ഷൗക്കത്തിന് എഴുതിനൽകാമെന്നു സമ്മതിപ്പിച്ച് മുദ്രപ്പത്രത്തിൽ എഴുതി വാങ്ങിയശേഷമാണ് ക്വട്ടേഷൻ സംഘം അദ്ദേഹത്തെ വിട്ടയച്ചത്. പൊലീസ് ക്വട്ടേഷൻ സംഘത്തെ അരൂക്കുറ്റി, വാടാനപ്പള്ളി എന്നിവിടങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്.ശനിയാഴ്ച ഉച്ചയോടെ തൃശൂർ നഗരത്തിലെ സ്ഥാപനത്തിൽ നിന്നും കാറിൽ എത്തിയ സംഘം നവാസിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം വടക്കാഞ്ചേരിയിൽ നിന്നും കണ്ടെത്തി.

എന്നാൽ പ്രതികൾ മറ്റൊരു വാഹനത്തിൽ നവാസിനെ കൊച്ചിയിലെ അരൂക്കുറ്റിയിലെത്തിച്ചു. വാഹനത്തെ കുറിച്ച് നടത്തിയ പരിശോധനയിൽ സംഭവം ക്വട്ടേഷനാണെന്ന് പൊലീസ് കണ്ടെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം താനൂർ സ്വദേശിയായ യൂത്ത് കോൺഗ്രസ് നേതാവ് ഷൗക്കത്തും സുഹൃത്തുക്കളുമാണ് ക്വട്ടേഷൻ നൽകിയത് എന്നും വ്യക്തമായി. നവാസിൽ നിന്നും പണത്തിനു പകരം സ്വത്തുക്കൾ എഴുതി വാങ്ങാൻ ആയിരുന്നു പദ്ധതി.

സ്വത്തുക്കൾ നൽകാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് രാത്രി തന്നെ നവാസിനെ മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന വസ്തുക്കൾ പിടിച്ച് വെച്ച് വിട്ടയക്കുകയും ചെയ്തു. കേസിൽ രണ്ട് പേരെ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP