Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭൂട്ടാനെ ചൊറിയുന്നത് അരുണാചൽ ടിബറ്റിന്റെ ഭാഗമെന്ന വാദം സജീവമാക്കാൻ; ഭൂട്ടാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അസ്വസ്ഥമാക്കാനും ഇന്ത്യയ്ക്കു മേൽ കൂടുതൽ സമ്മർദം ചെലുത്താനും ഇതുവരെ ഇല്ലാത്ത പ്രശ്‌നങ്ങൾ കുത്തിപ്പൊക്കി ചൈന; കിഴക്കൻ ഭൂട്ടാന്റെ ഭാഗമായ സാക്തങ് വന്യജീവി സങ്കേതം വേണമെന്ന ആവശ്യവുമായി ചൈന; ഭൂട്ടാനെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കാൻ ഇന്ത്യയും; അതിർത്തിയിലെ ചൈനീസ് ഇടപെടലുകൾ മുഴു വട്ടായി മാറുമ്പോൾ

ഭൂട്ടാനെ ചൊറിയുന്നത് അരുണാചൽ ടിബറ്റിന്റെ ഭാഗമെന്ന വാദം സജീവമാക്കാൻ; ഭൂട്ടാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അസ്വസ്ഥമാക്കാനും ഇന്ത്യയ്ക്കു മേൽ കൂടുതൽ സമ്മർദം ചെലുത്താനും ഇതുവരെ ഇല്ലാത്ത പ്രശ്‌നങ്ങൾ കുത്തിപ്പൊക്കി ചൈന; കിഴക്കൻ ഭൂട്ടാന്റെ ഭാഗമായ സാക്തങ് വന്യജീവി സങ്കേതം വേണമെന്ന ആവശ്യവുമായി ചൈന; ഭൂട്ടാനെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കാൻ ഇന്ത്യയും; അതിർത്തിയിലെ ചൈനീസ് ഇടപെടലുകൾ മുഴു വട്ടായി മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : നേപ്പാളും പാക്കിസ്ഥാനും ചൈനയ്‌ക്കൊപ്പം. ഇന്ത്യയ്‌ക്കെതിരെ ഭൂട്ടാനെ കൂടെ കൂട്ടാനും ശ്രമിച്ചു. എന്നാൽ ഭൂട്ടാൻ വഴങ്ങിയില്ല. ഇതോടെ മുഴു വട്ടായ ചൈനയ ഭൂട്ടാനുമായും തർക്കം തുടരുകയാണ്. ഇന്ത്യയെ ലക്ഷ്യമിട്ട് ഭൂട്ടാനെതിരെ അതിർത്തിത്തർക്കത്തിനു തുടക്കമിട്ട് ചൈന അതിർത്തിയിലെ പ്രശ്‌നത്തിന് പുതിയ തുടക്കമിടുകയാണ്. കിഴക്കൻ ഭൂട്ടാന്റെ ഭാഗമായ സാക്തങ് വന്യജീവി സങ്കേതം വേണമെന്നാണ് ചൈനയുടെ പുതിയ ആവശ്യം. ഭൂട്ടാനുമായി മുൻപുണ്ടായിരുന്ന അതിർത്തി പ്രശ്‌നങ്ങളിൽ ചൈന ഒരിക്കൽപോലും തർക്കമുന്നയിക്കാത്ത പ്രദേശമാണിത്. 1962നു ശേഷം ഒരിക്കൽ പോലും തർക്കമുണ്ടായിട്ടില്ലാത്ത ലഡാക്കിലെ ഗൽവാൻ താഴ്‌വര പൂർണമായും തങ്ങളുടേതാണെന്ന ചൈനീസ് വാദത്തിനു സമാനമാണിത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കിഴക്ക്, മധ്യ, പടിഞ്ഞാറൻ അതിർത്തി മേഖലകളിൽ ദീർഘകാലമായി തർക്കങ്ങളുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭൂട്ടാന് സൈനികമായ പിന്തുണയും മറ്റും നൽകുന്നത് ഇന്ത്യയാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ സംഘർഷം ഉണ്ടായാലും പ്രതിരോധത്തിന് മുമ്പിൽ നിൽക്കുക ഇന്ത്യ തന്നെയാകും. ഗൽവാനിലെ സംഘർഷത്തിന് ശേഷം അതിർത്തിയിൽ ഉടനീളം ഇന്ത്യ സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു. ചൈനയുടെ അതിർത്തിയിൽ അമ്പതിനായിരം സൈനികരാണ് ഉള്ളത്. ഇതിനൊപ്പം പുതിയ മേഖലകളിൽ കൂടി സമ്മർദ്ദം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഭൂട്ടാനെ ചൈന അലോസരപ്പെടുത്തുന്നത്.

അരുണാചൽ പ്രദേശ് ടിബറ്റിന്റെ ഭാഗമാണെന്നാണു ചൈനയുടെ വാദം. ഇവിടെ ഭൂട്ടാൻ അതിർത്തിക്കടുത്തുള്ള തവാങ്ങിൽ ഇന്ത്യ വിമാനത്താവളം നിർമ്മിക്കുന്നതുൾപ്പെടെ ചൈന എതിർത്തിരുന്നു. അതുകൊണ്ടുതന്നെ അരുണാചലിനു മേലുള്ള അവകാശവാദവും കൂടി കൂട്ടിയിണക്കിയാണ് ചൈന ഭൂട്ടാനുമായുള്ള തർക്കം ഉയർത്തുന്നതെന്നാണു വിലയിരുത്തൽ. ചൈനയുടെ വാദത്തെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഭൂട്ടാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അസ്വസ്ഥമാക്കാനും ഇന്ത്യയ്ക്കു മേൽ കൂടുതൽ സമ്മർദം ചെലുത്താനുമാണ് ചൈന ഇപ്പോൾ ഇല്ലാത്ത പ്രശ്‌നം ഉയർത്തിക്കൊണ്ടു വരുന്നതെന്നാണ് വിലയിരുത്തൽ.

മധ്യ, പടിഞ്ഞാറൻ അതിർത്തികളിൽ മുൻപും തർക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഭൂട്ടാന്റെ കിഴക്കൻ മേഖലയിൽ ചൈന അവകാശവാദമുന്നയിക്കുന്നത് ഇതാദ്യമാണ്. രാജ്യാന്തര പരിസ്ഥിതി സംഘടന (ജിഇഎഫ്) സാക്തങ് വന്യജീവി സങ്കേതത്തിനു നൽകുന്ന ഫണ്ട് തടസ്സപ്പെടുത്താനും ചൈന ശ്രമിച്ചു. പ്രദേശം തർക്കമേഖലയാണെന്നു വാദിച്ചായിരുന്നു ഇത്. ത്രശിഗങ് ജില്ലയിലുൾപ്പെട്ട സാക്തങ് തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നു ഭൂട്ടാൻ വ്യക്തമാക്കി.

ഇന്ത്യ ചൈന ഭൂട്ടാൻ അതിർത്തികൾ ചേരുന്ന മുക്കവലയാണ് സാക്തങ് ഉൾപ്പെട്ട ഭൂട്ടാന്റെ കിഴക്കൻ പ്രദേശം. അരുണാചലിലെ വെസ്റ്റ് കാമെങ് ജില്ലയോടു ചേർന്ന പ്രദേശം. ഇവിടെ അവകാശവാദമുന്നയിക്കുന്നതിലൂടെ അരുണാചൽ അതിർത്തിയിലും പ്രശ്‌നമുണ്ടാക്കാനാ് ശ്രമം. സാക്തങ് പ്രശ്‌നം തങ്ങളും ഭൂട്ടാനും തമ്മിലാണെന്നും അതിൽ മൂന്നാമതൊരു രാജ്യം ഇടപെടേണ്ടെന്നും ചൈന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഭൂട്ടാന്റെ നിലപാടിന് അനുസരിച്ച് ഇന്ത്യ ഇടപെടും.

3 രാജ്യങ്ങളും ചേരുന്നയിടത്തുള്ള ദോക്ലായിൽ 2017ൽ ചൈന കടന്നുകയറ്റത്തിനു ശ്രമിച്ചപ്പോൾ ഭൂട്ടാനു പിന്തുണയുമായി ഇന്ത്യ രംഗത്തുവന്നിരുന്നു. ഭൂട്ടാൻ പാർലമെന്റിലെ രേഖകൾ പ്രകാരം 1984 2016 കാലഘട്ടത്തിൽ ഭൂട്ടാനും ചൈനയും തമ്മിൽ അതിർത്തി വിഷയങ്ങളിൽ 24 തവണ ചർച്ച നടന്നു. സാക്തങ് ഉൾപ്പെടുന്ന കിഴക്കൻ മേഖല ഒരു തവണ പോലും ചർച്ചയായിട്ടില്ല.

കിഴക്കൻ അതിർത്തിയോടു ചേർന്ന സാക്ടെങ് വന്യജീവി സങ്കേതത്തിന് വാഷിങ്ടൺ ആസ്ഥാനമായ ഗ്ലോബൽ എൻവയോൺമെന്റ് ഫസിലിറ്റിയുടെ സാമ്പത്തിക സഹായത്തിനായുള്ള ഭൂട്ടാന്റെ അഭ്യർത്ഥനയെ കഴിഞ്ഞമാസം നടന്ന വിർച്വൽ യോഗത്തിൽ ചൈന എതിർത്തിരുന്നു. 650 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനമേഖല തർക്കപ്രദേശത്താണെന്നായിരുന്നു ചൈനയുടെ പ്രതിനിധി ഷോങ്ജിങ് വാങ്ങിന്റെ വാദം. ഭൂട്ടാനുവേണ്ടി യോഗത്തിൽ പങ്കെടുത്ത ലോക ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്റ്ററും ഇന്ത്യൻ ഉദ്യോഗസ്ഥയുമായ അപർണ സുബ്രഹ്മണി അപ്പോൾത്തന്നെ ചൈനയുടെ വാദത്തെ എതിർത്തിരുന്നു. തുടർന്ന് ചൈനീസ് പ്രതിനിധി വിട്ടുനിൽക്കുകയും ഭൂട്ടാന് സഹായം അനുവദിക്കാൻ ജിഇഎഫിലെ മറ്റ് അംഗങ്ങൾ ഒറ്റക്കെട്ടായി തീരുമാനിക്കുകയും ചെയ്തു.

സാക്ടേങ് വന്യജീവി സങ്കേതം ഭൂട്ടാന്റേതാണെന്നു വ്യക്തമാക്കുന്ന രേഖകളുണ്ടെന്നും ജിഇഎഫ് അറിയിച്ചിരുന്നു. പിന്നീട് ഡൽഹിയിലെ ചൈനീസ് എംബസിയെ ഭൂട്ടാൻ നേരിട്ടു പ്രതിഷേധം അറിയിക്കുകയും ചെയ്തു. ചൈനയ്ക്കു ഭൂട്ടാനിൽ എംബസിയില്ലാത്തതിനാൽ ഡൽഹിയിലെ എംബസി വഴിയാണു ഭൂട്ടാനുമായി ഇടപെടുന്നത്. സക്ടേങ് വന്യജീവി സങ്കേതം ഉൾപ്പെടുന്ന ത്രഷിഗാങ് ജില്ല ഒരു മുക്കവലയ്ക്കു സമമാണെന്ന് ജെഎൻയു സ്‌കൂൾ ഒഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ സംഗീത തപ്ലിയാൽ വിശദീകരിക്കുന്നു. സൈനിക തന്ത്രപരമായി ഡോക്ലാം പോലെ ഏറെ പ്രാധാന്യമുണ്ട് ഈ മേഖലയ്ക്കും. അരുണാചൽ പ്രദേശിലെ വെസ്റ്റ് കമെങ് ജില്ലയാണ് തൊട്ടടുത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP