Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെക്‌നോപാർക്കിലെ ആദ്യ അഞ്ച് കമ്പനികളിലൊന്നിന്റെ സ്ഥാപകൻ; കേരളത്തിലെ ആദ്യകാല ഐടി വ്യവസായികളിലൊരാൾ; ഇന്ത്യയിലും വിദേശത്തുമായി ഐടി, ബയോടെക്നോളജി മേഖലകളിൽ എട്ട് വ്യവസായസ്ഥാപനങ്ങൾക്കു തുടക്കം കുറിച്ച വ്യക്തി: മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ സാങ്കേതികവിദ്യ കേരളത്തിൽ ആദ്യമായി കൊണ്ടുവന്ന ലാലാജി അന്തരിച്ചത് പക്ഷാഘാതത്തെ തുടർന്ന്

ടെക്‌നോപാർക്കിലെ ആദ്യ അഞ്ച് കമ്പനികളിലൊന്നിന്റെ സ്ഥാപകൻ; കേരളത്തിലെ ആദ്യകാല ഐടി വ്യവസായികളിലൊരാൾ; ഇന്ത്യയിലും വിദേശത്തുമായി ഐടി, ബയോടെക്നോളജി മേഖലകളിൽ എട്ട് വ്യവസായസ്ഥാപനങ്ങൾക്കു തുടക്കം കുറിച്ച വ്യക്തി: മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ സാങ്കേതികവിദ്യ കേരളത്തിൽ ആദ്യമായി കൊണ്ടുവന്ന ലാലാജി അന്തരിച്ചത് പക്ഷാഘാതത്തെ തുടർന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ ആദ്യകാല ഐടി വ്യവസായികളിലൊരാളായ കഴക്കൂട്ടം കിഴക്കുംഭാഗം കൈലാസിൽ ആർ.പി ലാലാജി (81) പക്ഷാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്നലെ രാത്രി 11 മണിക്കായിരുന്നു അന്ത്യം. ഇന്ത്യയുടെ ഐടി മേഖലയ്ക്ക് ലാലാജി നൽകിയ സംഭാവന വളരെ വലുതാണ്. ടെക്‌നോപാർക്കിലെ ആദ്യ അഞ്ച് കമ്പനികളിലൊന്നായ സീവ്യൂ സപ്പോർട്ട് സിസ്റ്റത്തിന്റെ സ്ഥാപകനായിരുന്നു.

1995ൽ ആണ് അദ്ദേഹം സീവ്യൂ സപ്പോർട്ട് സിസ്റ്റം എന്ന കമ്പനിക്ക് തുടക്കം കുറിച്ചത്. ഇതടക്കം ഇന്ത്യയിലും വിദേശത്തുമായി ഐടി, ബയോടെക്നോളജി മേഖലകളിൽ 8 വ്യവസായസ്ഥാപനങ്ങൾക്കു തുടക്കം കുറിച്ച ലാലാജിയാണു മെഡിക്കൽ റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്ന മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ സാങ്കേതികവിദ്യ കേരളത്തിൽ ആദ്യമായി കൊണ്ടുവന്നത്. ബിപിഒ (ബിസിനസ് പ്രോസസ് ഔട്സോഴ്സിങ്) രീതി നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ കമ്പനികളിലൊന്നാണ് സീവ്യൂ.

കൊല്ലം കേന്ദ്രമാക്കി 1985ൽ ലാലാജി ആരംഭിച്ച 'നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടർ ടെക്നോളജി' എന്ന കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിന്റെ 50ലധികം ശാഖകളിൽ നിന്നു പഠിച്ചിറങ്ങിയത് ആയിരങ്ങളാണ്. മനോരമയടക്കം വിവിധ മാധ്യമങ്ങളിൽ ടെക്‌നോളജി കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. പത്തനംതിട്ട കവിയൂർ കോട്ടൂർചാമയ്ക്കൽ തറവാട്ടിലാണ് ലാലാജി ജനിച്ചത്. പരേതയായ വത്സല ലാലാജിയാണ് ഭാര്യ. മക്കൾ: ഇന്ദുലക്ഷ്മി (കോഫൗണ്ടർ, നീഡ്‌സ്ട്രീറ്റ്), ശങ്കർ ലാൽ (ഡയറക്ടർ, സീവ്യു). മരുമക്കൾ: രാജു ഹരിലാൽ (സിഇഒ,സീവ്യൂ), ചെഞ്ചു വേണുഗോപാൽ (കസ്റ്റമർ ഡവലപ്‌മെന്റ് ഡയറക്ടർ, നീഡ്‌സ്ട്രീറ്റ്).

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP