Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാഹന പരിശോധനക്കിടെ ലോറിയിൽ നിന്നും കണ്ടെടുത്തത് 12 കിലോ കഞ്ചാവ്; ബാംഗ്ലൂരിൽ നിന്നും ഗ്രാനൈറ്റ് കൊണ്ടുവന്ന ലോറിയിൽ ഒളിപ്പിച്ചു കടത്തിയത് രണ്ടുപേർ; കോഴിക്കോട് ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളെന്ന് പൊലീസ്

വാഹന പരിശോധനക്കിടെ ലോറിയിൽ നിന്നും കണ്ടെടുത്തത് 12 കിലോ കഞ്ചാവ്; ബാംഗ്ലൂരിൽ നിന്നും ഗ്രാനൈറ്റ് കൊണ്ടുവന്ന ലോറിയിൽ ഒളിപ്പിച്ചു കടത്തിയത് രണ്ടുപേർ; കോഴിക്കോട് ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളെന്ന് പൊലീസ്

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് പതിമംഗലത്ത് വെച്ച് 12 കിലോ കഞ്ചാവ് പിടികൂടി. കുന്ദമംഗലം പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ബാംഗ്ലൂരിൽ നിന്നും ഗ്രാനൈറ്റുമായി വന്ന ലോറിയിൽ നിന്നും കഞ്ചാവ് പിടികൂടിത്. ലോറി ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. നടുക്കണ്ടി തിരുവമ്പാടി സൈനുദ്ധീൻ (26), തൊട്ടിയിൽ എയർപോർട്ട് ഹർഷദ് (30) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് പതിമംഗലത്തിനടുത്ത് ദേശീയപാതയിൽ പൊലീസ് വാഹനപരിശോധന നടത്തിയത്. ബാംഗ്ലൂരിൽ നിന്നും ഗ്രാനൈറ്റുമായി വരികയായിരുന്ന ലോറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കുന്ദമംഗലം, മുക്കം തുടങ്ങിയ പ്രദേശങ്ങളിൽ വിതരണം ചെയ്യാനുള്ളതാണ് എന്നാണ് പിടിയിലായവരിൽ നിന്ന് ലഭിച്ചിട്ടുള്ള വിവരം.

അതേ സമയം ഇന്ന് പിടിയിലായവർക്ക് കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ കഞ്ചാവ് വിതരണം നടത്തുന്ന സംഘവുമായി ബന്ധമുള്ളതായാണ് സൂചന. ഇവർ ഈ സംഘത്തിലെ പ്രധാന കണ്ണികളാണെന്നും പൊലീസ് പറയുന്നു. നേരത്തെ എൻഐടി ക്യാമ്പസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ ഭാഗമാണ് പിടിയിലായവരും എന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ ലോക്ഡൗൺ ആരംഭിച്ചതു മുതൽ ഇവരുടെ പ്രവർത്തനങ്ങൾ കുറഞ്ഞിരുന്നു.

നേരത്തെ എൻഐടിയിൽ ഒരു വിദ്യാർത്ഥി ലഹരി ഉപയോഗം തുടങ്ങി പിന്നീട് വിതരണക്കാരനായത് പൊലീസ് പിടികൂടിയിരുന്നു. ഇയാളുമായി ഇന്ന് പിടിയിലാവർക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP