Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തലസ്ഥാനത്ത് കോവിഡ് ബാധിച്ചവരിൽ ആരോ​ഗ്യ പ്രവർത്തകരും; രോ​ഗബാധ സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റ്, നഴ്‌സ് എന്നിവർക്ക്

തലസ്ഥാനത്ത് കോവിഡ് ബാധിച്ചവരിൽ ആരോ​ഗ്യ പ്രവർത്തകരും; രോ​ഗബാധ സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റ്, നഴ്‌സ് എന്നിവർക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ ആരോ​ഗ്യ പ്രവർത്തകരും. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ആറ്റുകാൽ സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റ്, നഴ്‌സ് എന്നിവർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. മണക്കാട് സ്വദേശിനിയായ 22കാരിക്കും ചെമ്പഴന്തി സ്വദേശിനിയായ 29കാരിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നത് ആശങ്കയായതിന് പിന്നാലെയാണ്, ഈ വാർത്തയും പുറത്തുവരുന്നത്.

ഇന്ന് 38 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇവരിൽ 22 പേർ തിരുവനന്തപുരം ജില്ലയിലാണ്. തലസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആകെ 27 പേർക്കാണ്. എന്നാൽ ഇവരിൽ 14 പേർക്കും യാതൊരു യാത്രാപശ്ചാത്തലവുമുണ്ടായിരുന്നില്ല. ഇവരിൽ ഏറെയും പൂന്തുറയിലാണ്. മണക്കാട്, പൂന്തുറ എന്നീ സ്ഥലങ്ങളിൽ നേരത്തെ തന്നെ അതീവ ജാ​ഗ്രത നിലനിൽക്കുകയാണ്. മൂന്ന് വയസുകാരി മുതൽ 70കാരൻ ഉൾപ്പടെയുള്ളവർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP