Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമ്പാനൂർ ഉൾപ്പെടെയുള്ള വിവിധ ബസ് ഡിപ്പോകൾ അടയ്ക്കും; കോടതികളും അടഞ്ഞു കിടക്കും, പൊലീസ് ആസ്ഥാനം പ്രവർത്തിക്കും; മെഡിക്കൽ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കും; അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കയ്യിൽ കരുതണം; ട്രിപ്പിൾ ലോക്ക് ഡൗണിൽ തിരുവനന്തപുരം നഗരത്തിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

തമ്പാനൂർ ഉൾപ്പെടെയുള്ള വിവിധ ബസ് ഡിപ്പോകൾ അടയ്ക്കും; കോടതികളും അടഞ്ഞു കിടക്കും, പൊലീസ് ആസ്ഥാനം പ്രവർത്തിക്കും; മെഡിക്കൽ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കും; അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കയ്യിൽ കരുതണം; ട്രിപ്പിൾ ലോക്ക് ഡൗണിൽ തിരുവനന്തപുരം നഗരത്തിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ ട്രിപ്പിൾലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണങ്ങൾ തുടരും. കോർപ്പറേഷൻ പരിധിയിലെ കെഎസ്ആർടിസി ഡിപ്പോൾ അടക്കം അടച്ചിടാനാണ് തീരുമാനം. പ്രധാന ബസ് ടെർമിനലായ തമ്പാനൂർ സെൻട്രൽ ഡിപ്പോ ഉൾപ്പെടെയുള്ളവയാണ് അടയ്ക്കുന്നത്. സിറ്റി ,വികാസ്ഭവൻ, പേരൂർക്കട ,പാപ്പനംകോട് ഡിപ്പോകൾ അടയ്ക്കും.

തമ്പാനൂരിലേക്ക് വരുന്ന ദീർഘദൂര സർവീസുകൾ ജില്ലയിലെ മറ്റു പ്രധാന കെഎസ്ആർടിസി സ്റ്റാന്റുകളായ ആറ്റിങ്ങൽ, കിളിമാനൂർ, സ്റ്റാന്റുകൾ കേന്ദ്രീകരിച്ച് ഓപ്പറേറ്റ് ചെയ്യാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. കോർപ്പറേഷനോട് ചേർന്നുവരുന്ന കണിയാപുരം, നെടുമ്മങ്ങാട്, വിഴിഞ്ഞം ഡിപ്പോകൾ അടയ്്ക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

അതേസമയം, പൊലീസ് ആസ്ഥാനം തുറന്നുപ്രവർത്തിക്കും. കോടതികൾ അടച്ചിടും. സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളും അടച്ചിടും. ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കും. ഒരു പ്രദേശത്ത് ഒരു കട മാത്രമേ തുറക്കാൻ അനുവദിക്കുകയുള്ളു. മെഡിക്കൽ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കയ്യിൽ കരുതണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP