Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈൻ പഠനത്തിന് ടിവി നൽകാൻ ചെന്നപ്പോൾ കണ്ടത് വീടിന്റെ ശോചനീയാവസ്ഥ; വീട് നന്നാക്കി നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ

ഓൺലൈൻ പഠനത്തിന് ടിവി നൽകാൻ ചെന്നപ്പോൾ കണ്ടത് വീടിന്റെ ശോചനീയാവസ്ഥ; വീട് നന്നാക്കി നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

കോവിഡ് കാലത്ത് സഹജീവി സ്നേഹത്തിന് മാതൃകയായി കോട്ടയത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകർ. കടുത്തുരുത്തിയിലെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ശോചനീയാവസ്ഥയിലുള്ള കടുത്തുരുത്തി സ്വദേശി ബിജുവിന്റെ വീട് നന്നാക്കി നൽകിയത്. ടിവി ചലഞ്ചിന്റെ ഭാഗമായായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ കടുത്തുരുത്തി സ്വദേശി ബിജുവിന്റെ വീട്ടിലെത്തിയത്. ബിജുവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റായിരുന്നു. വീടിന്റെ ശോചനീയ അവസ്ഥ നേരിൽ കണ്ട പ്രവർത്തകർ അറ്റകുറ്റപ്പണി ചെയ്തുകൊടുക്കാൻ തയ്യാറായി മുന്നോട്ട് വന്നു. കടുത്തുരുത്തിയിലെ സിപിഎം നേതൃത്വം കൂടി ഇടപെട്ടതോടെ വീടിന്റെ പണികൾ ദ്രുതഗതിയിൽ പൂർത്തിയാകുകയായിരുന്നു. വീടിന്റെ ചിത്രങ്ങളും ഡിവൈഎഫ്‌ഐ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ..

ഓൺലൈൻ ക്ലാസിന് ടി.വി. ഇല്ലാത്തതിനാൽ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ രണ്ട് കുട്ടികൾക്ക് ടീവി എത്തിച്ചു നൽകാൻ പോയതായിരുന്നു DYFI കൊടികുത്തി യൂണിറ്റ് കമ്മിറ്റിയിലെ സഖാക്കൾ. വീട്ടിൽ എത്തിയപ്പോൾ വീടിന്റെ ശോചനീയവസ്ഥ നേരിൽ കണ്ട DYFI സഖാക്കൾ, വീടിന്റെ അറ്റകുറ്റപ്പണി ചെയ്തുകൊടുക്കാൻ തയ്യാറായി മുന്നോട്ട് വന്നു. കടുത്തുരുത്തിയിലെ CPIM നേതൃത്വം ഇടപെട്ടതോടെ സുമനസുകളുടെ സഹായത്തോടെ വീടിന്റെ അറ്റകുറ്റ പണികൾ ദ്രുതഗതിയിൽ പൂർത്തിയായിരിക്കുയാണ്. ആരോഗ്യസ്ഥിതി മോശമായതിനാൽ ഗൃഹനാഥൻ ബിജു മെഡിക്കൽ കോളേജിൽ അഡ്‌മിറ്റായിരുന്നു. മാതൃകാപരമായ ഇടപെടൽ നടത്തിയ കടുത്തുരിത്തിയിലെ പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ..

ഓൺലൈൻ ക്ലാസിന് ടി.വി. ഇല്ലാത്തതിനാൽ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ രണ്ട് കുട്ടികൾക്ക് ടീവി എത്തിച്ചു നൽകാൻ...

Posted by DYFI Kerala on Friday, July 3, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP