Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോൺഗ്രസിനെയും യുഡിഎഫിനെയും ശിഥിലമാക്കാൻ സിപിഎം ശ്രമം; നേതാക്കളെ വ്യക്തിഹത്യ നടത്തി വേട്ടയാടുന്നുവെന്ന് ചെന്നിത്തല; ദുരന്ത കാലത്ത് മുഖ്യമന്ത്രിയുടെ റേറ്റിങ് കൂട്ടാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളിയും; സംസ്ഥാനത്തുള്ളത് ഭരണവിരുദ്ധ വികാരം; യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പി ക കുഞ്ഞാലിക്കുട്ടിയും; പ്രതിപക്ഷ നേതാവിനെ അപമാനിക്കാൻ സംഘടിത നീക്കം; രാഹുൽ ഗാന്ധിയെ പപ്പു എന്ന് ബിജെപി ആക്ഷേപിച്ച പോലെയെന്ന് ആർഎസ്‌പിയും; ഏഷ്യാനെറ്റ് സർവേയെ തള്ളി യുഡിഎഫ് നേതാക്കൾ

കോൺഗ്രസിനെയും യുഡിഎഫിനെയും ശിഥിലമാക്കാൻ സിപിഎം ശ്രമം; നേതാക്കളെ വ്യക്തിഹത്യ നടത്തി വേട്ടയാടുന്നുവെന്ന് ചെന്നിത്തല; ദുരന്ത കാലത്ത് മുഖ്യമന്ത്രിയുടെ റേറ്റിങ് കൂട്ടാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളിയും; സംസ്ഥാനത്തുള്ളത് ഭരണവിരുദ്ധ വികാരം; യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പി ക കുഞ്ഞാലിക്കുട്ടിയും; പ്രതിപക്ഷ നേതാവിനെ അപമാനിക്കാൻ സംഘടിത നീക്കം; രാഹുൽ ഗാന്ധിയെ പപ്പു എന്ന് ബിജെപി ആക്ഷേപിച്ച പോലെയെന്ന് ആർഎസ്‌പിയും; ഏഷ്യാനെറ്റ് സർവേയെ തള്ളി യുഡിഎഫ് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കനക്കുന്ന കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സി ഫോറുമായി ചേർന്നു നടത്തിയ സർവ്വേക്കെതിരെ കോൺഗ്രസും യുഡിഎഫും രംഗത്ത്. ചാനലിന്റെ സർവേ യുഡിഎഫിനെ താറടിക്കാൻ വേണ്ടിയാണെന്നാണ് നേതാക്കൾ വിമർശിച്ചത്. ദേശീയ തലത്തിൽ ബിജെപി എന്ന പോലെ കേരളത്തിൽ കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനും യുഡിഎഫിനെ തകർക്കാനും എല്ലാകാലത്തും ശ്രമിക്കുന്നത് ശ്രമിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ കാലത്തും കോൺഗ്രസ് നേതാക്കളെ വ്യക്തിഹത്യ നടത്തുകയും വേട്ടയാടുകയുമാണ് അവർ. ഇപ്പോഴും അത് തുടരുകയാണ്. എന്നാൽ യുഡിഎഫിന്റെ കെട്ടുറപ്പിനെ തകർക്കാമെന്ന് ആരും കരുതേണ്ട. കേരളത്തിൽ ഏറ്റവും ജനപിന്തുണയുള്ള പ്രസ്ഥാനമാണ് യുഡിഎഫ്. നാളെ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ വിജയം യുഡിഎഫിനൊപ്പമായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സർവേക്കെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനവും രംഗത്തുവന്നു. കേരള ചരിത്രം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് വർത്തമാന കേരളം ഭരിക്കുന്നത് എന്നും ദുരന്ത കാലത്ത് മുഖ്യമന്ത്രിയുടെ റേറ്റിങ് കൂട്ടാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇതിനേക്കാൾ മോശമായൊരു ഭരണം കേരളം കണ്ടിട്ടില്ല.കേരള ചരിത്രം കണ്ട ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് വർത്തമാന കേരളം ഭരിക്കുന്നത്. ദുരന്ത കാലത്ത് മുഖ്യമന്ത്രിയുടെ റേറ്റിങ് കൂട്ടാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. ഇത് ശരിയാണോയെന്ന് മാധ്യമപ്രവർത്തകർ ചിന്തിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പി.ആർ ഏജൻസികളുടെ മഞ്ഞളിപ്പിൽ വീഴരുത്. തുറന്ന കണ്ണുകളോടെയും മനസോടെയും പൊതുസമൂഹം കാര്യങ്ങളെ വിലയിരുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാരേയും എല്ലാക്കാലവും വിഡ്ഡികളാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ നിന്ന് ഉയർത്തെഴുന്നേറ്റ ചരിത്രമാണ് യു.ഡി.എഫിനുള്ളത്. നുണ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് ജനങ്ങൾ ഒപ്പം നിൽക്കുമ്പോൾ ജനാധിപത്യവും മതേതരത്യവും നില നിർത്താൻ ശക്തമായ പോരാട്ടവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ലീഡർ കെ കരുണാകരന്റെ ജന്മവാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

അതേസമയം ചെന്നിത്തലയെ പിന്തുണച്ച് ആർഎസ്‌പിയും രംഗത്തുവന്നു. പ്രതിപക്ഷ നേതാവിനെ അപമാനിക്കാൻ സംഘടിത നീക്കം നടക്കുന്നുണ്ടെന്നും ചെന്നിത്തലയുടെ പ്രവർത്തനത്തിൽ പൂർണതൃപ്തിയുണ്ടെന്നും ആർഎസ്‌പി വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ പപ്പു എന്ന് ബിജെപി ആക്ഷേപിച്ച പോലെയാണ് ഇപ്പോൾ ചെന്നിത്തലക്ക് എതിരായ നീക്കമെന്നും വിമർശനം. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ തീരുമാനം കോൺഗ്രസാണ് കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

പിണറായി സർക്കാർ ഇപ്പോൾ കാശുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഭരണത്തുടർച്ച അസാധ്യമാണെന്നും ആർഎസ്‌പി വിമർശിച്ചു. സർക്കാരിന് എതിരെ വലിയ ജന വികാരമാണ് നിലനിൽക്കുന്നത്. ബുദ്ധിപരമായ അഴിമതിയാണ് ഇ മൊബിലിറ്റി പദ്ധതിയിൽ നടന്നതെന്നും ഇതിൽ നിന്നും സർക്കാർ ഉടൻ പിന്മാറണമെന്നും ആർഎസി ആവശ്യപ്പെട്ടു. ബഹുരാഷ്ട്ര കമ്പനികളോട് ഉള്ള സിപിഎം കേന്ദ്ര നേതൃത്വ നിലപാട് തള്ളി ആണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നത് എന്നും ഷിബു ബേബി ജോണും എൻകെ പ്രേമചന്ദ്രനും അഭിപ്രായപ്പെട്ടു.

അതേസമയം ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവേ തള്ളി പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. സംസ്ഥാനത്തുള്ളത് ഭരണ വിരുദ്ധ വികാരമാണെന്നും, യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുതിർന്ന മുസ്ലിം ലീഗ് നേതാവ് അവകാശപ്പെട്ടു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മലബാറിലെ ശക്തി യുഡിഎഫ് തെളിയിച്ചതാണെന്ന് അവകാശപ്പെട്ട കുഞ്ഞാലിക്കുട്ടി. വർദ്ധിച്ച മുസ്ലിം പിന്തുണയുണ്ടായിരുന്നെങ്കിൽ ഇടത് മുന്നണി എങ്ങനെ മഞ്ചേശ്വരത്ത് മൂന്നാം സ്ഥാനത്തെത്തിയെന്നും ചോദിക്കുന്നു.

ഇടതിന് തുടർഭരണസാധ്യത പ്രവചിക്കുന്ന സർവ്വെയിൽ യുഡിഎഫ് ക്യാമ്പ് കടുത്ത നിരാശയിലാണ്. സർവ്വെയെ എതിർത്ത് സർക്കാറിനെതിരായ നിലപാടുകൾ ശക്തമാക്കാനാണ് പ്രതിപക്ഷം തീരുമാനം. കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകൾക്ക് ആക്കം കുട്ടുന്നതാണ് സർവ്വെ ഫലം. പ്രതിപക്ഷനേതാവിനെക്കാൾ പിന്തുണ ഉമ്മൻ ചാണ്ടിക്ക് കിട്ടിയതിൽ എ ഗ്രൂപ്പിന് സന്തോഷം. പക്ഷെ അതൊന്നും പുറത്തുകാണിക്കാതെ കാത്തിരുന്ന് കാണൽ നയം തുടരാനാണ് നീക്കം. സർവ്വെക്ക് പിന്നാലെ തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ നേതൃമാറ്റ ആവശ്യം ലീഗ് അടക്കമുള്ള കക്ഷികൾ ഉന്നയിക്കുമോ എന്ന ആശങ്കയിലാണ് ഐ ഗ്രൂപ്പ്. തുടർഭരണ പ്രവചനം ആത്മവിശ്വാസം കൂട്ടുന്നെങ്കിലും ഇടത് മുന്നണി പ്രതികരണം കരുതലോടെയാണ്.

കോവിഡ് കാലത്ത് ജനങ്ങൾ മരണത്തിനും ജീവിതത്തിനും ഇടയിൽ നിൽക്കുമ്പോൾ യു.ഡി.എഫിനെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് സ്വകാര്യ ചാനലിന്റെ സർവേ എന്ന് കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കനും നേരത്തെ ആരോപിച്ചിരുന്നു. ഇത്തരം സർവേകൾ കൊണ്ടൊന്നും കോൺഗ്രസിനെയും യു.ഡി.എഫിനെയും തളർത്താൻ കഴിയില്ലെന്നും ജോസഫ് വാഴക്കൻ കൊച്ചിയിൽ പറഞ്ഞു. സംസ്ഥാനത്തെ ഒരു സ്വകാര്യ ചാനൽ പുറത്ത് വിട്ടത് പെയ്ഡ് സർവെ ആണെന്ന കാര്യത്തിൽ തർക്കമില്ല. അടിമുടി തകർന്ന സർക്കാറിനെ വെള്ളപൂശാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തിയത്. ഇത്തരം തട്ടിക്കൂട്ട് സർവെ കൊണ്ട് യു.ഡി.എഫിനെ തകർക്കാൻ കഴിയില്ലെന്നും കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ വ്യക്തമാക്കി.

കോവിഡ് കാലത്ത് യുഡിഎഫ് നടത്തി കൊണ്ടിരിക്കുന്നത് മികച്ച പ്രവർത്തനങ്ങളാണ്. പ്രയാസം അനുഭവിക്കുന്ന മുഴുവൻ ജനങ്ങൾക്കും സഹായം എത്തിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈരാറ്റുപേട്ടയിൽ തന്നെ യൂത്ത് കോൺഗ്രസ് തടഞ്ഞു എന്ന വാർത്ത തെറ്റാണെന്നും, മണ്ഡലം കമ്മറ്റിയുമായും ബാങ്കുകളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തീർക്കാനാണ് പൂഞ്ഞാറിൽ പോയതെന്നും ജോസഫ് വാഴക്കൻ അറിയിച്ചു. നിലവിൽ പി.സി.ജോർജിനെ യു ഡി എഫിലേക്ക് കൊണ്ടുവരുന്നത് കെപിസിസിയുടെ അജണ്ടയിലില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP