Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ മരിച്ചത് 60 കോവിഡ് രോ​ഗികൾ; ഇന്ന് രോ​ഗം സ്ഥിരീകരിച്ച 4150 പേരിൽ ആറു പേർ കേരളത്തിൽ നിന്ന് റോഡുമാർഗം എത്തിവരും

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ മരിച്ചത് 60 കോവിഡ് രോ​ഗികൾ; ഇന്ന് രോ​ഗം സ്ഥിരീകരിച്ച 4150 പേരിൽ ആറു പേർ കേരളത്തിൽ നിന്ന് റോഡുമാർഗം എത്തിവരും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനത്തിന് ശമനമില്ല. ഇന്ന് സംസ്ഥാനത്ത് 4150 പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചു. ഇതിൽ ആറു പേർ കേരളത്തിൽ നിന്ന് റോഡുമാർഗം മടങ്ങിയെത്തിയവരാണ്. 24 മണിക്കൂറിനിടെ 60 കോവിഡ് രോ​ഗികൾ മരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 1500 കടന്നു. തമിഴ്‌നാട്ടിൽ 1510 പേർക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് 1,11,151 പേർക്കാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ 46,860 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 24 മണിക്കൂറിനിടെ 2186 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മൊത്തം കോവിഡ് മുക്തരുടെ എണ്ണം 62,778 ആയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നുമാത്രം 34,102 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP