Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറത്ത് വൻകള്ളനോട്ട് വേട്ട; 10 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി പിടിയിലായത് മൂവർ സംഘം; ബഷീറും അമീർഖാനും മൊയ്തീൻകുട്ടിയും പിടിയിലായത് കാറിൽ വ്യാജനോട്ടുമായി വിതരണത്തിനായി എത്തിയപ്പോൾ; പിടികൂടിയത് രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ; ജില്ലയിൽ മുമ്പ് പിടികൂടിയ കള്ളനോട്ടടി സംഘവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ്

മലപ്പുറത്ത് വൻകള്ളനോട്ട് വേട്ട; 10 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി പിടിയിലായത് മൂവർ സംഘം; ബഷീറും അമീർഖാനും മൊയ്തീൻകുട്ടിയും പിടിയിലായത് കാറിൽ വ്യാജനോട്ടുമായി വിതരണത്തിനായി എത്തിയപ്പോൾ; പിടികൂടിയത് രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ; ജില്ലയിൽ മുമ്പ് പിടികൂടിയ കള്ളനോട്ടടി സംഘവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത്വൻ കള്ളനോട്ടു വേട്ട ,10 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി മൂന്നുപേർ പിടിയിൽ കൊണ്ടോട്ടി: മലപ്പുറം ജില്ല കേന്ദ്രീകരിച്ച് കള്ളനോട്ടുകൾ നിർമ്മിച്ച് വിതരണം ചെയ്തു വന്ന മൂന്നംഗ സംഘത്തെ വിതരണത്തിനായി കൊണ്ടുവന്ന കള്ളനോട്ടുകളുമായി കൊണ്ടോട്ടി പൊയ്ലശ്ശേരിയിൽ വച്ച് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടി.

ചെമ്പ്രശ്ശേരി ഈസ്റ്റ് മാഞ്ചേരി ബഷീർ (50) എന്ന പാണ്ടി ബഷീർ, വള്ളുവങ്ങാട് കുണ്ടുകര അമീർഖാൻ(37) എന്ന ഖാൻ മുസ്ലിയാർ,കരുവാരകുണ്ട് ഇരിങ്ങാട്ടിരി കോയിശ്ശേരി മൊയ്തീൻ കുട്ടി ( 50 ) എന്നിവരേയാണ് 2000, 500 രൂപയുടെ കള്ളനോട്ടുകളുമായി വിതരണത്തിനായി കൊണ്ടുവന്ന കാർ സഹിതം പിടികൂടിയത്. കഴിഞ്ഞയാഴ്ച തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയായ ഹോട്ടൽ തൊഴിലാളി സതീഷിനെ കള്ളനോട്ടുകളും നിർമ്മാണ ഉപകരണങ്ങളുമായി പിടികൂടിയിരുന്നു. ഇയാൾക്ക് ഈ സംഘവുമായി ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.

പിടിയിലായ ബഷീറിന് 2015ൽ വ്യാജ നോട്ട് നിർമ്മിച്ചതിന് പാണ്ടിക്കാട്, പെരിന്തൽമണ്ണ, നിലമ്പൂർ സ്റ്റേഷനുകളിലക്കെം കേസുകൾ ഉണ്ട്. ഇതിന്റെ വിചാരണ നടപടികൾ നടന്നു വരികയാണ്. ഇവരെ ചോദ്യം ചെയ്തതിൽ ജില്ലയ്ക്കകത്തും പുറത്തും ഉള്ള കള്ളനോട്ടു മാഫിയകളുമായി അടുത്ത ബന്ധം ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. പിടിയിലായ അമീർ ഖാൻ മുസ്ലിയാർ പാലക്കാട് മലപ്പുറം ജില്ലകളിൽ വിവിധയിടങ്ങളിൽ വാടക വീടുകൾ എടുത്താണ് നോട്ടുകൾ നിർമ്മിച്ചു വന്നിരുന്നത്. ഇയാൾ ഇപ്പോൾ വാടകക്ക് താമസിക്കുന്ന കൊടശ്ശേരിയിലെ വീട്ടിൽ നിന്നും നോട്ടു നിർമ്മാണത്തിന് ഉപയോഗിച്ച കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും പിടികൂടി.

ഇയാൾ മുൻപ് താമസിച്ചിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വോഷണം നടത്തും. ഇവർ വ്യാപകമായി വിസ തട്ടിപ്പും നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടിയതറിഞ്ഞ് വിസ തട്ടിപ്പിന് ഇരയായ നിരവധി പേരാണ് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്.ഇവരുടെ സംഘത്തിൽ കൂടുതൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വോഷിച്ചു വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്‌പി ഹരിദാസൻ നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്‌പി പി.വി ഷംസ് എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി സിഐ: കെ.എം ബിജു, എസ്‌ഐ വിനോദ് വലിയാറ്റൂർ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ് , സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്കു പുറമെ കോഴിക്കോട് ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് അംഗം എഎസ്ഐ സുരേഷ് താമരശ്ശേരി, എസ്‌ഐ: സി.പി സന്തോഷ്, കൊണ്ടോട്ടി സ്റ്റേഷനിലെ രാജേഷ്, സ്മിത, സുബൈർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP