Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് ന​ഗരത്തിൽ ഒരു ഫ്ലാറ്റിലെ അഞ്ച് പേർക്ക് കോവിഡ്; രോ​ഗബാധ സ്ഥിരീകരിച്ചത് നവജാത ശിശുക്കളും സ്ത്രീകളും അടക്കമുള്ളവർക്ക്

കോഴിക്കോട് ന​ഗരത്തിൽ ഒരു ഫ്ലാറ്റിലെ അഞ്ച് പേർക്ക് കോവിഡ്; രോ​ഗബാധ സ്ഥിരീകരിച്ചത് നവജാത ശിശുക്കളും സ്ത്രീകളും അടക്കമുള്ളവർക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നവജാത ശിശുക്കളും സ്ത്രീകളും അടക്കം കോഴിക്കോട് നഗരത്തിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് അഞ്ച് പേർക്ക്. നഗരത്തിലെ കണ്ടയ്ന്മെന്റ് സോണിൽ ഒരേ ഫ്‌ളാറ്റിൽ താമസിക്കുന്നവർക്കാണ് രോഗം. കോഴിക്കോട് ഡിഎംഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തൂങ്ങിമരിച്ച ശേഷം കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടയാൾ ജോലിചെയ്തിരുന്ന ഫ്‌ളാറ്റിൽ താമസിക്കുന്നവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാൽ ഇവരുടെ രോഗബാധയുടെ ഉറവിടം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നഗരത്തോട് ചേർന്ന പ്രദേശത്തുള്ള ഫ്‌ളാറ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തിൽ ഉറവിടമറിയാത്ത നാല് കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലയിൽ ഇന്ന് 20 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനം അതീവ ​ഗുരുതരമായ അവസ്ഥയിലൂടെയാണ്സം കടന്നുപോകുന്നത് എന്നാണ് ദിനംപ്രതിയുള്ള കോവിഡ് കേസുകൾ സൂചിപ്പിക്കുന്നത്. സ്ഥാനത്ത് ഇന്ന് 225 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 28 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 27 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 26 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 25 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 20 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 പേർക്കും, എറണാകുളം , തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 10 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 8 പേർക്കും, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP