Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിൽ നിന്നും ലിസ സുഹൃത്തായ മുഹമ്മദാലിക്കൊപ്പം എത്തിയത് തിരുവനന്തപുരം വിമാനത്താവളത്തിൽ; കോവളത്ത് നിന്ന് നിന്ന് അപ്രതൃക്ഷ്യമായ ലിസയെ തേടി ജർമൻ പൊലീസിന് പരാതി നൽകിയത് മാതാവും; ജർമൻ കോൻസുലേറ്റ് ഇടപെട്ടിട്ടും ലോക്കൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല; മുഹമ്മദലി വിദേശത്തും; വിദേശ വനിതയുടെ തിരോധാനത്തിൽ അന്വേഷണ സംഘം നിർജീവമായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവളത്തെത്തിയ വിദേശ വനിതയെ കണാതായിട്ട് ഒരു വർഷം പിന്നിടുമ്പോൾ അന്വേഷണ സംഘം നിർജീവം. 2019 മാർച്ചിൽ സന്ദർശക വിസയിൽ എത്തിയ ജർമൻ സ്വദേശിനി ലിസ വെയ്‌സ് (31) നെയാണ് കാണാതായത്.ഒരുവർഷം കഴിഞ്ഞിട്ടും ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേരളത്തിലേക്ക് എത്തിയ മകളെ കാണാനില്ലെന്ന് കാട്ടി ലിസയുടെ മാതാവ് കാതറീൻ വെയ്‌സ് ജർമൻ പൊലീസിന് പരാതി നൽകിയതോടെയാണ് വിസ കാലാവധികഴിഞ്ഞിട്ടും വിദേശത്തേക്ക് മടങ്ങിയിട്ടില്ലെന്ന് പൊലീസും എമിഗ്രഷൻ അധികൃതരും അറിയുന്നത്.

ജർമൻ പൊലീസിന് കിട്ടിയ പരാതി ഇന്ത്യയിലെ ജർമൻ കോൺസുലേറ്റിന് കൈമാറി. ജർമൻ കോൺസുലേറ്റ് ഇതുസംബന്ധിച്ചുള്ള പരാതി സംസ്ഥാന ഡി.ജി.പിക്ക് നൽകി. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം വലിയതുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ യുവതി കോവളം, വർക്കല തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചതായി വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. പിന്നീട് രണ്ട് അസി. കമീഷണർമാരുടെ നേതൃത്വത്തിൽ പത്തംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.

തുടക്കത്തിൽ ഇവരുടെ അന്വേഷണം ഊർജിതമായിരുന്നു. കഴിഞ്ഞവർഷം മാർച്ച് ആറിനാണ് സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിൽ നിന്നും ലിസ സുഹൃത്തായ യു.കെ സ്വദേശി മുഹമ്മദാലിയുമായി മൂന്ന് മാസത്തെ വിസിറ്റിങ് വിസയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. മുഹമ്മദാലി മാർച്ച് 15ന് കൊച്ചിയിൽ നിന്നും ദുബൈയിലേക്ക് പോയതായി എമിഗ്രഷൻ രേഖകളിൽ വ്യക്തമാണ്. എന്നാൽ ലിസ രാജ്യത്തെ ഒരു വിമാനത്താവളത്തിൽനിന്നും മടങ്ങിയതിന്റെ രേഖകളില്ല.

വിദേശത്തേക്ക് കടന്ന മുഹമ്മദലിയെ ചോദ്യം ചെയ്താൽ മാത്രമേ ലിസയുടെ തിരോധാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടൂവെന്ന നിഗമനത്തിൽ അന്വേഷണസംഘമെത്തി. വിദേശത്തേക്ക് പോകാൻ അനേഷണ സംഘം അനുമതി തേടിയെങ്കിലും കിട്ടിയില്ല. പിന്നിട് ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അന്വേഷണസംഘത്തിലുണ്ടായിരുന്നവർ പല യൂനിറ്റുകളിലേക്കും സ്‌റ്റേഷനുകളിലേക്കും പുതിയ ചുമതലകളുമായി പോയതോടെ അന്വേഷണം പൂർണമായും നിലച്ചു. കേസിന്റെ പ്രാഥമിക റിപ്പോർട്ടും അന്വേഷണ പുരോഗതിയും കോടതിയിൽ നൽകിയെങ്കിലും കുറ്റപത്രം ഇതുവരെയും നൽകിയിട്ടില്ല.

കോവളത്ത് ഇവരെത്തിയതിന്റെ തെളിവുകൾ റസ്‌റ്റൊറന്റ് ജീവനക്കാർ പൊലീസിനോട് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. നാലുമണിക്കൂറോളം ഹോട്ടലിലെ റെസ്റ്റോറന്റിൽ ചെലവഴിച്ച ഇവർ മുറിയെടുക്കാതെ മടങ്ങി. ഒരാൾകൂടി ഒപ്പമുണ്ടായിരുന്നതായി ഉടമയും ജീവനക്കാരും അന്ന് മൊഴി നൽകിയത്. തുടർന്നിവർ ഏങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താനാൻ കഴിഞ്ഞിരുന്നില്ല.കൊല്ലം അമൃതപുരിയിലേക്ക് പോകാനാണ് എത്തിയതെന്നാണ് വിമാനത്താവളത്തിലെ രേഖകളിലുണ്ടായിരുന്നത്. എന്നാൽ അമൃതപുരിയിൽ എത്തിയിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞു.

മാർച്ച് ഏഴിനാണ് ലിസയും സുഹൃത്തും തിരുവനന്തപുരത്തെത്തിയത്. 15-ന് മുഹമ്മദാലി കൊച്ചിവഴി തിരിച്ചുപോയി. ജർമൻ കോൺസലേറ്റുവഴി ലിസയുടെ അമ്മ കാത്രി വെയ്‌സുമായി സംസാരിക്കാനും അന്വേഷണസംഘം ശ്രമിച്ചിരുന്നു, എന്നാൽ പിന്നീട് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP