Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; വിട വാങ്ങിയത് മലപ്പുറം സ്വദേശി ശിഹാബുദ്ധീൻ; അന്ത്യം ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; വിട വാങ്ങിയത് മലപ്പുറം സ്വദേശി ശിഹാബുദ്ധീൻ; അന്ത്യം ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

സ്വന്തം ലേഖകൻ

ജിദ്ദ: കോവിഡ് ബാധിച്ച് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം വടക്കാങ്ങര വടക്കേകുളമ്പ് സ്വദേശി പള്ളിയാലിൽ ശിഹാബുദ്ധീൻ ആണ് മരിച്ചത്. 37 വയസ് മാത്രമായിരുന്നു പ്രായം. ജിദ്ദ അൽജാമിഅ കിംങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.

നാലു വർഷം മുമ്പാണ് ശിഹാബുദ്ധീൻ അവസാനമായി നാട്ടിൽ പോയത്. നാട്ടിൽ ഇദ്ദേഹത്തിന്റെ വീടുപണി അവസാനഘട്ടത്തിലായിരുന്നു. പ്രവാസം മതിയാക്കി പുതിയ വീട്ടിൽ താമസം ആരംഭിക്കാനായി നാട്ടിൽ പോവാനിരിക്കെയാണ് രോഗം ബാധിക്കുന്നതും മരണം സംഭവിച്ചതും. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.

പിതാവ്: പരേതനായ അബ്ദു. മാതാവ്: സൈനബ. ഭാര്യ: ഷംല, മക്കൾ: മുഹമ്മദ് ഷാമിൽ (എട്ട്), ഫാത്വിമ ഷഹ്മ (നാല്). സഹോദരങ്ങൾ: സിദ്ദീഖ് ഫൈസി (റിയാദ്), സിറാജുദ്ദീൻ, ഷബീബ്, സുലൈഖ, സുമയ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP