Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമ്മയുടെ യോഗം ചേരുന്നതുകൊച്ചിയിലെ കണ്ടെയ്‌ന്മെന്റ് സോണിൽ; ഹോളിഡേ ഇൻ ഹോട്ടലിലെ യോഗത്തിൽ പങ്കെടുക്കുന്നത് എംഎൽഎമാരായ മുകേഷും കെ ബി ഗണേശ്കുമാറും അടക്കമുള്ളവർ; ചെന്നൈയിൽ നിന്നും ഓൺലൈനിൽ ചേർന്ന് മോഹൻലാലും; ദേശീയ പാതയോട് ചേർന്നു കിടക്കുന്ന സ്ഥലം ആയതു കൊണ്ടാകാം യോഗമെന്ന് വിശദീകരിച്ചു മേയർ സൗമിനി ജെയിനും; ഹോട്ടലിന് പുറത്ത് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും; താരസംഘടനയുടെ യോഗത്തെ ചൊല്ലി വിവാദം

അമ്മയുടെ യോഗം ചേരുന്നതുകൊച്ചിയിലെ കണ്ടെയ്‌ന്മെന്റ് സോണിൽ; ഹോളിഡേ ഇൻ ഹോട്ടലിലെ യോഗത്തിൽ പങ്കെടുക്കുന്നത് എംഎൽഎമാരായ മുകേഷും കെ ബി ഗണേശ്കുമാറും അടക്കമുള്ളവർ; ചെന്നൈയിൽ നിന്നും ഓൺലൈനിൽ ചേർന്ന് മോഹൻലാലും; ദേശീയ പാതയോട് ചേർന്നു കിടക്കുന്ന സ്ഥലം ആയതു കൊണ്ടാകാം യോഗമെന്ന് വിശദീകരിച്ചു മേയർ സൗമിനി ജെയിനും; ഹോട്ടലിന് പുറത്ത് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും; താരസംഘടനയുടെ യോഗത്തെ ചൊല്ലി വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളം സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗം കൊച്ചിയിലെ കണ്ടെയ്ന്മെന്റ് സോണിലെ ഹോട്ടലിൽ ചേർന്നത് വിവാദമായി. കൊച്ചിയിലെ ഹോളിഡേ ഇൻ എന്ന ഹോട്ടലിലാണ് താരസംഘടനയുടെ യോഗം ചേർന്നിരിക്കുന്നത്. യോഗം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നതായി ന്യൂസ് 18 മലയാളം റിപ്പോർട്ട് ചെയ്യുന്നു.

എംഎ‍ൽഎമാരായ മുകേഷും കെ.ബി ഗണേശ് കുമാറും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്നു മണിക്ക് താര സംഘടന മാധ്യങ്ങളെ കണ്ട് യോഗ തീരുമാനം അറിയിക്കുമെന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് കണ്ടെയ്ന്മെന്റ് സോണിൽ യോഗം നടക്കുന്നത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വരുന്നവരെ ക്വാറന്റൈൻ ചെയ്യുന്ന ഹോട്ടലാണിതെന്നും റിപ്പോർട്ട് ചെയ്യുന്നു. വാർത്ത പുറത്തായതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇടപെടൽ.

അതേസമയം കണ്ടെയ്ന്മെന്റ് സോണിന് പുറത്ത് നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതു കൊണ്ടാവാം യോഗം ചേർന്നതെന്ന് മേയർ സൗമിനി ജെയ്ൻ പറഞ്ഞു. അതേസമയം യോഗം ചേരാൻ പാടില്ലാത്ത അവസരത്തിൽ അതിന് അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി. കണ്ടെയ്ന്മെന്റ് സോണിന്റെ പരിധിക്കകത്താണോ ഹോട്ടൽ നിൽക്കുന്നതെന്ന് പരിശോധിച്ച ശേഷം നടപടികളിലേക്ക് നീങ്ങുമെന്നും അവർ പറഞ്ഞു.

അതിനിടെ കണ്ടെയ്ന്മെന്റ് സോണിൽ രണ്ട് ഇടതു എംഎൽഎമാർ അടങ്ങുന്നവരുടെ യോഗം നടക്കുന്നുവെന്ന വിവരം പുറത്തുവന്നതോടെ യോഗം നടക്കുന്ന ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരുമെത്തി. കോൺഗ്രസ് പ്രവർത്തകർ ഹോട്ടലിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. കോവിഡ് നിയന്ത്രിത മേഖലയായ ചക്കരപ്പറന്പിലെ ഹോട്ടലിലാണ് സംഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം. ഇടവേള ബാബു, ഗണേശ് കുമാർ, ടിനി ടോം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

ചെന്നെയിലുള്ള പ്രസിഡന്റ് മോഹൻ ലാൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടനയായ പൊഡ്യൂസേഴ്‌സ് അസോസിയേഷൻ അമ്മയോടും ഫെഫ്കയോടും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചർച്ചയായേക്കുമെന്നു സൂചന. പുതിയ സിനിമകളുടെ ഷൂട്ടിങ് തുടങ്ങിയത് സംബന്ധിച്ച വിവാദങ്ങളും അമ്മയുടെ ചർച്ചയിൽ ഉയരും.

കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്നും ലോക് ടൗണിനു ശേഷം സിനിമ പുനരാരംഭിക്കുമ്പോൾ മേഖലയിൽ നടപ്പാക്കേണ്ട മാറ്റങ്ങളാണ് നിർമ്മാതാക്കളുടെ സംഘടനായ കേരളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നോട്ട് വെച്ചത്. സിനിമാ നിർമ്മാണത്തിലെ ചെലവ് കുറയ്ക്കുക, താരങ്ങളുടെ പ്രതിഫലം കുറയ്ക്കുക എന്നീ ആവശ്യങ്ങളും നിർമ്മാതാക്കൾ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ പെടും. എന്നാൽ താരങ്ങളുടെ സംഘടനയായ 'അമ്മ ഇക്കാര്യത്തിൽ ഇത് വരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

ലോക് ഡൗൺ കാലത്ത് പുതിയ സിനിമകൾ തുടങ്ങേണ്ട എന്ന നിർമ്മാതാക്കളുടെ സംഘടനാ തീരുമാനവും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ചില സംവിധായകരും ഫെഫ്കയും ഈ തീരുമാനത്തെ എതിർത്ത് രംഗത്ത് വന്നതോടെ ഈ വിഷയത്തിലെ അമ്മയുടെ നിലപാടും നിർണായകമാകും. പ്രധാനമായും ഇക്കാര്യങ്ങളാണ് ഇന്ന് ചേരുന്ന 'അമ്മ നിർവാഹക സമിതി യോഗത്തിൽ ചർച്ചയാകുന്നത്. മുമ്പ് നടക്കേണ്ടിയിരുന്ന അമ്മയുടെ ജനറൽ ബോഡി മീറ്ററിംഗും കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP