Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള സർക്കാരിന്റെ ഡ്രീം കേരള പദ്ധതി- പ്രവാസി മലയാളി ഫെഡറേഷൻ പങ്കാളിത്തം ഉറപ്പാക്കും

കേരള സർക്കാരിന്റെ ഡ്രീം കേരള പദ്ധതി- പ്രവാസി മലയാളി ഫെഡറേഷൻ പങ്കാളിത്തം ഉറപ്പാക്കും

പി പി ചെറിയാൻ

ന്യൂയോർക്: കേരള സർക്കാരിന്റെ പുതിയ സ്‌കീമായ ഡ്രീം കേരള പദ്ധതി മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാന സർക്കാരിന്റെ വികസനവും ലക്ഷ്യമിട്ട് പ്രവാസികളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ആശയങ്ങളും നിർദേശങ്ങളും സ്വീകരിച്ചു 100 ദിവസങ്ങൾക്കുള്ളിൽ നടപ്പിലാക്കി തുടങ്ങുകയാണ് മുഖ്യ മന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും ചീഫ് സെക്രട്ടറി അടങ്ങുന്ന ഒരു ഒരു സ്റ്റിയറിങ് കമ്മിറ്റി ഇതുമായി ബന്ധപെട്ടു നിലവിൽ വന്നിട്ടുണ്ട്.

പരിചയ സമ്പത്തും പല തുറകളിൽ വൈദഗ്ദ്യം നേടിയവരും പല പ്രൊജക്ടുകളും കൈ കാര്യം ചെയ്തവരാണ് മിക്ക പ്രവാസികളും. ഈ പ്രതിസന്ധി ഘട്ടത്തിൽ അതിനെ അവസരമാക്കി മാറ്റാനും പുനരവധിവാസത്തെ കുറിച്ച് ചിന്തിക്കുന്ന എല്ലാ പ്രവാസികളും ഇതിൽ പങ്കാളികൾ ആകുന്നതിനു പ്രത്യകം താല്പര്യമെടുക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഭാരവാഹികൾ അഭ്യർത്തിച്ചു

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന പ്രസ്തുത പദ്ധതിയിലേക്ക് ആശയങ്ങളും നിർദേശങ്ങളും സമർപ്പികുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അംഗങ്ങളിൽ നിന്നും ലഭിക്കുന്ന നി ർദേശങ്ങൾ ക്രോഡീകരിച്ചു കേരള സംസ്ഥാന സർക്കാരിലേക്ക് ഔദ്യോധികമായി സമർപ്പിക്കുന്നതാണെന്ന് ഗ്ലോബൽ പ്രസിഡന്റ് എം പി സലിം പറഞ്ഞു

അംഗങ്ങളുടെ നിർദേശങ്ങൾ [email protected] എന്ന ഈമെയിലിൽ ജൂലൈ 12 നു മുൻപ് അയക്കേണ്ടതാണ്. നിങ്ങളുടെ പൂർണ വിവരവും സംഘടന പ്രാതിനിധ്യവും പ്രതിപാദിക്കാൻ താൽപര്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP