Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൂത്തുക്കുടിയിൽ കസ്റ്റഡി കൊലപാകത്തിൽ അറസ്റ്റിലായ എസ്‌ഐക്കും സംഘത്തിനും ജയിലിൽ തടവുകാരുടെ മർദനം; സംഘടിച്ചെത്തിയ തടവുകാർ പ്രതികളെ കണക്കിന് തല്ലി; രക്ഷകരായത് ജയിൽ വാർഡന്മാർ; പ്രതികളെ മധുരൈ ജയിലിലേക്ക് മാറ്റും  

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തൂത്തുക്കുടിയിൽ അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനത്തിന് ഇരയായി മരിച്ച കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരെ ജയിലിൽ തടവുകാർ ആക്രമിച്ചു.ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥരെ തൂത്തുക്കുടി പെരൂറാനി ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് 4.30നാണ് ഇവർക്കുനേരെ തടവുകാർ സംഘടിതമായി ആക്രമണം അഴിച്ചുവിട്ടത്.

ജയിൽ വാർഡന്മാരെത്തി ഉദ്യോഗസ്ഥരെ രക്ഷിച്ചു. ഇവരെ മധുരൈ ജയിലിലേക്ക് മാറ്റി പാർപ്പിക്കാനാണ് ജയിലധികൃതരുടെ തീരുമാനം.പെരൂറാനി ജയിലിൽ 300 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ 80 പേർ മാത്രമാണ് ഇപ്പോൾ ജയിലിലുള്ളത്.

മർദനത്തിന് നേതൃത്വം നൽകിയ സാത്താൻകുളം എസ് ഐ രഘു ഗണേശാണ് ആദ്യം അറസ്റ്റിലായത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.സിബിസിഐഡിയുടെയും ഐജിയുടെയും എസ്‌പിയുടെയും നേതൃത്തിൽ 12 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് എസ്‌ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾ മുരുകൻ എന്നിവർ അറസ്റ്റിലായത്.

ലോക്ഡൗൺ നിയമം ലംഘിച്ച് കട തുറന്നുവെന്ന പേരിൽ ജൂൺ 19-ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകൻ ബെന്നിക്‌സ് എന്നിവരാണ് പൊലീസ് പീഡനത്തെ തുടർന്ന് മരിച്ചത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കളെത്തി. ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP