Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കോടഞ്ചേരി സ്വദേശി ജെയിംസ്; ദുരന്തമുണ്ടായത് കൂട്ടുക്കാർക്കൊപ്പം കുളിക്കുന്നതിനിടയിൽ

ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കോടഞ്ചേരി സ്വദേശി ജെയിംസ്; ദുരന്തമുണ്ടായത് കൂട്ടുക്കാർക്കൊപ്പം കുളിക്കുന്നതിനിടയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്; വെള്ളിയാഴ്ച വൈകിട്ട് ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോടഞ്ചേരി മഞ്ഞുവയൽ ഷവർനാൽ ഷിനോയിയുടെ മകൻ ജെയിംസിന്റെ മൃതദേഹമാണ് രണ്ട് ദിവസത്തെ തിരച്ചിലുകൾക്കൊടുവിൽ ഇന്ന് കണ്ടെത്തിയത്.

കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ വെള്ളിയാഴ്ച വൈകിട്ട് പുല്ലൂരാംപാറ പത്തായക്കടവിലാണ് ജെയിംസ് ഒഴുക്കിൽപെട്ടത്. ജെയിസിന്റെ വീടിനോട് ചേർന്ന് തന്നെയുള്ള കടവിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത് നിന്നു തന്നെയാണ് ഇന്ന് ഉച്ചക്ക് 12 മണിയോടെ മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്കാണ് ജെയിംസ് കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയത്. കലങ്ങിമറിഞ്ഞ് ഒഴുകിയിരുന്ന പുഴയിലേക്ക് ജെയിംസ് കാൽവഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വലിച്ച് കരക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽപെട്ട് മുങ്ങിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാരാണ് ആദ്യം തിരച്ചിൽ ആരംഭിച്ചത്.

പിന്നീട് തിരുവമ്പാടി പൊലീസും മുക്കം ഫയർഫോഴ്സും തിരച്ചിലിന്റെ ഭാഗമായി. വെള്ളിയാഴ്ച വൈകിട്ട് 10 മണിയോടെ ആദ്യ ദിവസത്തെ തിരച്ചിൽ ജെയിംസിനെ കണ്ടെത്താനാകാതെ അവസാനിപ്പിച്ചിരുന്നു. ഇന്നലെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചെങ്കലും മൃതദേഹം കണ്ടെത്താനായില്ല. പിന്നീട് ഇന്ന് നടത്തിയ തിരച്ചിലിലാണ് അപകടമുണ്ടായ സ്ഥലത്തിന് സമീപത്തുനിന്ന് തന്നെ ജെയിംസിന്റെ മൃതദേഹം കണ്ടെത്തിയത്. 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

താമരശ്ശേരി താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ ശ്രീധരൻ, ഫയർഫോഴ്സ് അസി. ഓഫീസർ വിജയൻ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടി അഗസ്റ്റിൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി ജെ കുര്യാച്ചൻ, വിത്സൻ താഴത്തുപറമ്പിൽ, തിരുവമ്പാടി വില്ലേജ് ഓഫീസർ മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിൽ മുക്കം ഫയർഫോഴ്സ്, തിരുവമ്പാടി പൊലീസ്, സിവിൽ ഡിഫൻസ്, ഓമശ്ശേരിയിലെ കർമ്മയുടെ പ്രവർത്തകർ, രാഹുൽ ബ്രിഗേഡ് അടക്കമുള്ള പരിസരങ്ങളിലെ മറ്റു സന്നദ്ധ സംഘങ്ങളും, നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തിരുന്നു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം അൽപ സമയത്തിനകം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കയക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP