Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോട്ടം തൊഴിലാളികൾക്കിടയിൽ ഐഎൻടിയുസി യൂണിയനെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച തൊഴിലാളി നേതാവ്; ആര്യാടൻ അടക്കമുള്ള നേതാക്കളുടെ അതിവിശ്വസ്തൻ; റിയാദിൽ ഭാര്യയുമൊത്ത് പോയത് ഫെബ്രുവരിയിൽ; കോവിഡ് പ്രതിസന്ധിക്കിടെ നാട്ടിൽ മടങ്ങി എത്തിയത് ജൂൺ 29നും; രക്താർബുദത്തിനൊപ്പം ന്യൂമോണിയ കൂടിയെത്തിയപ്പോൾ സ്ഥിതി സങ്കീർണ്ണമായി; കോവിഡ് ജീവനെടുത്ത മുക്കുമ്മൽ മുഹമ്മദ് വണ്ടൂരിലെ പൊതുപ്രവർത്തകൻ

തോട്ടം തൊഴിലാളികൾക്കിടയിൽ ഐഎൻടിയുസി യൂണിയനെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച തൊഴിലാളി നേതാവ്; ആര്യാടൻ അടക്കമുള്ള നേതാക്കളുടെ അതിവിശ്വസ്തൻ; റിയാദിൽ ഭാര്യയുമൊത്ത് പോയത് ഫെബ്രുവരിയിൽ; കോവിഡ് പ്രതിസന്ധിക്കിടെ നാട്ടിൽ മടങ്ങി എത്തിയത് ജൂൺ 29നും; രക്താർബുദത്തിനൊപ്പം ന്യൂമോണിയ കൂടിയെത്തിയപ്പോൾ സ്ഥിതി സങ്കീർണ്ണമായി; കോവിഡ് ജീവനെടുത്ത മുക്കുമ്മൽ മുഹമ്മദ് വണ്ടൂരിലെ പൊതുപ്രവർത്തകൻ

ജാസിം മൊയ്ദീൻ

മലപ്പുറം: മലപ്പുറം കോവിഡ് ബാധിച്ച് മരിച്ച 82കാരനായ മുഹമ്മദ് റിയാദിലുള്ള മകന്റെ അടുത്ത് സന്ദർശനം നടത്തി നാട്ടിലെത്തിയത് ജൂൺ 29ന്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്നലെ മരിച്ചയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീനയാണ് അറിയിച്ചത്.

വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദാണ് (82) ഇന്നലെ രാത്രി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. റിയാദിലുള്ള മകന്റെ അടുത്ത് സന്ദർശനം നടത്തിയ ഇദ്ദേഹം ജൂൺ 29 നാണ് നാട്ടിലെത്തിയത്. വീട്ടിൽ ക്വാറന്റീനിൽ തുടരുന്നതിനിടെ പനിയും ക്ഷീണവുമുണ്ടായതിനെത്തുടർന്ന് ജൂലൈ ഒന്നാം തീയതി മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജൂലൈ ഒന്ന്, രണ്ട്, നാല് തിയ്യതികളിൽ കോവിഡ് പരിശോധന നടത്തിയിരുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ന്യൂമോണിയ കൂടി പിടിപെട്ടിരുന്നു.

പ്രായാധിക്യത്തോടൊപ്പം അർബുദം കൂടിയുള്ളതിനാൽ ജൂലൈ മൂന്നിന് ആരോഗ്യ നില മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതിനാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും മൃതദേഹം സംസ്‌കരിക്കുക. കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.

പഴയ ഐഎൻടിയുസി നേതാവാണ് മുഹമ്മദ്. പുല്ലങ്കോട് എസ്റ്റേറ്റിലെ സൂപ്പർവൈസറായിരുന്ന മുക്കുമ്മൽ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ന്യുമോണിയയെ തുടർന്ന്. രക്താർബുദത്തിന് വർഷങ്ങളായി മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ തേടിയിരുന്നയാൾ മരണപ്പെട്ടത് ഇന്നലെ വൈകിട്ട്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

മുഹമ്മദ് വർഷങ്ങളായി രക്താർബുദത്തിന് ചികിത്സ തേടിയിരുന്നയാളായിരുന്നു. പുല്ലങ്കോട് എസ്റ്റേറ്റിലെ സൂപ്പർവൈസറായി വിരമിച്ച മുഹമ്മദിനെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് മരണപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 82 വയസ്സായിരുന്നു.നിരവധി കാലം പുല്ലങ്കോട് എസ്റ്റേറ്റിലെ സൂപ്പർ വൈസറായിരുന്ന മുഹമ്മദ് അവിടുത്തെ ഐഎൻടിയുസി യൂണിയന്റെ നേതാവുമായിരുന്നു.

തോട്ടം തൊഴിലാളികൾക്കിടയിൽ ഐഎൻടിയുസി യൂണിയനെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളാണ്് മുക്കുമ്മൽ മുഹമ്മദ്. ഐഎൻടിയുസി നേതാവ് എന്ന നിലയിൽ ആര്യാടൻ മുഹമ്മദ് അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പുല്ലങ്കോട് എസ്റ്റേറ്റിൽ നിന്നും വിരമിച്ചതിന് ശേഷവും സംഘടന പ്രവർത്തനത്തിൽ സജീവമായിരുന്നു. വിരമിച്ചതിന് ശേഷം പ്ലാന്റേഷൻ പെൻഷനഴ്സ് യൂണിയന്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

ഫെബ്രുവരി ആദ്യവാരത്തിലാണ് മുഹമ്മദ് ഭാര്യയൊടൊപ്പം റിയാദിലുള്ള മക്കളുടെ അടുത്തേക്ക് പോയത്. കോവിഡ് പ്രതിസന്ധികളെ തുടർന്ന് മെയ് 29ന് റിയാദിൽ നിന്നും തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെ ഈ മാസം രണ്ടാം തിയ്യതി പനിയെതുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ വെച്ച് ന്യുമോണിയയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ നടക്കുകയായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ന്യുമോണിയയും ആരോഗ്യ സ്ഥിതി വഷളാക്കി. ചികിത്സ തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സ്രവം നേരത്തേ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്നാണ് ലഭിച്ചത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌കാരം പിന്നീട് നടക്കും. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും വർഷങ്ങളായി ചികിത്സ തേടിക്കൊണ്ടിരുന്ന മുഹമ്മദ് അർബുദ രോഗിയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP