Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ.എസ്.എഫ്.ഐ വനിതാ നേതാവിന് 21 മാർക്ക് അധികമായി നൽകിയത് പത്ത് വർഷത്തിന് ശേഷം; കരാർ അദ്ധ്യാപിക കൂടിയായ വനിതാ നേതാവിന്റെ മാർക്ക് ദാനത്തിനെതിരെ രംഗത്ത് വന്നത് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ; ക്ലാസിൽ കയറാത്ത വിദ്യാർത്ഥിക്ക് മാർക്ക് ദാനമായി നൽകിയ നടപടി വിവാദത്തിലേക്ക്; വി സിയുടെ നടപടിയിൽ ഗവർണർക്ക് പരാതിയും  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:കോഴിക്കോട് സർവകലാശാലയിൽ നിന്ന് 2009-ൽ എം.എ. പാസായ മുൻ എസ്.എഫ്.ഐ. നിതാ നേതാവിന് പത്തുവർഷം കഴിഞ്ഞ് 21 മാർക്ക് ദാനമായി നൽകിയതിനെതിരേ ഗവർണർക്ക് പരാതി. സർവകലാശാലാ ചട്ടങ്ങൾക്കു വിരുദ്ധമായി മാർക്ക് നൽകിയ നടപടി റദ്ദാക്കണമെന്നും മാർക്ക് നൽകിയവർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. കരാറടിസ്ഥാനത്തിൽ അദ്ധ്യാപികയായ മുൻ നേതാവിനാണ് മാർക്കു കൂട്ടിനൽകിയത്.

2007-2009 വർഷം സർവകലാശാലയുടെ വിമൻസ് സ്റ്റഡീസ് വകുപ്പിൽ എം.എ.ക്കാണ് ഇവർ പഠിച്ചത്. മതിയായ ഹാജരില്ലാത്ത വിദ്യാർത്ഥികൾക്ക് ഹാജരിനുള്ള മാർക്ക് നൽകാൻ പാടില്ലെന്ന് സർവകലാശാലാ ചട്ടം വ്യക്തമാക്കുന്നു. ഈ വ്യവസ്ഥ മറികടന്ന് എല്ലാ പേപ്പറിനും മുഴുവൻ മാർക്കും നൽകണമെന്ന വിദ്യാർത്ഥിനേതാവിന്റെ 2009-ലെ അപേക്ഷ അന്നത്തെ വി സി. ഡോ. അൻവർ ജഹാൻ സുബേരി തള്ളി.

എന്നാൽ, പുതിയ അപേക്ഷ പരിഗണിച്ച കാലിക്കറ്റ് സിൻഡിക്കേറ്റിന്റെ സ്ഥിരംസമിതി 21 മാർക്ക് അധികമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. മുൻ വി സി.യുടെ ഉത്തരവ് മറച്ചുവച്ചാണ് അപേക്ഷയിൽ തീരുമാനമെടുത്തതെന്ന് പരാതിയിൽ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP