Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് വ്യാപനത്തിൽ തൊഴിൽ നഷ്ടമായ പ്രവാസികൾക്ക് ആശ്വാസമായി തൊഴിലുറപ്പ് പദ്ധതി; എല്ലാ ജില്ലകളിലും സ്‌പെഷ്യൽ ഡ്രൈവ് നടത്തും; ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങൡ നിന്ന് എത്തുന്നവർക്കും രജിസ്റ്റർ ചെയ്യാം

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടമായി നാട്ടിലെത്തിയ പ്രവാസികൾക്ക് ആശ്വാസമായി തൊഴിലുറപ്പ് പദ്ധതിയിൽ ജോലി.എല്ലാ ജില്ലകളിലും സ്‌പെഷ്യൽ ഡ്രൈവിന് സംസ്ഥാന സർക്കാർ ഒരുങ്ങി കഴിഞ്ഞു. ഇതരസംസ്ഥാനങ്ങൾ, വിദേശരാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് വന്നവർക്ക് രജിസ്റ്റർ ചെയ്യാം.കോവിഡ്-19 പടർന്നശേഷം സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി തൊഴിലുറപ്പിൽ 29,168 പേരാണ് പുതുതായി ജോലി തേടിയെത്തിയത്. ഇവർക്ക് ജോബ് കാർഡും നൽകി. ഏപ്രിൽ മുതൽ ജൂൺ 30-വരെയുള്ള കണക്കാണിത്. ഇതിന് പുറമേയാണ് സ്‌പെഷ്യൽ ഡ്രൈവ്.

നിലവിൽ 36.4 ലക്ഷം പേർക്ക് സംസ്ഥാനത്ത് ജോബ് കാർഡുണ്ട്. ഇവരിൽ 22.35 ലക്ഷം പേർ മാത്രമേ സജീവമായി തൊഴിലുറപ്പിൽ എത്തിയിരുന്നുള്ളൂ. കോവിഡ് പ്രതിസന്ധി മൂലം ബാക്കിയുള്ള പകുതിയോളം പേരും തൊഴിലുറപ്പിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.

നിലവിൽ സംസ്ഥാനത്ത് തൊഴിലുറപ്പിലെ ദിവസക്കൂലി 291 രൂപയാണ്. മറുനാടുകളിൽ നിന്ന് മടങ്ങിയെത്തുന്നവരെ സംബന്ധിച്ച് ഇത് വളരെ കുറവാണ്. ജോലി നഷ്ടമായി തിരിച്ചെത്തിയവർക്ക് താത്കാലിക ആശ്വാസമെന്ന നിലയിലാണിത്. മറ്റു പദ്ധതികൾ ആരംഭിക്കുമ്പോൾ ഇവർക്ക് അതിലേക്ക് മാറാനാകും.കോവിഡ് പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ തൊഴിലുറപ്പിന് 40,000 കോടി രൂപ അധികം വകയിരുത്തിയിരുന്നു. രാജ്യത്ത് 300 കോടി തൊഴിൽദിനങ്ങൾ അധികമായി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. ഇതിന്റെ ഭാഗമായാണ് ഓരോ സംസ്ഥാനത്തും എത്തുന്ന മറുനാട്ടുകാർക്കും തൊഴിലുറപ്പിൽ ജോലി നൽകുന്നത്. കേരളത്തിൽ വർഷം നൽകുന്നത് എട്ടുകോടി തൊഴിൽദിനങ്ങളാണ്. ഇത് 13 കോടിയായെങ്കിലും ഉയർത്താനാണ് ലക്ഷ്യം.

കേരളത്തിൽ നിലവിൽ 22.35 ലക്ഷം പേരാണ് തൊഴിലുറപ്പിൽ ജോലിചെയ്യുന്നത്. കൂടുതൽപേർ തൊഴിലുറപ്പിലെത്തുമ്പോൾ കൂടുതൽ തൊഴിൽദിനങ്ങൾ കണ്ടെത്തണം. കേന്ദ്രം തൊഴിൽദിനം കൂട്ടിയിട്ടും നിലവിലെ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചിട്ടില്ല.

ഇളവ് കിട്ടിയാലേ കൂടുതൽ തൊഴിൽദിനങ്ങൾ കണ്ടെത്താൻ കഴിയൂവെന്ന് സംസ്ഥാനം കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. കാർഷിക, മത്സ്യമേഖലകളിലെ ജോലികൾക്ക് ഉപാധികളില്ലാതെ അനുമതി, മത്സ്യ ഉത്പാദനം മുതൽ വിപണനം വരെയുള്ളവയ്ക്ക് അനുമതി എന്നിവ ലഭിച്ചാലേ തൊഴിൽദിനം കൂട്ടാനാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP