Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് രോഗി നിരീക്ഷണത്തിൽ നിന്ന് ചാടിയത് ആരോഗ്യവകുപ്പിന്റെ കണ്ണ് വെട്ടിച്ച്; പാലക്കാട് നിന്നും കണ്ണൂരെ വീട്ടിലേക്കുള്ള യാത്ര ബസിലും ബൈക്കിലും; ആരോഗ്യവകുപ്പ് രോഗിയെ കണ്ടെത്തിയത് കെ.എസ്.ആർ.ടി.സി ബസിൽ നിന്ന്; കൊയ്‌ലാണ്ടി ഡിപ്പോയിൽ നിന്ന് പിടികൂടിയ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി

മറുനാടൻ ഡെസ്‌ക്‌

പാലക്കാട് : കോവിഡ് രോഗി ആരോഗ്യവകുപ്പിന്റ കണ്ണ് വെട്ടിച്ച് വീട്ടിലേക്ക് മുങ്ങി. യാത്ര ബൈക്കിലും ബസിലുമായി. കോവിഡ് സ്ഥിരീകരിച്ച് പാലക്കാട്ട് ചികിത്സയിൽ കഴിയുന്ന രോഗിയാണ് കണ്ണൂരെ വീട്ടിലേക്ക് മുങ്ങിയത്. ഒടുവിൽ ആരോഗ്യ വകുപ്പ് ഇടപെട്ടു കൊയിലാണ്ടിയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ കണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റി.ഇന്നലെ തൃത്താലയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയാണു ക്വാറന്റൈൻ ലംഘിച്ചു വീട്ടിലേക്കു ബൈക്കിലും കെഎസ്ആർടിസി ബസിലുമായി യാത്ര ചെയ്തത്.

മധുരയിൽ ചെരിപ്പു കട നടത്തുന്ന കണ്ണൂർ സ്വദേശിയായ ഇദ്ദേഹവും 3 സുഹൃത്തുക്കളും കഴിഞ്ഞ 23ന് ആണു തൃത്താലയിൽ എത്തിയത്. ഒപ്പമെത്തിയ സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30ന് ഇരുവരും പട്ടാമ്പിയിലെത്തി സ്രവം പരിശോധനയ്ക്കു നൽകി. ഇന്നലെ രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.

എന്നാൽ, പരിശോധനാ ഫലം അറിയിക്കാൻ വിളിക്കുമ്പോൾ ഇദ്ദേഹം വീട്ടിൽനിന്നു ബൈക്കിൽ കോഴിക്കോട്ടേക്കു പോയിരുന്നു. തുടർന്നു കോഴിക്കോട്ടുള്ള ചെരിപ്പു കടയിൽ ബൈക്ക് വച്ച ശേഷം കെഎസ്ആർടിസി ബസിൽ കണ്ണൂരേക്കു യാത്രതിരിച്ചു. പാലക്കാട് ജില്ലാ ആരോഗ്യ വിഭാഗം ഫോണിൽ ബന്ധപ്പെട്ടപ്പോൾ കൊയിലാണ്ടിയിൽ എത്തിയതായി അറിഞ്ഞതോടെ അവിടെ ഇറങ്ങാൻ ആവശ്യപ്പെട്ടു. പൊലീസിനു വിവരം കൈമാറി. തുടർന്ന് കോഴിക്കോട് ജില്ലാ നിരീക്ഷണ സംഘം എത്തി ആംബുലൻസിൽ കണ്ണൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP