Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അസമത്വത്തിനെതിരെ വാതോരാതെ സംസാരിക്കും; പിറന്ന നാടിനേയും രാജകുടുംബത്തേയും നേട്ടങ്ങൾക്കായി തള്ളിപ്പറയും; പസ്ഖെ നോട്ടം കാശിൽ മാത്രവും; ലോസ് ഏഞ്ചലസിലെ ആഡംബര കൊട്ടാരത്തിൽ ഇരുന്ന് കാശുണ്ടാക്കാൻ നുണ പറയുന്ന മേഗനും ഹാരിക്കും ബ്രിട്ടനിൽ എങ്ങും വിമർശനം

അസമത്വത്തിനെതിരെ വാതോരാതെ സംസാരിക്കും; പിറന്ന നാടിനേയും രാജകുടുംബത്തേയും നേട്ടങ്ങൾക്കായി തള്ളിപ്പറയും; പസ്ഖെ നോട്ടം കാശിൽ മാത്രവും; ലോസ് ഏഞ്ചലസിലെ ആഡംബര കൊട്ടാരത്തിൽ ഇരുന്ന് കാശുണ്ടാക്കാൻ നുണ പറയുന്ന മേഗനും ഹാരിക്കും ബ്രിട്ടനിൽ എങ്ങും വിമർശനം

സ്വന്തം ലേഖകൻ

ഭൂതകാലത്തിന്റെ പിടിയിൽ നിന്നും മോചിതരായി പുതിയ ജീവിതം ആരംഭിക്കുവാൻ ശ്രമിക്കുന്ന ദമ്പതിമാർ. രാജകുടുംബാംഗങ്ങൾ എന്ന പദവി വിട്ടൊഴിഞ്ഞ് കാതങ്ങൾക്കപ്പുറത്തേക്ക് പറക്കുമ്പോൾ, സ്വന്തം കാലിൽ നിന്നുകൊണ്ടുള്ള, സ്വാതന്ത്ര്യം ഏറെയുള്ള ജീവിതമായിരുന്നു ഹാരിയും മേഗനും കൊതിച്ചത്. എന്നാൽ, ഭാവിയേക്കുറിച്ച് ചിന്തിക്കുന്നതിന് പകരം, വഴിയിൽ അവരുപേക്ഷിച്ചുവന്ന ഭൂതകാലത്തിന്റെ പിടിയിൽ നിന്നും മുക്തരാകാത്ത ദമ്പതിമാരെയാണ് ഇപ്പോൾ ലോകം കാണുന്നത്.

കൊറോണയുടെ ആക്രമത്തിൽ ലോസ് ഏഞ്ചലസിലെ ആഡംബര വസതിയിൽ അടയ്ക്കപ്പെട്ടുപോയ ഇവർക്ക് ആഗ്രഹിച്ച പുതിയ ജീവിതം ആരംഭിക്കാനായില്ല. എന്നിരുന്നാലും ഇവർ തുടരെ തുടരെ തങ്ങളുടെ സാമൂഹ്യ സേവന സന്നദ്ധത ബ്രിട്ടീഷ് ജനതയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ലോക്ക്ഡൗണിൽ കുടുങ്ങിയ നിരാശ്രയർക്ക് ഭക്ഷണമെത്തിക്കുന്ന ഒരു സംഘടനയിൽ പ്രവർത്തിച്ചും, വംശീയ വിദ്വേഷം തടയുവാൻ കാര്യമായ നടപടി കൈക്കൊള്ളാൻ സാധിക്കാത്തതിൽ ഖേദം പ്രകടിപ്പിച്ചുമെല്ലാമാണ് ഈ സന്നദ്ധത അവർ ലോകത്തെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.

കഴിഞ്ഞയാഴ്‌ച്ച, ബ്രിട്ടീഷ് രാജകൊട്ടാരത്തിലെ ജീവനക്കാരുടെയും സേവകരുടെയും സമീപന രീതികളെ കുറിച്ച് വിമരശിച്ച് വിവാദമുണ്ടാക്കിയ മേഗനേയാണ് കാണുന്നത്. ഗർഭിണി ആയിരുന്നപ്പോൾ പോലും സുരക്ഷിതത്വ ബോധം കൊട്ടാരത്തിനകത്ത് ഉണ്ടായിരുന്നില്ല എന്നാണ് അവർ പറഞ്ഞത്. മാത്രമല്ല, തന്നെ കുറിച്ചുള്ള വിവാദങ്ങൾക്ക് മറുപടി പറയുന്നതിൽ നിന്നും തന്നെ വിലക്കിയതിനാൽ അതീവ മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടിവന്നു എന്നും അവർ പറഞ്ഞു.മാത്രമല്ല, തന്റെ വിവാഹത്തിനായി ചെലവഴിച്ചതിനേക്കാൾ വലിയ തുക ആ സംഭവവുമായി ബന്ധപ്പെട്ട് ടൂറിസം മേഖലക്ക് സംഭരിക്കാനായി എന്നും അവർ തുറന്നടിച്ചിരുന്നു.

തങ്ങൾക്കെതിരെയുള്ള ഗൂഢാലോചന എന്ന് ഈ ദമ്പതിമാർ ആരോപിക്കുന്നതിൽ നിന്നും രക്ഷപ്പെടുന്നതിന് പകരം കഴിഞ്ഞ ദിവസം പുറത്തുവന്ന കോടതിരേഖകൾ ഇവരെ കൂടുതൽ വലിയ കുടുക്കിലാക്കിയിരിക്കുകയാണ്. ചൊറി കുത്തി വ്രണമാക്കുന്ന നടപടിയായി അത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതിന് പ്രധാന കാരണം കാലാകാലങ്ങളായി ബ്രിട്ടീഷ് കൊട്ടാരം പുലർത്തിവന്ന ചില ചട്ടങ്ങളും രീതികളും മേഗൻ കാറ്റിൽ പറത്തി എന്ന് ഇതാദ്യമായി ജനങ്ങൾക്ക് മനസ്സിലായി എന്നതാണ്.

നിലവിൽ നടക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ പഴയ കഥകളൊന്നും അത്ര വലുതല്ല എന്നാണ് മേഗനെ അടുത്തറിയാവുന്ന ഒരു വ്യക്തി പറഞ്ഞത്. അവർ, കൊട്ടാരത്തിൽ നിന്നും പുറത്തിറങ്ങിയത് ഇരകൾ എന്ന പ്രതിച്ഛായയുമായാണ്. എന്തൊക്കെ സംഭവിച്ചാലും അത് മറ്റുള്ളവരുടെ തെറ്റായിരിക്കും, ഒരിക്കലും അവർ തെറ്റ് സമ്മതിക്കില്ല. ആ വ്യക്തി തുടർന്ന് പറഞ്ഞു. അതേ സമയം സാമൂഹ്യ പ്രവർത്തനത്തിനുള്ള പദ്ധതികൾ തത്കാലം നിർത്തിവയ്ക്കേണ്ടി വന്നിരിക്കുകയാണ്.

അവരുടെ സംഘടനയായ ആർച്ച്വെൽ ആരംഭിക്കുന്നത് നീട്ടിവച്ചിരിക്കുന്നു. ട്രേഡ് മാർക്ക് റെജിസ്ട്രേഷനുള്ള അപേക്ഷ, ഫോറം കൃത്യമായി പൂരിപ്പിച്ചില്ലെന്നതിന്റെ അടിസ്ഥാനത്തിൽ കോടതി തള്ളിക്കളഞ്ഞതിനെ തുടർന്നാണിത്. വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന, ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനം ആരംഭിക്കാനായിരുന്നു അവർ ആദ്യം പദ്ധതിയിട്ടത്. വിവാഹത്തോടെ മേഗൻ നിർത്തിയ ടിഗ് എം കെ 2 എന്ന ലൈഫ്സ്‌റ്റൈൽ ബ്ലോഗ് പുനരാരംഭിക്കുവാനും മേഗൻ തീരുമാനിച്ചിരുന്നു. യാത്രാവിവരണം, പാചകം, ഫാഷൻ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളെ ഉൾക്കൊള്ളുന്നതാണ് മേഗന്റെ ഈ ബ്ലോഗ്.

പുനരാരംഭിക്കുമ്പോൾ ബ്ലോഗിൽ ആരോഗ്യം, മാനസിക ആരോഗ്യം പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. അതേ സമയം വിസ, ട്രിപ് അഡൈ്വസർ തുടങ്ങിയവരുമായി പങ്കാളിത്ത വ്യവസ്ഥയിൽ ട്രാവലിസ്റ്റ് എന്നൊരു സ്ഥാപനം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. ഒഴിവുകാല യാത്രക്ക് പോകുന്നവരെ കൂടുതൽ പരിസ്ഥിതി സൗഹാർദപരമായ യാത്ര നടത്താൻ പ്രേരിപ്പിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശം. ഹാരി തന്നെ പരിസ്ഥിതിയെ മലിനമാക്കുന്ന ജറ്റിൽ കുറഞ്ഞത് ഏഴു യാത്രകളെങ്കിലും കഴിഞ്ഞ വർഷം ചെയ്തിട്ടുണ്ട് എന്ന പരമാർത്ഥം പക്ഷെ ഇതിന്റെ വെബ്സൈറ്റിൽ പറയുന്നില്ല.

ഇതും കോവിഡ് ബാധ വ്യാപകമായതോടെ നിർത്തിവയ്ക്കേണ്ടി വന്നിരിക്കുകയാണ്. ഇപ്പോൾ ആഡംബര വസതിയിൽ തടവുകാരെപ്പോലെ കഴിയേണ്ടി വന്ന അവസ്ഥയിൽ അവർ മനസ്സിലാക്കുകയാണ് തങ്ങളുടെ ബ്രാൻഡ് സസ്സക്സ് ലോഞ്ച് ചെയ്യേണ്ട സമയം ഇതല്ലെന്ന്. അതിനു പകരമായി ചുറ്റുവട്ടത്തുള്ള ആവശ്യക്കാർക്ക് ഭക്ഷണ വിതരണം ചെയ്ത് ഫോട്ടോകൾ എടുത്തും വീഡിയോ റിലീസ് ചെയ്തുമൊക്കെ സമയം കളയുകയാണ്. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകാലത്തും പ്രസംഗങ്ങളുടെ വീഡിയോകളിലൂടെയും മറ്റും അവർക്ക് പ്രശസ്തി നേടാനായി.

അതിനിടയിലാണ് പ്രസംഗിച്ച് പണം സമ്പദിക്കുവാനുള്ള പദ്ധതി എത്തിയത്. ഇത് അവർക്ക് തന്നെ ആപത്തായി വരുമെന്നാണ് ചില അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഓരോ ആഴ്‌ച്ചയിലും ഓരോ കാരണങ്ങളിലേക്ക് മാറിമാറിപ്പോകുന്ന അവരുടെ സ്വഭാവം അവരുടെ രക്ഷക്കെത്തുകയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP