Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

67 മരണങ്ങളോടെ എല്ലാം അവസാനിക്കുന്നു എന്ന് ഉറപ്പാക്കി ഒരു ദിവസം കൂടി; ആശങ്ക പബ്ബുകൾ തുറന്നത് മാത്രം; ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ അവസാനമായി കൈയടിച്ചും നീലവെളിച്ചം തെളിച്ചും ബ്രിട്ടീഷ് ജനത

67 മരണങ്ങളോടെ എല്ലാം അവസാനിക്കുന്നു എന്ന് ഉറപ്പാക്കി ഒരു ദിവസം കൂടി; ആശങ്ക പബ്ബുകൾ തുറന്നത് മാത്രം; ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ അവസാനമായി കൈയടിച്ചും നീലവെളിച്ചം തെളിച്ചും ബ്രിട്ടീഷ് ജനത

സ്വന്തം ലേഖകൻ

ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ശേഷമുള്ള ശനിയാഴ്‌ച്ചകളിലെ ഏറ്റവും കുറവ് പ്രതിദിന മരണസംഖ്യയുമായാണ് ഇന്നലത്തെ ദിവസം കടന്നുപോയത്. ബ്രിട്ടനിൽ ഇന്നലെ രേഖപ്പെടുത്തിയത് വെറും 67 മരണങ്ങൾ മാത്രം. ഇതോടെ ബ്രിട്ടനിലെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 44,198 ആയി ഉയർന്നു. പബ്ബുകളും റെസ്റ്റോറന്റുകളും ഹെയർഡ്രസ്സിങ് സലൂണുകളും തുറന്നതിന് പുറകേയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. ഇതാദ്യമായാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ശനിയാഴ്‌ച്ചയിലെ പ്രതിദിന മരണസംഖ്യ 100 ൽ താഴെ എത്തുന്നത്. മാത്രമല്ല കഴിഞ്ഞ ആഴ്‌ച്ചയിലെ ശനിയാഴ്‌ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 33% കുറവുമാണ്.

ഇതിൽ 39 മരണങ്ങൾ രേഖപ്പെടുത്തിയത് എൻ എച്ച് എസ് ഇംഗ്ലണ്ടിലാണ്. വെയിൽസിൽ അഞ്ച് മരണങ്ങൾ രേഖപ്പെടുത്തി. സ്‌കോട്ടലാൻഡിൽ ഇന്നലെ മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. അതോടൊപ്പം, ഇന്നലെ 624 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും ആർ നിരക്ക് 0.7 നും 0.9 നും ഇടയിൽ തന്നെയാണെന്നാണ് ശാസ്ത്രീയ ഉപദേഷ്ടാക്കൾ വെളിപ്പെടുത്തിയത്. എന്നാൽ ലണ്ടനിൽ ആർ നിരക്ക് 1.1 വരെ ആകാമെന്നും മിഡ്ലാൻഡ്സ്, നോർത്ത് ഈസ്റ്റ്, യോർക്ക്ഷയർ എന്നിവിടങ്ങളിൽ ഇത് 1 ആകാമെന്നും അവർ സമ്മതിക്കുന്നു.

അതേ സമയം സർക്കാർ പാനൽ പുറത്തിറക്കിയ മറ്റൊരു റിപ്പോർട്ടിൽ പറയുന്നത്ആർ നിരക്ക് പൂജ്യത്തിൽ എത്തി എന്നാണ്. അതായത് വ്യാപനത്തെ പിടിച്ചുകെട്ടാനായിട്ടുണ്ട് എന്നർത്ഥം. ലണ്ടനിലും സൗത്ത് വെസ്റ്റിലും രോഗവ്യാപനം വർദ്ധിക്കുന്നത് പ്രതിദിനം 2% എന്ന നിരക്കിലാണ്. അതേ സമയം പ്രതിദിന അരണനിരക്ക് കഴിഞ്ഞ മാസം കുത്തനെ കുറഞ്ഞതുപോലെ ജൂലായിൽ അത് സംഭവിക്കുന്നില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.

30 അതിഥികൾ മാത്രമായി വിവാഹ ചടങ്ങുകൾ നടത്താനുള്ള അനുമതി നൽകിയതിനെ തുടർന്ന് ഇന്നലെ ഇംഗ്ലണ്ടിൽ നിരവധി വിവാഹങ്ങൾ നടന്നിരുന്നു. പബ്ബുകൾ രാവിലെ 6 മണിക്ക് തുറന്നതോടെ തിരക്കും വർദ്ധിച്ചു. ബിയറിന്റെയും വൈനിന്റെയും മറ്റ് മദ്യങ്ങളുടെയും വില വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും പബ്ബുകളിലും ബാറുകളിലും അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.

അതേസമയം ഇന്നലെ രാത്രി രാജ്യമാകമാനം കുറച്ചു നേരത്തേക്ക് നിശബ്ദമായി. കൊറോണയുടെ തേരോട്ടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്ക് മുന്നിൽ ആദരപൂർവ്വം നിശബ്ദരായി ബ്രിട്ടീഷ് ജനത ഒന്നടങ്കം തലകുനിച്ചു. രാജ്യത്തിലെ പ്രധാന സ്മാരകങ്ങളും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളൂമെല്ലാം എൻ എച്ച് എസിന്റെ നീലവെളിച്ചത്തിൽ മുങ്ങി. രാത്രി 9 മണിക്ക് തന്റെ ഔദ്യോഗിക വസതിയിൽ മെഴുകുതിരി കത്തിച്ച ബോറിസ് ജോൺസണും ഇതിൽ പങ്കെടുത്തു.

ഞായറാഴ്‌ച്ച എൻ എച്ച് എസിന്റെ എഴുപത്തി രണ്ടാം പിറന്നാൾ ആഘോഷിക്കുമ്പോൾ കൊറോണക്കാലത്ത് നിസ്വാർത്ഥ സേവനം നൽകിയ എൻ എച്ച് എസ് ജീവനക്കാരെ ആദരിച്ചുകൊണ്ട് ഇന്ന് വൈകിട്ട് ബ്രിട്ടനിലാകെ കരഘോഷം മുഴങ്ങും. നഗരത്തിലെ പ്രധാന ഇടങ്ങളായ ലണ്ടൻ ഐ, ഷാർഡ് കൊട്ടാരം, വിൻഡ്സർ കാസിൽ എന്നിവയൊക്കെ നീലനിറത്തിലുള്ള വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. കാന്റൻബറി ആർച്ച് ബിഷപ്പ് റവ. ജസ്റ്റിൻ വെൽബി കാന്റൻബറി കത്തീഡ്രലിൽ മെഴുകുതിരി കത്തിച്ചു.

കൊറോണ വ്യാപനം അതിന്റെ മൂർദ്ധന്യ ഘട്ടത്തിൽ ആയിരുന്ന സമയത്ത് പ്രതിവാര പരിപാടിയായി നടത്തിയിരുന്ന കരഘോഷം മുഴക്കൽ ഇതോടെ പര്യവസാനിക്കും. ഇനി ഇത് എല്ലാവർഷവും എൻ എച്ച് എസ് വാർഷികത്തിന് നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP