Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുബായ് അപ്പാർട്ട്മെന്റ് റെയ്ഡ് ചെയ്ത പൊലീസ് കണ്ടെത്തിയത് മയക്ക് മരുന്ന്; അപ്പാർട്ട്മെന്റിലെ താമസക്കാരനൊപ്പം അതിഥിയായി എത്തിയ ബ്രിട്ടീഷ് എയർ ഹോസ്റ്റസും അറസ്റ്റിൽ; ദുരന്തപര്യവസായിയായ ഒരു ഡേറ്റിംഗിന്റെ കഥ

ദുബായ് അപ്പാർട്ട്മെന്റ് റെയ്ഡ് ചെയ്ത പൊലീസ് കണ്ടെത്തിയത് മയക്ക് മരുന്ന്; അപ്പാർട്ട്മെന്റിലെ താമസക്കാരനൊപ്പം അതിഥിയായി എത്തിയ ബ്രിട്ടീഷ് എയർ ഹോസ്റ്റസും അറസ്റ്റിൽ; ദുരന്തപര്യവസായിയായ ഒരു ഡേറ്റിംഗിന്റെ കഥ

സ്വന്തം ലേഖകൻ

ദ്യ ഡേറ്റിംഗിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുക, അതും ഭീകരമായ, മയക്ക് മരുന്ന് കൈവശം വച്ചു എന്ന കുറ്റത്തിന്. ഇതിലും ദയനീയമായ ഒരു അവസ്ഥയുണ്ടോ? അതാണ് എമിറേറ്റ്സിൽ എയർഹോസ്റ്റസായി ജോലിചെയ്യുന്ന ഡെറിൻ ക്രോഫോർഡ് എന്ന ബ്രിട്ടീഷ് യുവതിക്ക് സംഭവിച്ചത്. യുണൈറ്റഡ് അരബ് എമിരേറ്റ്സിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ഈ 23 കാരി ഒരു പരിചയക്കാരനൊപ്പം പുറത്ത് കറങ്ങി അത്താഴവും കഴിച്ച് അയാളുടെ അപ്പാർട്ട്മെന്റിലേക്ക് പോകാൻ സമ്മതിക്കുകയായിരുന്നു. ഇവർ അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് പൊലീസ് റെയ്ഡിംഗിനെത്തിയത്.

റെയിഡിംഗിനെത്തിയ പൊലീസ് അപ്പാർട്ട്മെന്റിൽ നിന്നും മയക്ക് മരുന്ന് കണ്ടെത്തുകയും ഡെറിനെയും സുഹൃത്തിനേയും അറസ്റ്റ് ചെയ്യുകയും ആയിരുന്നെന്ന് ഡെറിന്റെ സഹോദരി ഡാനിയേല അറിയിച്ചു. കുപ്രസിദ്ധമായ അൽ ബാർഷാ ജെയിലിലേക്ക് മാറ്റുന്നതിന് മുൻപ് ഈ ലിവർപൂൾ സ്വദേശിനിയെ കുറച്ചുദിവസം പൊലീസ് സ്റ്റേഷനിൽ തന്നെ പാർപ്പിച്ചതായും അവർ പറഞ്ഞു. രക്തപരിശോധനക്ക് വിധേയയാക്കി എന്നും മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് തെളിഞ്ഞാൽ വെറുതെ വിടാമെന്ന് പൊലീസുകാർ പറഞ്ഞു എന്നുമായിരുന്നു ഇടയ്ക് വീട്ടിലേക്ക് വിളിച്ചപ്പോൾ ഡെറിൻ കരഞ്ഞുകൊണ്ട് പറഞ്ഞതെന്നും ഡാനിയേല പറഞ്ഞു.

വ്യാഴാഴ്‌ച്ച പരിശോധനയുടെ ഫലം വന്നു. ഡെറിൻ മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് തെളിഞ്ഞെങ്കിലും അവർ ഇപ്പോഴും ജയിലിൽ തന്നെയാണ്. തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് ഉണ്ടായിരുന്നു എന്നതല്ലാതെ ഡെറിൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നാണ് സഹോദരി പറയുന്നത്. അറസ്റ്റ് ചെയ്ത ഉടനെ ഡെറിന്റെ ഫോൺ പൊലീസ് വാങ്ങി വച്ചു എന്നും ജയിലിലേക്ക് മാറ്റുന്നതിന് മുൻപ് മാത്രമാണ് സംസാരിക്കാൻ അനുവദിച്ചതെന്നും സഹോദർ കൂട്ടിച്ചേർത്തു. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത ആളാണ് ഡെറിൻ എന്നും അവർ അവകാശപ്പെടുന്നു.

ജൂൺ 21 നാണ് ഡെറിൻ അറസ്റ്റ് ചെയ്യപ്പെടുന്നത്. ജൂൺ 25 നാണ് ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുന്നത്. ഇപ്പോൾ കൈയാമം അണിഞ്ഞ് ജയിലിനുള്ളിൽ ഏകാന്ത തടവിലാണ് ഡെറിൻ. ലണ്ടനിൽ നിന്നുള്ള ഒരു ബ്രിട്ടീഷുകാരനോടൊപ്പമായിരുന്നു ഡെറിൻ ഡേറ്റിംഗിന് പോയത്. ദുബായിലെ ബ്രിട്ടീഷ് എംബസി ഡെറിന്റെ കേസിന്റെ വിശദാംശങ്ങൾ പരിശോദിക്കുന്നുണ്ടെങ്കിലും ഇതുവരെ എംബസിയിൽ നിന്നും ആരു അവരെ സന്ദർശിച്ചിട്ടില്ല.

ഡെറിനു വേണ്ടി ഒരു അഭിഭാഷകനെ നിയമിക്കുമെന്ന് സഹോദരി പറഞ്ഞു. അതേ സമയം, യു എ ഇയിൽ ജയിലിലടക്കപ്പെട്ട വനിതയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും പ്രാദേശിക ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വന്നുകഴിഞ്ഞാൽ എംബസി പ്രതിനിധികൾ അവരെ ജയിലിൽ സന്ദർശിക്കുമെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു. എമിരേറ്റ് അധികാരികളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും പ്രാദേശിക നിയമജ്ഞരുടെ വിശദവിവരങ്ങൾ ഡെറിന്റെ കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP