Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്ന് മാസത്തിലധികം നീണ്ട നിയന്ത്രണത്തിൽ വീർപ്പ് മുട്ടിയിരുന്നവർ കൂട്ടത്തോടെ തെരുവിലേക്ക്; നിന്നു തിരിയാൻ ഇടമില്ലാതെ ബാറുകളും പബ്ബുകളും;കെട്ടീപ്പിടിച്ചും തുണിയഴിച്ച് തെരുവിൽ കിടന്നും അവർ ആഘോഷം തുടരുന്നു; സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള മോഹം ബ്രിട്ടനെ കോവിഡ് എപിസെന്ററാക്കി മാറ്റിയേക്കും; ഇതാ ഭയാനകമായ ആ ദൃശ്യങ്ങൾ

മൂന്ന് മാസത്തിലധികം നീണ്ട നിയന്ത്രണത്തിൽ വീർപ്പ് മുട്ടിയിരുന്നവർ കൂട്ടത്തോടെ തെരുവിലേക്ക്; നിന്നു തിരിയാൻ ഇടമില്ലാതെ ബാറുകളും പബ്ബുകളും;കെട്ടീപ്പിടിച്ചും തുണിയഴിച്ച് തെരുവിൽ കിടന്നും അവർ ആഘോഷം തുടരുന്നു; സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള മോഹം ബ്രിട്ടനെ കോവിഡ് എപിസെന്ററാക്കി മാറ്റിയേക്കും; ഇതാ ഭയാനകമായ ആ ദൃശ്യങ്ങൾ

സ്വന്തം ലേഖകൻ

കൂടുതുറന്നുവിട്ട കിളികളെപ്പോലെ കൂട്ടംകൂട്ടമായവർ പറന്നെത്തി. മൂന്ന് മാസത്തിലധികമായി അടച്ചിട്ടിരുന്ന ബാറുകളും പബ്ബുകളും തുറന്നപ്പോൾ ബ്രിട്ടനിലെ കാഴ്‌ച്ചയാണിത്. ലോക്ക്ഡൗൺ പിൻവലിച്ച ആദ്യ ദിവസം തന്നെ സാമൂഹിക അകലം പാലിക്കൽ നിർദ്ദേശങ്ങൾ കാറ്റിൽ പറന്നു. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ പിന്റ് ആസ്വദിക്കാൻ ബാറുകളിലേക്ക് ധാരാളം പേർ ഒഴുകിയെത്തിയപ്പോൾ, ഒരു മീറ്റർ അകലം പാലിക്കാൻ പോയിട്ട് നിന്ന് തിരിയാൻ ഇടമില്ലാതിരുന്നു. ലണ്ടനിലെ ബോറോ മാർക്കറ്റിൽ ഇന്നലെ ഏറെ വൈകിയും ആളുകൾ കൂട്ടം കൂട്ടമായി നിന്ന് മദ്യപിക്കുന്ന കാഴ്‌ച്ചകൾ കാണാമായിരുന്നു.

ഇന്നലെ ഒരു ദിവസം മാത്രം രാജ്യത്തെ 23,000 പബ്ബുകളിലായി 15 മില്ല്യൺ പൗണ്ടിന്റെ കച്ചവടം നടന്നിട്ടുണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ദർ കണക്ക് കൂട്ടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ നഷ്ടം നികത്താൻ വെതെർസ്പൂൺസ് ഉൾപ്പടെയുള്ള പബ്ബുകൾ മദ്യത്തിനും ബിയറിനുമൊക്കെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും പബ്ബുകളിലേക്കുള്ള ഒഴുക്കിനെ തീരെ ബാധിച്ചില്ല. കേംബ്രിഡ്ജിലെ റീഗലിൽ ഒരു മണിക്കൂർ വരെ കാത്തുനിന്നിട്ടാണ് പലർക്കും പബ്ബിനകത്തേക്ക് കടക്കുവാൻ കഴിഞ്ഞത്.

സാമൂഹിക അകലം പാലിക്കൽ പോലുള്ള നിയന്ത്രണങ്ങൾ കാറ്റിൽ പറന്നപ്പോൾ, നിരവധി കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡെവൺ ആൻഡ് കോൺവാലിസ് പൊലീസ് ഇന്നലെ പറഞ്ഞത് മദ്യവുമായി ബന്ധപ്പെട്ട ആയിരത്തിലധികം ചെറിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. വെസ്റ്റ് യോർക്ക്ഷയറിൽ ബ്രാഡ്ഫോർഡിനടുത്തുള്ള ഒരു വില്ലേജ് പബ്ബിൽ സുരക്ഷയ്ക്കായി പൊലീസിനെ വിളിച്ചുവരുത്തെണ്ടതായും വന്നു. ബ്രെന്റ്വുഡ് ഹൈ സ്ട്രീറ്റിൽ മദ്യപിച്ച് അടിയുണ്ടാക്കിയതിന് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെ ശല്യം സഹിക്കാതെ ജോട്ടിങ്ഹാംഷയറിൽ ചില പബ്ബ് ഉടമകൾ പബ്ബുകൾ അടച്ചുപൂട്ടാൻ തീരുമാനിക്കുകയും ചെയ്തു.

പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള ലെസ്റ്ററിൽ, പുതുവത്സര തലേന്ന് അണിനിരത്തുന്നതിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. സൂര്യോദയത്തിന് മുൻപായി ബാറുകൾ തുറക്കരുത് എന്ന നിയമം നിലവിൽ ഉള്ളതിനാൽ രാവിലെ ആറ് മണിക്ക് ശേഷം മാത്രമാണ് തുറന്നത്. ആദ്യ ഊഴത്തിൽ തന്നെ മദ്യപിച്ച് പുറത്തെത്തിയ ഒരാൾ പറഞ്ഞത് പ്രീമിയർ ലീഗ് ജയിച്ചതുപോലുള്ള സന്തോഷമാണ് തിനിക്കിപ്പോൾ എന്നാണ്.

വെയിൽസിൽ ഇപ്പോഴും അഞ്ച് മൈലിൽ കൂടുതൽ ദൂരം സഞ്ചരിക്കരുത് എന്ന നിബന്ധനയുള്ളതുകൊണ്ട്, ഇംഗ്ലണ്ട് അതിർത്തിയിൽ താമസിക്കുന്നവർക്ക് മാത്രമാണ് ഇംഗ്ലണ്ടിലെ സൂപ്പർ സാറ്റർഡേ ആസ്വദിക്കാനായത്. വെയിൽസിൽ പബ്ബുകൾ ജൂലായ് 13 മുതൽ മാത്രമേ പ്രവർത്തനം ആരംഭിക്കുകയുള്ളു.അതേ സമയം പബ്ബുകളും ബാറുകളും തുറക്കാനായതിൽ ചാൻസലർ ഋഷി സുനാക് സന്തോഷം പ്രകടിപ്പിച്ചു. ബ്രിട്ടൻ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ ഹോസ്പിറ്റാലിറ്റി മേഖല പ്രവർത്തനമാരംഭിക്കുന്നതോടെ സാമ്പത്തിക രംഗത്ത് ഒരു ഉണർവ് പ്രകടമാകും എന്നദ്ദേഹം പറഞ്ഞു.

ഇനി വിനോദ സഞ്ചാരമേഖല കൂടി പഴയ രീതിയിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ വിചാരിച്ചതിലും വേഗത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകും എന്നാണ് കണക്കുകൂട്ടൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP