Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

9,000 അടി, 11,000 അടി എന്നീ ഉയരങ്ങളിൽ 7 ദിവസം വീതം തങ്ങി 15,000 സൈനികർ കൂടി ചൈനീസ് അതിർത്തിയിൽ; കിഴക്കൻ ലഡാക്കിൽ സേനാ ബലം 50,000 ആക്കി ഉയർത്തി; മിഗും സുഖോയും അതിർത്തിയിൽ നിരീക്ഷണ പറക്കൽ തുടരുന്നു; റോഡ് നിർമ്മാണവും തകൃതി; പാക് നിയന്ത്രണ രേഖയിലും സർവ്വ സജ്ജം; ഭീകരാക്രമണ ഭീഷണി നേരിടാൻ ഡൽഹിയിലും മുംബൈയിലും അതീവ ജാഗ്രതയും; ചൈനീസ് വെല്ലുവിളിയെ ജാഗ്രതയോടെ നേരിടാൻ ഇന്ത്യ; ശത്രുക്കളെ നേരിടാൻ കര-വ്യാമ സേനകൾ സർവ്വ സജ്ജം

9,000 അടി, 11,000 അടി എന്നീ ഉയരങ്ങളിൽ 7 ദിവസം വീതം തങ്ങി 15,000 സൈനികർ കൂടി ചൈനീസ് അതിർത്തിയിൽ; കിഴക്കൻ ലഡാക്കിൽ സേനാ ബലം 50,000 ആക്കി ഉയർത്തി; മിഗും സുഖോയും അതിർത്തിയിൽ നിരീക്ഷണ പറക്കൽ തുടരുന്നു; റോഡ് നിർമ്മാണവും തകൃതി; പാക് നിയന്ത്രണ രേഖയിലും സർവ്വ സജ്ജം; ഭീകരാക്രമണ ഭീഷണി നേരിടാൻ ഡൽഹിയിലും മുംബൈയിലും അതീവ ജാഗ്രതയും; ചൈനീസ് വെല്ലുവിളിയെ ജാഗ്രതയോടെ നേരിടാൻ ഇന്ത്യ; ശത്രുക്കളെ നേരിടാൻ കര-വ്യാമ സേനകൾ സർവ്വ സജ്ജം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ കൂടുതൽ സേനാ വിന്യാസം. ഇതിനൊപ്പം അടിസ്ഥാന സൗകര്യ വികസനവും അതിവേഗതയിലാക്കി. യുദ്ധമുണ്ടായാൽ സൈനിക നീക്കത്തിന് കരുത്ത് പകരാനാണ് ഇത്. കിഴക്കൻ ലഡാക്ക് അതിർത്തിയിലേക്ക് കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ച് ചൈനയ്ക്ക് വ്യക്തമായ മറുപടി നൽകുകയാണ് ഇന്ത്യ. യുപിയിൽ നിന്ന് ഒരു ഡിവിഷൻ കൂടി എത്തിയതോടെ അതിർത്തിയിലെ ഇന്ത്യൻ ഭടന്മാരുടെ എണ്ണം 50,000 കവിഞ്ഞു. ഏകദേശം 15,000 സൈനികരെയാണ് കഴിഞ്ഞ ദിവസം അതിർത്തിയിൽ എത്തിച്ചത്. യുദ്ധ സമാനമായ പടയൊരുക്കമാണ് ഇത്.

പാക്ക് അതിർത്തിയിലും സേന അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പാക്ക്, ചൈന അതിർത്തികളിൽ സമീപകാലത്തൊന്നുമില്ലാത്ത വിധമുള്ള പടയൊരുക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. പാക്ക് അതിർത്തിയിലുടനീളം ഡ്രോൺ നിരീക്ഷണവും ശക്തമാക്കി. പാക് അതിർത്തിയിൽ നുഴഞ്ഞു കയറ്റത്തിനുള്ള സാധ്യതയും കാണുന്നുണ്ട്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഭീകരാക്രമണ സാധ്യതയും ഇന്ത്യ മുൻകൂട്ടി കാണുന്നു. അതുകൊണ്ട് തന്നെ അതിർത്തിക്കൊപ്പം ഡൽഹിയും മുംബൈയും അടക്കമുള്ള വൻ നഗരങ്ങളിൽ ആഭ്യന്തര സുരക്ഷയും കർശനമാക്കി. പഴുതുകൾ അടച്ചാണ് സുരക്ഷ. കോവിഡിലെ സമൂഹ വ്യാപനത്തിന്റെ ഭീതി മുതലെടുത്ത് ഭീകരാക്രമണത്തിന് പാക് ഭീകര സംഘടനകൾ എത്തുമെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ.

ടി 90 ടാങ്കുകളടക്കമുള്ള സന്നാഹങ്ങളും അതിർത്തിയിലെത്തിച്ചു. നിലവിൽ 3 സേനാ ഡിവിഷനുകളും ടാങ്കുകളും അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദർശനത്തിനു പിന്നാലെ ദൗലത് ബേഗ് ഓൾഡിയിലെ റോഡ് നിർമ്മാണത്തിന് 100 തൊഴിലാളികളെ ഝാർഖണ്ഡിൽ നിന്ന് വിമാനത്തിൽ എത്തിച്ചു. ബോർഡർ റോഡ് ഓർഗനൈസേഷനാണ് (ബിആർഒ) റോഡ് നിർമ്മിക്കുന്നത്. ചൈനയുടെ പ്രകോപനം നിലനിൽക്കുമ്പോഴും അതിർത്തികളിലെ റോഡ് നിർമ്മാണത്തിൽ നിന്നു പിന്നോട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ റോഡ് നിർമ്മാണമാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. അതിർത്തിക്കുള്ളിലെ നിർമ്മാണം ഇന്ത്യയുടെ അവകാശമാണെന്ന നിലപാടിലാണ് പണി തുടരുന്നത്.

റോഡ് പണിക്ക് ഝാർഖണ്ഡിൽ നിന്ന് 11,800 പേരെ എത്തിക്കാനായിരുന്നു കഴിഞ്ഞ മാസം ആദ്യം തീരുമാനിച്ചത്. എന്നാൽ അതിർത്തിയിൽ സംഘർഷം ഉണ്ടായതിനെത്തുടർന്ന് തൊഴിലാളികളെ അയയ്ക്കാൻ ജാർഖണ്ഡ് വിസമ്മതിച്ചു. 1600 തൊഴിലാളികൾ മാത്രമാണ് അന്നെത്തിയത്. പിന്നീടു കരാറുണ്ടാക്കിയ ശേഷമാണു തൊഴിലാളികളെ അയയ്ക്കാൻ ജാർഖണ്ഡ് സമ്മതിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്താണു തൊഴിലാളികളെ വിമാന മാർഗം അതിർത്തിയിലെത്തിച്ചത്. തൊഴിലാളികളുടെ വേതനം, മറ്റ് ആനുകൂല്യങ്ങൾ, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്കയും തർക്കും സൈന്യം ചർച്ചകളിലൂടെ പരിഹരിച്ചിട്ടുണ്ട്.

ഇതിനൊപ്പമാണ് സൈനിക വിന്യാസവും കൂട്ടുന്നത്. നയതന്ത്ര, സൈനികതല ചർച്ചകളിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തുമ്പോഴും അതീവ ജാഗ്രത തുടരുന്നതിന്റെ ഭാഗമായാണു സൈനികരുടെ എണ്ണം വർധിപ്പിച്ചത്. പ്രശ്‌നപരിഹാരമാകും വരെ പടയൊരുക്കത്തിൽ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാ ചർച്ചയിലെ ധാരണപ്രകാരം സന്നാഹം പിൻവലിക്കാൻ ചൈന തയാറായാൽ, സമാന രീതിയിലുള്ള പിന്മാറ്റം ഇന്ത്യയും നടത്തും. അതുവരെ സൈന്യം തുടരും.

പല ഉയരങ്ങളിലുള്ള കാലാവസ്ഥയുമായി ഘട്ടംഘട്ടമായി പൊരുത്തപ്പെട്ട ശേഷമാണ് 14,000 അടിക്കു മേൽ ഉയരത്തിലുള്ള അതിർത്തിയിലേക്ക് സേനാംഗങ്ങളെ എത്തിച്ചത്. 9,000 അടി, 11,000 അടി എന്നീ ഉയരങ്ങളിൽ 7 ദിവസം വീതം തങ്ങിയ ശേഷം അതിർത്തി താവളങ്ങളിലെത്തുകയായിരുന്നു സൈനികർ. ശൈത്യകാലം പിടിമുറുക്കുന്ന നവംബർ വരെ ഈ സൈനികർ അവിടെ തുടരും.

ലഡാക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദ4ശനം ചൈനക്കുള്ള ഇന്ത്യയുടെ ശക്തമായ സന്ദേശമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഒരു ദൗ4ബല്യമായി കാണരുതെന്ന് പ്രധാനമന്ത്രി പറയുകയും ചെയ്തിരുന്നു. അതിനിടെയാണ് വ്യോമസേന അതിർത്തിയിൽ വിന്യാസം ശക്തിപ്പെടുത്തിയത്. ഏത് തരം സൈനിക നടപടിക്കും സമ്പൂർണ സജ്ജമാണ് സേനയെന്ന് വ്യോമസേന വിങ് കമാണ്ടർ പറഞ്ഞു. ഇന്ത്യൻ വ്യോമസേന അതിർത്തിയിൽ നിരീക്ഷണ പറക്കൽ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യചൈന അതിർത്തിയിൽ വട്ടമിട്ട് പറന്ന് ഇന്ത്യയുടെ പോർവിമാനങ്ങൾ കരുത്ത് കാട്ടുന്നുണ്ട്.

മിഗ്29, സുഖോയ് പോർവിമാനങ്ങളാണ് തുടർച്ചയായി അതിർത്തിയിൽ പറക്കുന്നത്. ശനിയാഴ്ചയും ഇവ നിരീക്ഷണ പറക്കൽ നടത്തി. യുഎസ് നിർമ്മിത വിമാനമാനങ്ങളായ സി17, സി130ജെ, റഷ്യൻ നിർമ്മിത വിമാനങ്ങളായ ഇല്യൂഷിൻ76, ആന്റനോവ്32 എന്നിവയും അതിർത്തിയിൽ കാവലുണ്ട്. ഏതു സാഹചര്യവും നേരിടാനുള്ള ഒരുക്കമാണ് വ്യോമസേന നടത്തുന്നത്. ഐഎഎഫ് ഫോർവേർഡ് എയർബേസിലാണ് വൻ സന്നാഹം ഒരുക്കുന്നത്. ഇന്ത്യൻ നാവികസേന പൂർണ സജ്ജമാണെന്ന് ഫ്‌ളൈറ്റ് ലഫ്റ്റനന്റ് പറഞ്ഞു. ഏതു തരം നീക്കം നടത്താനും സൈന്യം തയാറാണ്. വൻ ശേഷിയുള്ള ചിനൂക്ക് ഹെലികോപ്ടറും എംഐ 17 വി5 ഹെലികോപ്ടറും എയർബേസിൽ സജ്ജമാണ്. സൈനികരെ യുദ്ധമുഖത്തെത്തിക്കുന്നതിനും മറ്റുമാണ് ഈ ഹെലികോപ്ടറുകൾ ഉപയോഗിക്കുന്നത്. ഐഎഎഫ് ഫോർവേർഡ് എയർബേസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമാണ്.

അതിനിടെ പ്രധാനമന്ത്രി സന്ദർശിച്ചത് ലഡാക്കിലെ സൈനിക ആശുപത്രിയുടെ ഭാഗമായ പുതിയ വാർഡിൽ തന്നെയാണെന്ന് സ്ഥിരീകരിച്ച് സൈന്യം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി സന്ദർശനം നടത്തിയ വാ4ഡിന്റെ ദൃശ്യം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശം ശക്തമായ സാഹചര്യത്തിലാണ് സൈന്യം വിശദീകരണവുമായി എത്തിയത്. ഗൽവാൻ, ഹോട്‌സ്പ്രിങ്‌സ് എന്നിവയടക്കം നാലിടങ്ങളിൽ നിന്നു ചൈനീസ് സേന ഏതാനും വാഹനങ്ങൾ പിന്നോട്ടു നീക്കിയതായി സേനാ വൃത്തങ്ങൾ പറഞ്ഞു. ഇതിനു മുൻപും വാഹനങ്ങൾ നീക്കി പ്രശ്‌നപരിഹാരത്തിന്റെ നേരിയ സൂചനകൾ ചൈന നൽകിയിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾക്കു ശേഷം അവ അതിർത്തിയിലേക്കു വീണ്ടുമെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP