Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് പ്രതിരോധ വാക്സിൻ ഓ​ഗസ്റ്റ് പതിനഞ്ചിന് തയ്യാറാകുമെന്ന് യാതൊരു ഉറപ്പുമില്ല; ‘കോവാക്സിന്റെ’ മനുഷ്യരിലെ പരീക്ഷണത്തിന് ഭാരത് ബയോടെക്ക് ആവശ്യപ്പെട്ടിരിക്കുന്നത് ഒന്നേകാൽ വർഷം; പരീക്ഷണത്തിന്റെ പ്രോട്ടോക്കോൾ പ്രകാരമുള്ള തുടർനടപടികൾക്കു മാത്രം 6 മാസം വേണ്ടി വരുമെന്നും രേഖകൾ

കോവിഡ് പ്രതിരോധ വാക്സിൻ ഓ​ഗസ്റ്റ് പതിനഞ്ചിന് തയ്യാറാകുമെന്ന് യാതൊരു ഉറപ്പുമില്ല; ‘കോവാക്സിന്റെ’ മനുഷ്യരിലെ പരീക്ഷണത്തിന് ഭാരത് ബയോടെക്ക് ആവശ്യപ്പെട്ടിരിക്കുന്നത് ഒന്നേകാൽ വർഷം; പരീക്ഷണത്തിന്റെ പ്രോട്ടോക്കോൾ പ്രകാരമുള്ള തുടർനടപടികൾക്കു മാത്രം 6 മാസം വേണ്ടി വരുമെന്നും രേഖകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡിനെതിരായ വാക്സിൻ ഓ​ഗസ്റ്റ് 15ന് ജനങ്ങളിലെത്തുമെന്ന ഐസിഎംആറിന്റെ പ്രഖ്യാപനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ക്ലിനിക്കൽ ട്രയൽ രജിസ്റ്റ്രി ഓഫ് ഇന്ത്യയിൽ (സിടിആർഐ) നൽകിയ വിവരങ്ങൾ അനുസരിച്ച് ‘കോവാക്സിന്റെ’ മനുഷ്യരിലെ പരീക്ഷണത്തിന് ഭാരത് ബയോടെക്ക് ആവശ്യപ്പെട്ടിരിക്കുന്നത് ഒന്നേകാൽ വർഷമാണ്. പരീക്ഷണത്തിന്റെ പ്രോട്ടോക്കോൾ പ്രകാരമുള്ള തുടർനടപടികൾക്കു മാത്രം 6 മാസം വേണ്ടി വരും. ഒന്നാംഘട്ട ക്ലിനിക്കൽ ട്രയലിനുള്ള വൊളന്റിയർമാരുടെ രജിസ്റ്റ്രേഷൻ മാത്രമാണ് നിലവിൽ പുരോ​ഗമിക്കുന്നത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് പേരിട്ടിരിക്കുന്നത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി (എൻഐവി) ചേർന്നാണ് ബിബിഐഎൽ കോവാക്‌സിൻ വികസിപ്പിച്ചത്. ഈ പങ്കാളിത്ത ഗവേഷണത്തിന്റെ ഭാഗമായി എൻഐവി രോഗ ലക്ഷണമില്ലാതിരുന്ന കോവിഡ്-19 രോഗിയിൽ നിന്നും വൈറസിനെ വേർതിരിച്ചെടുത്ത് മെയ് മാസത്തിന്റെ തുടക്കത്തിൽ ബിബിഐഎല്ലിന് കൈമാറി. അവർ ഹൈദരാബാദിലെ അതീവ സുരക്ഷിതമായ പരീക്ഷണ ലാബിൽ ജീവനില്ലാത്ത വൈറസിനെ ഉപയോഗിച്ചുള്ള വാക്‌സിൻ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചു. “മനുഷ്യനിൽ ഈ വാക്‌സിൻ കുത്തിവച്ചാൽ അതിന് രോഗം പരാത്താനോ എണ്ണം വർദ്ധിപ്പിക്കാനോ കഴിയുകയില്ല. കാരണം, അതൊരു കൊല്ലപ്പെട്ട വൈറസാണ്. ജീവനില്ലാത്ത വൈറസ് രോഗ പ്രതിരോധ സംവിധാനത്തിൽ എത്തുമ്പോൾ ശരീരം ആന്റിബോഡി ഉൽപാദിപ്പിക്കും,” കമ്പനി പറയുന്നു. ജീവനില്ലാത്ത വൈറസിനെ കൊണ്ട് നിർമ്മിച്ച വാക്‌സിനുകൾക്ക് മികച്ച സുരക്ഷാ റെക്കോർഡുണ്ട്.

വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾക്കാണ് ഐസിഎംആർ അനുമതി നൽകിയിട്ടുള്ളത്. ഐസിഎംആറിന്റെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിൻ നിർമ്മിക്കുന്നതിനായി ഉപയോഗിച്ചത്. വാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ അനുമതികൾ വേഗത്തിലാക്കണമെന്നും ഐസിഎംആറിലെ ഉദ്യോഗസ്ഥരോട് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ് പറയുന്നു. ജൂലൈ ഏഴിന് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങുമെന്നും അദ്ദേഹം പറയുന്നു. കോവാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിന് ഇന്ത്യയുടെ മരുന്ന് വിപണി നിയന്ത്രിക്കുന്ന ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകിയതായി നിർമ്മാതാക്കളായ ഭാരത് ബയോടെക് ഇന്ത്യ (ബിബിഐഎൽ) വ്യക്തമാക്കിയിരുന്നു. ജൂലൈയിൽ ഇന്ത്യയിലെമ്പാടും പരീക്ഷണം ആരംഭിക്കുമെന്നും കമ്പനി നേരത്തേ വ്യക്തമാക്കിയതാണ്.

ബിബിഐഎല്ലിന്റെ കോവാക്‌സിനെ പ്രീ-ക്ലിനിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഗിനി പന്നികൾ, എലികൾ തുടങ്ങിയവയിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്. മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുവാദം തേടി ഡ്രഗ്‌സ് കൺട്രോൾ ഓർഗനൈസേഷനെ സമീപിക്കുന്നതിന് മുമ്പായിരുന്നു മൃഗങ്ങളിൽ പരീക്ഷണം നടന്നത്. നിലവിൽ ലോകത്താകമാനം കോവിഡിനെതിരെ നൂറിലധികം വാക്‌സിൻ പരീക്ഷണങ്ങളാണ് നടക്കുന്നത്. സൈഡസ് കാഡില, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പനേഷ്യ ബയോടെക് എന്നിവയാണ് ഇന്ത്യയിൽ കോവിഡ്-19 വാക്‌സിൻ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ മാസം തുടക്കം മുതൽ പരീക്ഷണം ആരംഭിച്ച പനേഷ്യ ഇപ്പോഴും പ്രീ-ക്ലിനിക്കൽ ഘട്ടത്തിലാണ്. അതേസമയം, സൈഡസും സെറവും അവരുടെ പ്രീ-ക്ലിനിക്കൽ പഠനം പൂർത്തിയാക്കി മനുഷ്യനിൽ പരീക്ഷണം നടത്തുന്നതിന് ഡ്രഗ്‌സ് കൺട്രോളറുടെ അനുമതി തേടിയിട്ടുണ്ടോയെന്നത് വ്യക്തമല്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP