Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുമായി ദുബായിലേക്കു സർവീസ് നടത്താൻ എയർ ഇന്ത്യയ്ക്കും മറ്റു സ്വകാര്യ കമ്പനികൾക്കും യുഎഇ അനുമതി നിഷേധിച്ചു; യുഎഇ എയർലൈനുകളുടെ ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യയിലേക്കു സർവീസിനുള്ള അനുമതി നൽകില്ലെന്ന് കേന്ദ്ര സർക്കാരും; പ്രശ്‌ന പരിഹാരത്തിന് നയതന്ത്ര ചർച്ച; യുഎഇ വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ ഗൾഫിലേക്കുള്ള ഇന്ത്യയിൽ നിന്നുള്ള യാത്ര മുടങ്ങും

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുമായി ദുബായിലേക്കു സർവീസ് നടത്താൻ എയർ ഇന്ത്യയ്ക്കും മറ്റു സ്വകാര്യ കമ്പനികൾക്കും യുഎഇ അനുമതി നിഷേധിച്ചു; യുഎഇ എയർലൈനുകളുടെ ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യയിലേക്കു സർവീസിനുള്ള അനുമതി നൽകില്ലെന്ന് കേന്ദ്ര സർക്കാരും; പ്രശ്‌ന പരിഹാരത്തിന് നയതന്ത്ര ചർച്ച; യുഎഇ വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ ഗൾഫിലേക്കുള്ള ഇന്ത്യയിൽ നിന്നുള്ള യാത്ര മുടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുമായി ദുബായിലേക്കു സർവീസ് നടത്താൻ എയർ ഇന്ത്യയ്ക്കും മറ്റു സ്വകാര്യ കമ്പനികൾക്കും യുഎഇ അനുമതി നിഷേധിച്ചതിനു പ്രതികാര നടപടിയുമായി ഇന്ത്യയും. യുഎഇ എയർലൈനുകളുടെ ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യയിലേക്കു സർവീസിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി. ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയില്ലെങ്കിലും വിമാനക്കമ്പനികളെ അനൗദ്യോഗികമായി അറിയിച്ചുവെന്നാണ് സൂചന.

തങ്ങളുടെ വിമാനങ്ങളിൽ മാത്രമേ ഇന്ത്യയിൽ നിന്നു യാത്രക്കാരെ എത്തിക്കാൻ അനുവദിക്കൂവെന്നാണു യുഎഇയുടെ നിലപാട്. ഇതെത്തുടർന്നാണ് യുഎഇയിൽ നിന്നു പ്രവാസികളുമായി എയർ അറേബ്യ, എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ് എന്നീ കമ്പനികൾ ഇന്ത്യയിലേക്കു ചാർട്ടേഡ് സർവീസ് നടത്തുന്നതു കേന്ദ്ര സർക്കാർ വിലക്കിയത്. പ്രശ്‌നം നയതന്ത്രതലത്തിൽ പരിഹരിക്കാനാണ് ശ്രമം. ചർച്ചകൾ തുടരുകയാണ്. അതുകൊണ്ടാണ് ഉത്തരവ് പുറത്തിറക്കാത്തതെന്നാണ് സൂചന.

കോവിഡ് പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഈ മാസം 31 വരെ നീട്ടി കഴിഞ്ഞ ദിവസം വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിറക്കിയിരുന്നു. യുഎഇ അടക്കം വിവിധ രാജ്യങ്ങളിലേക്കു പ്രത്യേകാനുമതിയോടെ സർവീസ് നടത്തുന്നതു മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. അതിനിടെ യുഎസിലെ സ്വകാര്യ വിമാനക്കമ്പനിക്ക് 10,12,15 തീയതികളിൽ ഡൽഹിയിൽ നിന്നു സർവീസ് നടത്താൻ അനുമതി നൽകി. തങ്ങളുടെ അനുമതി നൽകണമെന്നാവശ്യപ്പെട്ട് യുകെ, ഫ്രാൻസ് എന്നിവയും സമീപിച്ചിട്ടുണ്ട്. ഇതും അംഗീകരിച്ചേക്കും.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഡൽഹിയടക്കം വിവിധ നഗരങ്ങളിൽ നിന്നു കൊൽക്കത്തയിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾക്കു വിലക്കേർപ്പെടുത്തി ബംഗാൾ സർക്കാർ. ഡൽഹി, മുംബൈ, ചെന്നൈ, പുണെ, നാഗ്പുർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കു നാളെ മുതൽ 19 വരെയാണു വിലക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP