Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

53 സാംപിളുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ ഒരു കോവിഡ് രോഗി; ഫലം കിട്ടാൻ കാത്തിരിക്കേണ്ടത് മൂന്ന് ദിവസം; 21 ലാബുകളിൽ ഉള്ളത് ആകെ 3500 പിസിആർ പരിശോധനയ്ക്കുള്ള സംവിധാനം; കൂടുതൽ ലാബുകൾ കണ്ടെത്താനുള്ള നീക്കവും വിജയിക്കുന്നില്ല; ആന്റിജൻ ടെസ്റ്റിലെ കൃതൃത കുറവും വെല്ലുവിളി; സ്രവം എടുത്ത് റിസൾട്ട് വരും മുമ്പ് സെക്കന്ററി കോൺടാക്ടുകൾ പുറത്തിറങ്ങുന്നത് സ്ഥിതി രൂക്ഷമാക്കും; വേണ്ടത് ടെസ്റ്റിങിലെ അതിവേഗ ഫലലഭ്യത

53 സാംപിളുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ ഒരു കോവിഡ് രോഗി; ഫലം കിട്ടാൻ കാത്തിരിക്കേണ്ടത് മൂന്ന് ദിവസം; 21 ലാബുകളിൽ ഉള്ളത് ആകെ 3500 പിസിആർ പരിശോധനയ്ക്കുള്ള സംവിധാനം; കൂടുതൽ ലാബുകൾ കണ്ടെത്താനുള്ള നീക്കവും വിജയിക്കുന്നില്ല; ആന്റിജൻ ടെസ്റ്റിലെ കൃതൃത കുറവും വെല്ലുവിളി; സ്രവം എടുത്ത് റിസൾട്ട് വരും മുമ്പ് സെക്കന്ററി കോൺടാക്ടുകൾ പുറത്തിറങ്ങുന്നത് സ്ഥിതി രൂക്ഷമാക്കും; വേണ്ടത് ടെസ്റ്റിങിലെ അതിവേഗ ഫലലഭ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് 53 സാംപിളുകൾ പരിശോധിക്കുമ്പോൾ ഒരു കോവിഡ് രോഗിയെ കണ്ടെത്തുന്നുവെന്ന് കണക്ക്. കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്കനുസരിച്ചു രോഗികളിൽ 60% പേരും മലപ്പുറം, പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിലുള്ളവരാണ്. അതിനിടെ ആന്റിജൻ പരിശോധന സമൂഹ വ്യാപന തോത് ഉയർത്തുമെന്നും ഭീതിയുണ്ട്. ഇതിന്റെ കൃത്യതയിലെ കുറവാണ് ഇതിന് കാരണം. പരിശോധനാ ഫലം വൈകുന്നതും കേരളത്തിൽ സമൂഹ വ്യാപനത്തിന്റെ സാദ്യത കൂട്ടും.

കോവിഡ് പരിശോധനാ ഫലം ലഭിക്കുന്നതിനു ശരാശരി 3 ദിവസം കാത്തിരിക്കണം എന്നതാണ് അവസ്ഥ. സംസ്ഥാനത്തെ 21 ലാബുകളിലായി ദിവസം പരമാവധി 3500 പിസിആർ പരിശോധനകൾക്കേ സൗകര്യമുള്ളൂ. ഇന്നലെ സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് 7219 സാംപിളുകൾ പരിശോധനയ്ക്കു വിട്ടതിൽ 5092 ഫലങ്ങളാണു ലഭിച്ചത്. ഇപ്പോൾ 1.27 ലക്ഷം പിസിആർ കിറ്റ് ശേഖരമുണ്ട്. കൂടുതൽ ലാബുകൾ കണ്ടെത്താനുള്ള നീക്കങ്ങളും എങ്ങും എത്തുന്നില്ല. ഇതുകൊണ്ട് തന്നെ പിസിആർ പരിശോധനാ ഫലം വൈകും. ഇത് കടുത്ത ആശങ്കയായി മാറും. സമൂഹ വ്യാപനം തടയാൻ അതിവേഗ ഇടപെടൽ വേണമെന്ന അഭിപ്രായം സജീവമാണ്.

സമ്പർക്ക പട്ടികയിലുള്ളവരുടെ സ്രവം എടുത്തശേഷം അവരെ ക്വാറന്റീനിൽ പാർപ്പിക്കുന്നുണ്ട്. ഈ സമയത്തു ക്വാറന്റീനിൽ കഴിയുന്നയാളുമായി ദ്വിതീയ സമ്പർക്കത്തിൽപ്പെട്ടവർ പുറത്തുപോകുന്നുണ്ട്. ഇതാണ് ആശങ്കയാകുന്നത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാലും പുറത്തിറങ്ങുന്നവരിലൂടെ രോഗ വ്യാപന സാധ്യത കൂടുതലാണ്. മിക്ക ജില്ലയിലും ശരാശരി 500 പരിശോധനാഫലം വൈകുന്നുണ്ടെന്നാണു കണക്ക്. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ ഫലം വന്ന 16 പേരിൽ 4 പേരുടെ സാംപിൾ കഴിഞ്ഞ ഒന്നിനു പരിശോധനയ്ക്ക് അയച്ചതാണ്. രോഗവ്യാപനം ശക്തമായ പൊന്നാനി താലൂക്കിൽ കഴിഞ്ഞദിവസം 510 സാംപിളുകൾ ശേഖരിച്ചതിൽ 163 സാംപിളുകളുടെ ഫലമാണു സമയത്തു ലഭിച്ചത്.

ആന്റിബോഡി, ആന്റിജൻ പരിശോധനകൾ നടത്തിയാലും അതിനു 10% മാത്രമേ കൃത്യതയുള്ളൂ. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ പിസിആർ പരിശോധനയ്ക്കു വിധേയമാക്കി രോഗം ഉണ്ടോയെന്ന് അന്തിമമായി സ്ഥിരീകരിക്കണം. സമൂഹ വ്യാപനം ഉണ്ടോയെന്ന് അറിയാൻ 10,000 ആന്റിബോഡി പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. ഇതിൽ 14% പേർക്കും രോഗം ഉണ്ടെന്നു കണ്ടെത്തിയെങ്കിലും ഇവരെ പൂർണമായി പിസിആർ പരിശോധനയ്ക്കു വിധേയമാക്കാൻ സാധിച്ചിട്ടില്ല. പരിശോധനയ്ക്ക് സാമ്പിൾ എടുത്താലും ഫലമെത്താൻ വൈകുന്ന സാഹചര്യമാണുള്ളത്.

രക്തത്തിൽ വൈറസിനെതിരായ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് ആന്റിബോഡി പരിശോധനയിൽ നടത്തുന്നത്. ഇതിൽ പോസിറ്റീവ് ഫലം വരുന്നവരുടെ തൊണ്ടയിലെ സ്രവം പി.സി.ആർ. പരിശോധന നടത്തിയാണ് കോവിഡ് വൈറസ് ആണോയെന്ന് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞമാസം അവസാനത്തോടെ കോവിഡ് നിർണയത്തിനുള്ള ചെലവുകുറഞ്ഞ ആന്റിജൻ പരിശോധനയ്ക്ക് മെഡിക്കൽ ഗവേഷണ കൗൺസിൽ അനുമതി നൽകിയത്. തൊണ്ടയിലെ സ്രവമെടുത്ത് നടത്തുന്ന ആന്റിജൻ പരിശോധനയിൽ അരമണിക്കൂറിനകം ഫലമറിയാനാകും. ലാബ് സംവിധാനമില്ലാതെ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകർക്ക് ആന്റിജൻ പരിശോധനാ കിറ്റ് ഉപയോഗിച്ച് കോവിഡ് നിർണയം നടത്താം.

ഒരു പരിശോധനാ കിറ്റിന് 450 രൂപ മാത്രമാണ് ചെലവ്. ആന്റിബോഡി പരിശോധനയെക്കാൾ കുറഞ്ഞചെലവിൽ രോഗനിർണയം നടത്താനാകും. ഒരുലക്ഷം ആന്റിജൻ പരിശോധനാ കിറ്റുകൾ വാങ്ങാനും കൂടുതൽ പരിശോധനകൾ നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ കൃത്യത പത്ത് ശതമാനം മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP