Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന് പുറത്ത് മലയാളികളുടെ ജീവനെടുത്ത് കോവിഡ്; കഴിഞ്ഞ ദിവസം മരിച്ചത് എട്ട് പ്രവാസികൾ

കേരളത്തിന് പുറത്ത് മലയാളികളുടെ ജീവനെടുത്ത് കോവിഡ്; കഴിഞ്ഞ ദിവസം മരിച്ചത് എട്ട് പ്രവാസികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ കേരളത്തിന് പുറത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണവും കൂടുന്നു. ​ഗൾഫിൽ കഴിഞ്ഞ ദിവസം ആറ് മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിലും മുംബൈയിലും ഓര മലയാളികളും കൊറോണ മൂലം മരിച്ചു. ചെങ്ങന്നൂർ ആലാ കുട്ടമൺതറയിൽ ഷാജി ജോൺ (56) ആണ് ഡൽഹിയിൽ മരിച്ചത്. വൈക്കം സ്വദേശി മോഹൻദാസിന്റെ ഭാര്യ ഗീത (50) മുംബൈയിലും കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു.

മുംബൈ താനെ അംബർനാഥ് വെസ്റ്റ് ഡെയ്‌സി ഗാർഡൻ നിവാസിയായ ഗീത, പത്തനംതിട്ട എലിമുള്ളുംപ്ലാക്കൽ മോട്ടപ്പുറം കുടുംബാംഗമാണ്. ഇവരുടെ 26 വയസ്സുള്ള മകനും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഡൽഹിയിൽ സ്വകാര്യ കമ്പനി സൂപ്പർവൈസറായ ഷാജി ജോണിന്റെ ഭാര്യ: ഷേർലി (നഴ്സ്, സെന്റ് സ്റ്റീഫൻസ് ആശുപത്രി, ഡൽഹി).

കോതമംഗലം വടക്കേവെണ്ടുവഴി മണ്ണാംപറമ്പിൽ വർഗീസിന്റെ(കുഞ്ഞപ്പൻ)യും മേരിയുടെയും മകൻ ബേബി (33) (സൗദി), തൃശുർ മുണ്ടൂർ പുറ്റേക്കര സ്വദേശി തെക്കൻപുരക്കൽ വീട്ടിൽ പ്രഭാകരൻ (68) (കുവൈത്ത്), കോഴിക്കോട് ബേപ്പൂർ കല്ലിങ്ങൽ പൊറ്റമ്മൽ ജംഷീർ (31) (സൗദി), പത്തനംതിട്ട അടൂർ ചൂരക്കോട് പാലവിള പുത്തൻവീട്ടിൽ തങ്കപ്പന്റെ മകൻ രതീഷ് (32) (സൗദി), കൊല്ലം പരവൂർ നെടുങ്ങോലം പ്രസന്ന തിയേറ്റർ ജംക്‌ഷനു സമീപം ശ്രേയസ്സിൽ ജി. സുരേഷ് ബാബു (56) (സൗദി), പത്തനംതിട്ട കുമ്പളാംപൊയ്ക മണ്ണിൽ വടക്കേതിൽ ജോൺസൺ പോൾ (44) (സൗദി) എന്നിവരാണ് ​ഗൾഫിൽ കോവിഡ് ബാധിച്ച്മരിച്ച മലയാളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP