Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെഞ്ചുവേദനയെ തുടർന്ന് ദേവദാസിനെ വി എസ്എം ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ഹൃദയവാൽവിൽ മൾട്ടിപ്പിൾ ബ്ലോക്കെന്ന് ഡോ.ശ്രീനിവാസ്; ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്തില്ലെങ്കിൽ മരണം സംഭവിക്കുമെന്നും മുന്നറിയിപ്പ്; 1,80,000 രൂപ കെട്ടിവച്ച് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ പൾസ് കുറഞ്ഞെന്നും നില ഗുരുതരമെന്നും ഡോക്ടർ; മരണശേഷം അന്വേഷിച്ചപ്പോൾ രണ്ടുസ്‌റ്റെന്റ് കയറ്റിയത് അപകടകാരണമെന്ന്; ആൻജിയോഗ്രാമിനിടെ കത്തീറ്റർ ഹൃദയവാൽവിൽ തറഞ്ഞ് വീട്ടമ്മ മരിച്ചതിന് പിന്നാലെ വി എസ്എം വീണ്ടും വിവാദത്തിൽ

നെഞ്ചുവേദനയെ തുടർന്ന് ദേവദാസിനെ വി എസ്എം ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ഹൃദയവാൽവിൽ മൾട്ടിപ്പിൾ ബ്ലോക്കെന്ന് ഡോ.ശ്രീനിവാസ്; ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്തില്ലെങ്കിൽ മരണം സംഭവിക്കുമെന്നും മുന്നറിയിപ്പ്; 1,80,000 രൂപ കെട്ടിവച്ച് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ പൾസ് കുറഞ്ഞെന്നും നില ഗുരുതരമെന്നും ഡോക്ടർ; മരണശേഷം അന്വേഷിച്ചപ്പോൾ രണ്ടുസ്‌റ്റെന്റ് കയറ്റിയത് അപകടകാരണമെന്ന്; ആൻജിയോഗ്രാമിനിടെ കത്തീറ്റർ ഹൃദയവാൽവിൽ തറഞ്ഞ് വീട്ടമ്മ മരിച്ചതിന് പിന്നാലെ വി എസ്എം വീണ്ടും വിവാദത്തിൽ

ആർ പീയൂഷ്

ആലപ്പുഴ: ഹൃദയവാൽവിൽ ബ്ലോക്ക് കണ്ടുപിടിക്കാനായി ആൻജിയോഗ്രാം പരിശോധന നടത്തുന്നതിനിടെ കത്തീറ്റർ ഒടിഞ്ഞതിനെ തുടർന്ന് മരണപ്പെട്ട വീട്ടമ്മയുടെ വാർത്ത വന്നതിന് പിന്നാലെ മാവേലിക്കര തട്ടാരമ്പലം വി എസ്.എം ആശുപത്രിക്കെതിരെ പരാതികളുമായി നിരവധിപേർ രംഗത്ത്. കായംകുളം കണ്ടല്ലൂർ വേലഞ്ചിറ ഉരുവടക്കതിൽ പീടികയിൽ ദേവദാസ്(56) മരണപ്പെട്ടതും ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനിടയിലുള്ള പിഴവാണെന്നാരോപിച്ചാണ് ഭാര്യ സരസ്വതി ദേവദാസ് ആലപ്പുഴ എസ്‌പിക്ക് പരാതി നൽകിയിരിക്കുന്നത്. ദേവദാസിന്റെയും ആൻജിയോഗ്രാമും ആൻജിയോ പ്ലാസ്റ്റിയും ചെയ്തതും ഡോ.ശ്രീനിവാസ് തന്നെയാണെന്നാണ് പരാതിയിൽ പറയുന്നത്.

2019 ആഗസ്റ്റിലാണ് നെഞ്ചുവേദനയെതുടർന്ന് ദേവദാസിനെ വി എസ്.എം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ബ്ലോക്ക് കണ്ട് പിടിക്കുന്നതിനായി നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയവാൽവുകളിൽ നിരവധി ബ്ലോക്കുകൾ ഉണ്ടെന്നും എത്രയും വേഗം ആൻജിയോപ്ലാസ്റ്റി ചെയ്തില്ലെങ്കിൽ മരണം സംഭവിക്കാമെന്നും പരിശോധന നടത്തിയ ഡോ.ശ്രീനിവാസ് ദേവദാസിനൊപ്പം വന്ന സഹോദരൻ ചന്ദ്രദാസിനോട് പറഞ്ഞു. ഇതിനായി 1,80,000 രൂപയാകുമെന്നും ഡോക്ടർ അറിയിച്ചു. ഉടൻ തന്നെ മറ്റു ബന്ധുക്കളോട് ഇക്കാര്യം പറയുകയും അവരുടെ നിർദ്ദേശ പ്രകാരം ആൻജിയോ പ്ലാസ്റ്റി നടത്താൻ തീരുമാനിക്കുകയുമായിരുന്നു.

ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞയുടൻ ഡോക്ടർ ശ്രീനിവാസ് പുറത്തേക്ക് വന്ന് ദേവദാസിന്റെ പൾസ് കുറഞ്ഞു വളരെ ഗുരുതരാവസ്ഥയിലാണെന്നും എത്രയും വേഗം അടുത്തുള്ള പരുമല ആശുപത്രിയിലേക്ക് എത്തിക്കണമെന്നും അറിയിച്ചു. വളരെ വേഗംതന്നെ പരുമല ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തി ദേവദാസിനെ അവിടെനിന്നും കൊണ്ടു പോയി. ഓപ്പറേഷൻ തീയറ്ററിൽ നിന്നും ഇറക്കുമ്പോൾ ദേവദാസ് വെന്റിലേറ്ററിലായിരുന്നു. പരുമലയിൽ എത്തിച്ചെങ്കിലും ഓഗസ്റ്റ് 21 ന് അദ്ദേഹം മരണപ്പെടുകയാണുണ്ടായത്. ആൻജിയോ പ്ലാസ്റ്റി ചെയ്തപ്പോൾ രണ്ട് സ്റ്റെന്റ് കടത്തിയതാണ് അപകടം സംഭവിക്കാൻ കാരണം.

വി എസ്.എം ആശുപത്രിയിൽ നിന്നും കൊണ്ടു പോകുമ്പോൾ സഹോദരന്റെ മൂക്കിൽ നിന്നും അമിതമായി രക്തസ്രാവം ഉണ്ടായിരുന്നതായി ചന്ദ്രദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കൂടാതെ ചികിത്സാ പിഴവ് സംഭവിച്ചിട്ടും ആശുപത്രി മുഴുവൻ ബിൽതുകയായി 1,49,056 രൂപയും വാങ്ങിയിട്ടാണ് പരുമല ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അന്ന് പരാതിയുമായി പോകാതിരുന്നത് ഭർത്താവിന്റെ മരണം ഏറെ തളർത്തിയതോടെ ഒന്നും ചെയ്യാൻ തോന്നാതിരുന്നതിനാലാണെന്ന് ദേവദാസിന്റെ ഭാര്യ സരസ്വതി പറഞ്ഞു. ചികിത്സാ പിഴവ് തന്നെയായിരുന്നിട്ടും ഇനി അതിന് പിന്നാലെ പോയിട്ട് കാര്യമൊന്നുമില്ലെന്ന് കരുതി. എന്നാൽ കഴിഞ്ഞദിവസം ഇതേ ആശുപത്രിയിൽ എന്റെ ഭർത്താവിന് സംഭവിച്ചതുപോലെ ചികിത്സാ പിഴവ് നടന്നതിനെതുടർന്ന് വീട്ടമ്മ മരണപ്പെട്ട വാർത്ത കണ്ടതോടെയാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. അന്ന് പരാതി നൽകിയിരുന്നെങ്കിൽ വീട്ടമ്മയുടെ മരണം ഒഴിവാകുമായിരുന്നു എന്നും സരസ്വതി മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

ഇതേ തുടർന്നാണ് ആലപ്പുഴ എസ്‌പിക്ക് ആശുപത്രിക്കെതിരെ സരസ്വതി ചികിത്സയുടെ വിശദാംശങ്ങൾ സഹിതം പരാതി നൽകിയിരിക്കുന്നത്. ഒരു ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഗുരുതര പിഴവുകളും ആശുപത്രി മാനേജ്മെന്റിന്റെ നിരുത്തരവാദിത്തപരമായ സമീപനങ്ങളും ഇനിയും ആവർത്തിക്കാതിരിക്കാനാണ് ഭർത്താവ് മരിച്ച് ഒരു വർഷത്തിന് ശേഷം നീതി തേടുന്നതെന്ന് സരസ്വതി പരാതിയിൽ വ്യക്തമാക്കുന്നു. ഇതോടെ വി എസ്.എം ആശുപത്രിക്കെതിരെ പൊലീസ് നടപടി ശക്തമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. കഴിഞ്ഞ മാസം ഇതേ ആശുപത്രിയിൽ തന്നെ ഇടേ ചികിത്സയ്ക്കിടെ ഉണ്ടായ ചികിത്സാപിഴവുമൂലം കായംകുളം കാക്കനാട് സ്വദേശി ആൻസ് മാത്തുക്കുട്ടി മരണപ്പെട്ടിരുന്നു. ഇവരുടെ ബന്ധുക്കളും വരും ദിവസം ആശുപത്രിക്കെതിരെ പരാതി നൽകുമെന്ന് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

കഴിഞ്ഞ 30 നാണ് ഹരിപ്പാട് ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു(55) ചികിത്സാ പിഴവ്മൂലം മരണപ്പെട്ടത്. ജൂൺ മൂന്നിന് രാത്രിയോടെയാണ് ബിന്ദുവിനെ ഛർദ്ദിയും തലകറക്കവുമായി മാവേലിക്കര തട്ടാരമ്പലത്തെ വി എസ്.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചായകുടിച്ചു കഴിഞ്ഞ് വായുവിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും പിന്നീട് ഛർദ്ദിക്കുകയും ചെയ്തതോടെയാണ് ഇവിടെ എത്തിച്ചത്. പ്രഥമിക ശുശ്രൂഷ നൽകിയ ശേഷം അടുത്ത ദിവസം കാർഡിയോളജി ഡോക്ടറെ കൂടി കാണണമെന്ന് അത്യാഹിത വിഭാഗത്തിൽ നിന്നും അറിയിച്ചു. ഇതിനെ തുടർന്ന് അടുത്ത ദിവസം ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ ഡോക്ടർ ശ്രീനിവാസൻ ബിന്ദുവിനെ പരിശോധിക്കുകയും എക്കോ ടെസ്റ്റ് നടത്തുകയും ചെയ്തു. തുടർന്ന് ഹൃദയത്തിന്റെ ഒരു ഭാഗത്തിന് അനക്കമില്ലെന്നും ബ്ലോക്ക് ഉള്ളതു കൊണ്ടാണ് അനക്കമില്ലാത്തതെന്നും ബന്ധുക്കളോട് പറഞ്ഞു. അതിനാൽ എത്രയും വേഗം തന്നെ ആൻജിയോഗ്രാം നടത്തി ബ്ലോക്ക് കണ്ടെത്തി ആൻജിയോ പ്ലാസ്റ്റി ചെയ്യണമെന്നും പറഞ്ഞു.

അന്ന് രാവിലെ 11.30 ന് തന്നെ ആൻജിയോഗ്രാം ചെയ്യാനായി ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടു മണിയോടെ ഡോക്ടർ ശ്രീനിവാസൻ പുറത്തിറങ്ങി ബന്ധുക്കളോട് ബിന്ദുവിന്റെ ഹൃദയത്തിന്റെ വലതുഭാഗത്ത് മൂന്ന് ബ്ലോക്ക് ഉണ്ടെന്നും ഇടതുഭാഗം പരിശോധിക്കുന്നതിനിടയിൽ കത്തീറ്ററിന്റെ ഒരു ഭാഗം ഒടിഞ്ഞു വാൽവിനുള്ളിൽ അകപ്പെട്ടെന്നും അറിയിച്ചു. അതിനാൽ എത്രയും വേഗം അടുത്തുള്ള പരുമല ഹോസ്പിറ്റലിൽ കൊണ്ടു പോകണമെന്നും നിർദ്ദേശിച്ചു. മറ്റെവിടെയെങ്കിലും കൊണ്ടു പോകണമോ എന്ന് ചോദിച്ചപ്പോൾ ദൂരേക്ക് കൊണ്ടു പോയാൽ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. ഇതോടെ വേഗം തന്നെ പരുമല ആശുപത്രിയിലെത്തിക്കുകയും അവിടെ നടത്തിയ ശസ്ത്രക്രിയയിൽ രണ്ടിഞ്ചോളം നീളമുള്ള കത്തീറ്ററിന്റെ ഭാഗം പുറത്തെടുക്കുകയും ചെയ്തു.

പിന്നീട് വി എസ്.എം ആശുപത്രിയിൽ നടത്തിയ ആൻജിയോ ഗ്രാമിന്റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പൂർണ്ണമല്ലാത്തതിനാൽ പരുമല ആശുപത്രിയിൽ തന്നെ വീണ്ടും ആൻജിയോഗ്രാം നടത്തി. ബിന്ദുവിന്റെ ഹൃദയത്തിൽ ഒരിടത്ത് മാത്രം ചെറിയൊരു ബ്ലോക്ക് മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. 10 വർഷം വരെ ഒരു കുഴപ്പവും വരുത്താത്ത ബ്ലോക്ക് മരുന്ന് കഴിച്ചുമാറ്റാവുന്നതേയുണ്ടായിരുന്നുള്ളൂ. ശസ്ത്രക്രിയക്ക് ശേഷം ബിന്ദു വീട്ടിലെത്തിയെങ്കിലും ഏറെ അവശയായിരുന്നു. ശസ്ത്രക്രിയ നടത്തിയതിനാൽ ഹൃദയത്തിന് ചുറ്റും ഫ്ളൂയിഡ് കെട്ടിക്കിടക്കുന്നതിനാൽ പരുമലയിലെ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് 30 ന് രാത്രിയിൽ കുഴഞ്ഞു വീണ് ബിന്ദു മരണപ്പെടുന്നത്. ഇതോടെ വി എസ്.എം ആശുപത്രിയിലെ ഡോക്ടർ ശ്രീനിവാസിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP