Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസ്ക് ധരിക്കാതെ ബിജെപി നേതാവിന്റെ മകൻ; ചോദ്യം ചെയ്ത പൊലീസിന് നേതാവിന്റെയും മകന്റെയും വക ക്രൂരമർദ്ദനവും

മാസ്ക് ധരിക്കാതെ ബിജെപി നേതാവിന്റെ മകൻ; ചോദ്യം ചെയ്ത പൊലീസിന് നേതാവിന്റെയും മകന്റെയും വക ക്രൂരമർദ്ദനവും

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരന് ബിജെപി നേതാവിന്റെയും മകന്റെയും ക്രൂരമർദ്ദനം. ഉത്തർപ്രദേശിലെ സുന്ദർപൂരിലാണ് സംഭവം. ബിജെപി നേതാവ് സുരേന്ദ്ര പട്ടേലും മകൻ വികാസുമാണ് പൊലീസുകാരനെ ആക്രമിച്ചത്. സംഭവം വിവാദമായതോടെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുകാരെ കൈയേറ്റം ചെയ്തതിന് കുറ്റം ചാർത്തിയിട്ടുണ്ടെന്നും അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സീനിയർ പൊലീസ് സൂപ്രണ്ട് പ്രഭാകർ ചൗധരി പറഞ്ഞു. പൊലീസുകാരെ കൈയേറ്റം ചെയ്തതിൽ കർശന നടപടി സ്വീകരിക്കുമെന്നും എസ്.എസ്‌പി പറഞ്ഞു.

വെള്ളിയാഴ്ച രാത്രി പ്രദേശവാസികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. സംഭവത്തിൽ പൊലീസ് പരാതിക്കാരന്റെ മൊഴിയെടുക്കുമ്പോൾ സമീപത്ത് മാസ്‌കിടാതെ ഇരിക്കുകയായിരുന്നു വികാസ്. ഇവരോട് എന്താണ് മാസ്‌ക് ധരിക്കാത്തത് എന്ന് ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. പൊലീസുകാരോട് അപമര്യാദയായി പെരുമാറിയ വികാസ് എസ്‌ഐ അടക്കമുള്ളവരെ കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതിനിടെ വിവരമറിഞ്ഞ് വികാസിന്റെ പിതാവും ജില്ലാ പഞ്ചായത്തംഗവുമായി സുരേന്ദ്ര പട്ടേൽ ഒരു സംഘമാളുകളുമായി സംഭവസ്ഥലത്തെത്തുകയായിരുന്നു. സുരേന്ദ്ര പട്ടേലും സംഘവും എത്തിയ ശേഷവും പൊലീസുകാരെ മർദ്ദിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP