Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്എൻഡിപി ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് പ്രൊഫ. എം കെ സാനു; കെ കെ മഹേശന്റെ ആത്മഹത്യയിൽ സത്യസന്ധമായ അന്വേഷണം നടക്കുന്നില്ല; വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രഹസനമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്; സത്യസന്ധമായ അന്വേഷണത്തിൽ കൂടെ മാത്രമേ എസ്എൻഡപിയിൽ നടക്കുന്ന വലിയ അഴിമതി പുറത്തുകൊണ്ടുവരാൻ കഴിയുകയുള്ളൂവെന്നും സാനു

എസ്എൻഡിപി ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് പ്രൊഫ. എം കെ സാനു; കെ കെ മഹേശന്റെ ആത്മഹത്യയിൽ സത്യസന്ധമായ അന്വേഷണം നടക്കുന്നില്ല; വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രഹസനമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്; സത്യസന്ധമായ അന്വേഷണത്തിൽ കൂടെ മാത്രമേ എസ്എൻഡപിയിൽ നടക്കുന്ന വലിയ അഴിമതി പുറത്തുകൊണ്ടുവരാൻ കഴിയുകയുള്ളൂവെന്നും സാനു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എസ്എൻഡിപി ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി പ്രൊഫ. എം കെ സാനു. എസ്എൻഡിപി ജനാധിപത്യത്തെ കശാപ്പു ചെയ്തുവെന്നും അഴിമതിയുടെ അങ്ങേയറ്റം കണ്ടുവെന്നും ശ്രീനാരായണ സഹേദര ധർമവേദി നേതാവു കൂടിയായ സാനു വ്യക്തമാക്കി. കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയിൽ സംസ്ഥാന സർക്കാർ സത്യസന്ധമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ശ്രീനാരായണ നവോത്ഥാന സംരക്ഷണ സമിതിയുടെ ഉപാഅധ്യക്ഷ സ്ഥാനത്ത് നിന്ന് സികെ വിദ്യാസാഗർ രാജിവച്ചു. നവോത്ഥാന സംരക്ഷണ സമിതി പദവിയിൽ നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കണമെന്നും സികെ വിദ്യാസാഗർ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീനാരായണ സഹേദര ധർമവേദിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേരുകയും ചെയ്തു.

കെകെ മഹേശന്റെ ആത്മഹത്യയിൽ സത്യസന്ധമായൊരന്വേഷണം നടക്കുന്നില്ല. അന്വേഷണം പ്രഹസനമാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും എംകെ സാനു മാഷ് പറഞ്ഞു. നിലവിൽ വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കുന്ന തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. ഈ അന്വേഷണംകൊണ്ട് സത്യം വെളിപ്പെടില്ല. സത്യസന്ധമായ അന്വേഷണത്തിൽ കൂടെ മാത്രമേ മഹേശ്വന്റെ ആത്മഹത്യയുൾപ്പെടെയുള്ള എസ്എൻഡപിക്കകത്ത് നടക്കുന്ന വലിയ അഴിമതി പുറത്തുകൊണ്ടുവരാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. മൈക്രോഫിനാൻസ് അഴിമതി സംബന്ധിച്ചുള്ള കേസുകളിലും വെള്ളാപ്പള്ളി നടേശൻ കൃത്യമായ സംരക്ഷണം കിട്ടിയിരുന്നു. എസ്ഡിപിയുടെ ഭരണം പൂർണമായും അഴിമതിയിൽ മുങ്ങിക്കുളിച്ചതാണെന്നും എസ്എൻഡിപിയുടെ ഭരണ നേതൃത്വം സർക്കാർ ഏറ്റെടുക്കണമെന്നും എംകെ സാനു മാഷ് പറഞ്ഞു.

ശ്രീനാരായണ നവേത്ഥാന സംരക്ഷണ സമിതിയുടെ അധ്യക്ഷ പദവിയിൽ ഇരിക്കുന്നയാളാണ്. ഇങ്ങനെയുള്ള പശ്ചാത്തലത്തിൽ ഗൗരവമുള്ള കേസുകളിലെല്ലാം ആരോപണ വിധേയനായി നിൽക്കുന്നത്. ആരോപണ വിധേയനായുള്ള കേസുകളിൽ വെള്ളാപ്പള്ളി നടേശന് കൃത്യമായ പങ്കും മനസറിവുമുണ്ട്. അഴുമതി നടത്താൻ ഏതറ്റം വരെ പോകാനും വെള്ളാപ്പള്ളി നടേശൻ മടിക്കില്ലെന്നും ശ്രീനാരായണ സഹേദര ധർമവേദിയുടെ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. മാത്രമല്ല, ശ്രീനാരായണ നവോത്ഥാന സംരക്ഷണ സമിതി അധ്യക്ഷനായി വെള്ളാപ്പള്ളി നടേശൻ ഇരിക്കുന്നിടത്തോളം സമിതിയുമായി സഹകരിച്ചു പോകാൻ കഴിയില്ലെന്ന് സമിതി ഉപാധ്യക്ഷൻ സികെ വിദ്യാസാഗർ പറഞ്ഞു.

അതിനിടെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മരിക്കുന്നതിന് മുൻപ് മഹേശൻ പുറത്തുവിട്ട കത്തുകളിലെ ആരോപണങ്ങളെ മുൻനിർത്തിയായിരുന്നു വെള്ളാപ്പള്ളിയുടെ ചോദ്യംചെയ്യൽ. ഇന്ന് നാലുമണിക്കൂറോളം വെള്ളാപ്പള്ളി നടേശനെ പൊലീസ് ചോദ്യം ചെയ്തു. മഹേശന്റെ കത്തുകളിലും ഡയറിക്കുറിപ്പുകളിൽ പറയുന്ന സാമ്പത്തിക തിരിമറി, മാനസിക പീഡനം എന്നിവയെ കുറിച്ച് പൊലീസ് ചോദിച്ചറിഞ്ഞു. നൂറിൽ അധികം കാര്യങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ ആരോപണങ്ങൾ എല്ലാം വെള്ളാപ്പള്ളി നിഷേധിച്ചു. മഹേശൻ തന്റെ വിശ്വസ്തനായിരുന്നു എന്നും, നല്ല ബന്ധമായിരുന്നുവെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. കേസ് അന്വേഷണം രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, വെള്ളാപ്പള്ളിക്കും സഹായി അശോകനുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താൻ ഇനിയും തെളിവുകൾ വേണമെന്നാണ് പൊലീസ് പറയുന്നത്. കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മഹേശന്റെ കുടുംബം. ഇന്ന് ആലപ്പുഴയിൽ വെച്ചു തുഷാർ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP