Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കിയിൽ 40 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും പിടികൂടി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ്; പ്രതിക്കായി അന്വേഷണം ഊർജ്ജിതം

ഇടുക്കിയിൽ 40 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും പിടികൂടി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ്; പ്രതിക്കായി അന്വേഷണം ഊർജ്ജിതം

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: 40 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും ഗ്യാസ് സ്റ്റൗ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും ഇടുക്കിയിൽ പിടികൂടി. നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. കൊന്നത്തടി വില്ലേജിലെ പൂതകാളി കരയിൽ താമസക്കാരനായ മാപ്രകരോട്ട് വീട്ടിൽ മൈക്കിൾ സെബാസ്റ്റ്യൻ എന്നയാളുടെ വീടിനു പുറകിലായുള്ള ഷെഡിൽ നിന്നുമാണ് ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.

ഷെഡിന്റെ ഉടമയായ മൈക്കിൾ സംഭവ സ്ഥലത്തില്ലാതിരുന്നതിനാൽ ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദ് പറഞ്ഞു. ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ കൊന്നത്തടി വില്ലേജിന്റെ പല ഭാഗങ്ങളിലും ലിറ്ററിന് 1000 രൂപ നിരക്കിൻ ചാരായം വാറ്റി വിൽപ്പന നടത്തുന്നതായി എക്സൈസ് സംഘത്തിന് പരാതി ലഭിച്ചിരുന്നു. പ്രിവന്റീവ് ഓഫീസർ രാജീവ് കെ എച്ച് ,അസീസ് കെ എസ് സിവിൽ എക്‌സൈസ് ഓഫീസർമാരായ മീരാൻ കെ എസ്, സുജിത്ത് പി വി, സച്ചു ശശി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP