Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെല്ലി ഡാൻസറെ എത്തിച്ചത് ഫോർട്ട് കൊച്ചിയിൽ നിന്നും; നേരം വെളുക്കുന്നത് വരെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചത് മൂന്നുയുവതികളും രണ്ടുപുരുഷന്മാരും അടങ്ങുന്ന സംഘം; തണ്ണിക്കോട് ഗ്രൂപ്പിന്റെ ക്വാറി ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി എം.എം.മണി; ഉദ്ഘാടനശേഷമുള്ള നിശാപാർട്ടിയിൽ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സ്വകാര്യ റിസോർട്ടിൽ മദ്യം ഒഴുക്കി അരങ്ങേറിയ നിശാപാർട്ടി സംഘാടകൻ റോയി കുര്യനെ തിരഞ്ഞ് പൊലീസ്

ബെല്ലി ഡാൻസറെ എത്തിച്ചത് ഫോർട്ട് കൊച്ചിയിൽ നിന്നും; നേരം വെളുക്കുന്നത് വരെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചത് മൂന്നുയുവതികളും രണ്ടുപുരുഷന്മാരും അടങ്ങുന്ന സംഘം; തണ്ണിക്കോട് ഗ്രൂപ്പിന്റെ ക്വാറി ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി എം.എം.മണി; ഉദ്ഘാടനശേഷമുള്ള നിശാപാർട്ടിയിൽ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സ്വകാര്യ റിസോർട്ടിൽ മദ്യം ഒഴുക്കി അരങ്ങേറിയ നിശാപാർട്ടി സംഘാടകൻ റോയി കുര്യനെ തിരഞ്ഞ് പൊലീസ്

എം മനോജ് കുമാർ

 മൂന്നാർ: മദ്യവും മദിരാക്ഷിയും അകമ്പടി സേവിച്ച ശാന്തൻപാറ റിസോർട്ടിലെ വിവാദ നൈറ്റ് പാർട്ടിയെക്കുറിച്ച് അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. തണ്ണിക്കോട് ഗ്രൂപ്പിന്റെ നിർദ്ദേശ പ്രകാരം ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് നിശാപാർട്ടി സംഘടിപ്പിച്ചത് എന്നാണ് സൂചന. കോവിഡ് കാലത്ത് എല്ലാ പാർട്ടികൾക്കും കൂട്ട് കൂടലിനും വിലക്ക് നിലനിൽക്കുമ്പോൾ പാർട്ടി നടത്തിയത് പൊലീസിനെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ നിന്നാണ് ബെല്ലി ഡാൻസറെ എത്തിച്ചത് എന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. അഞ്ചംഗ സംഘത്തിൽ മൂന്നു വനിതകളും രണ്ടു പുരുഷന്മാരുമുണ്ടായിരുന്നു.

തണ്ണിക്കോട് ഗ്രൂപ്പിന്റെ ക്വാറിയുടെ ഉദ്ഘാടനത്തെക്കുറിച്ച് പൊലീസിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നു. മന്ത്രി എം.എം.മണിയാണ് ജൂൺ 28 നു ക്വാറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വെർച്വൽ ഉദ്ഘാടനമാണ് മന്ത്രി മണി നടത്തിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ ശേഷം ശാന്തൻപാറയിലെ റിസോർട്ടിലാണ് നിശാ പാർട്ടി നടത്തിയത്. പാർട്ടി നടക്കുന്ന വിവരം ഇവർ രഹസ്യമാക്കി വെച്ചു. പരിപാടിയിലേക്ക് ക്ഷണിക്കുന്നവർക്ക് മാത്രമാണ് വിവരം നൽകിയത്. ഇവർ പരിപാടിക്ക് എത്തുകയും വെളുക്കും വരെ നീണ്ട പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു. ശാന്തൻപാറ-ഉടുമ്പൻ ചോല അതിർത്തിയിലുള്ള റിസോർട്ടിൽ നടന്ന ഈ നിശാപാർട്ടിയിൽ ബെല്ലി ഡാൻസിനൊപ്പം മദ്യ സത്ക്കാരവും നടന്നതായാണ് ലഭിക്കുന്ന ഇവരം. പാർട്ടിയിൽ സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമെല്ലാം പങ്കെടുത്തതായി സൂചനയുണ്ട്.

പാർട്ടിയിൽ 250-നും 300 നും ഇടയിൽ ആളുകൾ നിശാപാർട്ടിയിൽ പങ്കെടുത്തതായാണ് വിവരം. നിശാപാർട്ടിയും ബെല്ലി ഡാൻസും നടക്കുന്ന വിവരം ഇവർ രഹസ്യമായി വെക്കുകയായിരുന്നു. കോവിഡ് കാലമായതിനാൽ ഇത്തരം എല്ലാ പാർട്ടികൾക്കും വിലക്ക് ഉള്ളതിനാൽ ഈ കാര്യം പരിപാടിയിലേക്ക് ക്ഷണിച്ചവരെ മാത്രമാണ് അറിയിച്ചത്. എല്ലാം പരമരഹസ്യമായാണ് നടത്തിയത്. കോവിഡ് കാലത്ത് ബെല്ലി ഡാൻസറെ എത്തിച്ചതും നിശാപാർട്ടി നടത്തിയതും പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പകർച്ചവ്യാധി നിരോധന നിയമം അനുസരിച്ചുള്ള കേസെടുത്തപ്പോൾ തന്നെ തന്നെ നിശാപാർട്ടിയുടെ കാര്യത്തിൽ വന്ന നിയമലംഘനം കൂടി കേസിന്റെ പരിധിയിൽ ഉൾപ്പെടുത്തും. പരിപാടി സംഘടിപ്പിച്ച റോയി കുര്യനെ കണ്ടുകിട്ടിയിട്ടില്ലെന്നും കേസിൽ അന്വേഷണം നടക്കുകയുമാണ് എന്നാണ് മൂന്നാർ ഡിവൈഎസ്‌പി മറുനാടനോട് പ്രതികരിച്ചത്. നിശാപാർട്ടിയുടെ സംഘാടകൻ തണ്ണിക്കോട് ഗ്രൂപ്പിന്റെ ചെയർമാൻ ആയ റോയി കുര്യന് എതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ശാന്തൻപാറ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. .

കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽപ്പറത്തിയാണ് പാർട്ടി സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്തവർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തെത്തിയത്. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദമായത്. പുതിയതായി തുടങ്ങുന്ന വ്യവസായ സ്ഥാപനത്തിന്റെ പരസ്യം ഒട്ടുമിക്ക മാധ്യമങ്ങൾക്കും തണ്ണിക്കോട് ഗ്രൂപ്പ് നൽകിയിരുന്നു. അതുകൊണ്ട് തന്നെ ബെല്ലി ഡാൻസ് ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ വാർത്ത പൂഴ്‌ത്തിവയ്ക്കാനും ശ്രമമുണ്ടായി എന്ന ആക്ഷേപവും ഒപ്പം മുഴങ്ങുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP