Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിതാവിനൊപ്പം നദിയിൽ കുളിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരനെ മുതല വിഴുങ്ങി; സർവ മുതലകളേയും പിടിച്ചു വയറു പരിശോധിച്ചു മൃതദേഹം കണ്ടെത്താൻ പൊലീസ്

പിതാവിനൊപ്പം നദിയിൽ കുളിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരനെ മുതല വിഴുങ്ങി; സർവ മുതലകളേയും പിടിച്ചു വയറു പരിശോധിച്ചു മൃതദേഹം കണ്ടെത്താൻ പൊലീസ്

പിതാവിനൊപ്പം നദിയിൽ കുളിക്കാനിറങ്ങിയ ഏഴു വയസുകാരനെ മുതല ജീവനോടെ വിഴുങ്ങി. മെക്‌സിക്കൻ സിറ്റിയായ ബാറാ സാന്റാ അനാ എസ്റ്റുറേയിലെ ഒരു നദിയിൽ വച്ച് പിതാവിനൊപ്പം കുളിക്കവേ നദീതീരത്ത്  കളിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെയാണ് മുതല വിഴുങ്ങിയത് കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ എല്ലാ മുതലകളേയും പിടിച്ച് വയറു പരിശോധിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് അധികൃതർ.

പിതാവിനൊപ്പം കുളിക്കുന്നതിനിടെ നദീതീരത്ത് ബലൂണുമായി കുട്ടി കളിച്ചുകൊണ്ടിരിക്കവേയാണ് നദിയിൽ നിന്ന് പൊങ്ങിവന്ന മുതല ആക്രമിക്കുന്നത്. കുട്ടിയുടെ കഴുത്തിൽ പിടുത്തമിട്ട മുതല ഉടൻ തന്നെ കുട്ടിയെ ആഴത്തിലേക്ക് വലിച്ചുകൊണ്ടു പോയ ശേഷം വിഴുങ്ങുകയായിരുന്നു. അതേസമയം സംഭവം കണ്ട് ഞെട്ടിത്തരിച്ച പിതാവിന് മകനെ മുതല ജീവനോടെ വിഴുങ്ങുന്നത് നിസഹായനായി നോക്കി നിൽക്കാനേ പിതാവിനായുള്ളൂ.

സമീപത്ത് ഉണ്ടായിരുന്നവർ ബാലന്റെ രക്ഷക്കായി ഓടിക്കൂടിയെങ്കിലും അപ്പോഴേയ്ക്കും മുതല കുട്ടിയുമായി മുങ്ങിയിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിനായി സിറ്റി അധികൃതർ പട്ടാളത്തേയും സിവിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനേയും മത്സ്യത്തൊഴിലാളികളെയുമെല്ലാം നിയോഗിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മൃതദേഹം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നദിയിലെ എല്ലാ മുതലകളേയും പിടിച്ച് വയറു പരിശോധിച്ച് മൃതദേഹം കണ്ടെത്താനായിരുന്നു ശ്രമം.

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഇത് എട്ടാം തവണയാണ് മനുഷ്യരുടെ നേർക്ക് മുതലയുടെ ആക്രമണം ഉണ്ടാകുന്നതെന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്നു. അതേസമയം എല്ലാ മുതലകളേയും പിടിക്കാൻ പരിസ്ഥിതി മന്ത്രി നിർദേശിച്ചിട്ടുമുണ്ട്. ഈ മേഖലയിൽ മുതലയുടെ ശല്യമുള്ള കാര്യം തന്നോട് ആരും പറഞ്ഞിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് വെളിപ്പെടുത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP