Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി രമേശ് ചെന്നിത്തല; ഇടതു മുന്നണിയുടെ അഴിമതികൾ ഓരോന്നായി പുറത്തു കൊണ്ടുവന്നത് അദ്ദേഹമാണ്; ചെന്നിത്തലയെ തരം താഴ്‌ത്തി കാണിക്കാനാണ് ഏഷ്യാനെറ്റ് സർവെ നടത്തിയത്; സർവേയിൽ ഉമ്മൻ ചാണ്ടിയെ ആളുകൾ പിന്തുണച്ചത് മുൻ മുഖ്യമന്ത്രി ആയതിനാൽ; സിപിഎമ്മിന് വേണ്ടി കെട്ടിയുണ്ടാക്കിയ സർവെയാണ് ഇത്; രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി കെ സുധാകരൻ രംഗത്ത്; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും എന്ന പതിവു ശൈലി വിട്ട് കണ്ണൂർ എംപി

യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി രമേശ് ചെന്നിത്തല; ഇടതു മുന്നണിയുടെ അഴിമതികൾ ഓരോന്നായി പുറത്തു കൊണ്ടുവന്നത് അദ്ദേഹമാണ്; ചെന്നിത്തലയെ തരം താഴ്‌ത്തി കാണിക്കാനാണ് ഏഷ്യാനെറ്റ് സർവെ നടത്തിയത്; സർവേയിൽ ഉമ്മൻ ചാണ്ടിയെ ആളുകൾ പിന്തുണച്ചത് മുൻ മുഖ്യമന്ത്രി ആയതിനാൽ; സിപിഎമ്മിന് വേണ്ടി കെട്ടിയുണ്ടാക്കിയ സർവെയാണ് ഇത്; രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി കെ സുധാകരൻ രംഗത്ത്; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും എന്ന പതിവു ശൈലി വിട്ട് കണ്ണൂർ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് മുഖ്യപങ്കാണ് ഉള്ളത്. ഇതാണ് കാലങ്ങളായി തുടരുന്ന ശൈലി. ഈ പതിവു രീതിക്ക് വിപരീതമായി യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണെന്ന് തുറന്നടിച്ചു കണ്ണൂർ എം പി കെ സുധാകരൻ രംഗത്ത്. എൽ.ഡി.എഫിന്റെ അഴിമതികൾ ഒന്നൊന്നായി പുറത്തുകൊണ്ടു വന്നത് ചെന്നിത്തലയാണെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് സുധാകരൻ ചെന്നിത്തലയ്ക്ക് വേണ്ടി രംഗത്തുവന്നത്. ഏഷ്യാനെറ്റ് ന്യൂസ് - സി ഫോർ സർവേയുടെ റിസൽട്ട് പുറത്തുവന്ന സാഹചര്യത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.

ഏഷ്യാനെറ്റ് ചാനൽ സർവെയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് ഉമ്മൻ ചാണ്ടിയെ ആയിരുന്നു. രണ്ടും മൂന്നും സ്ഥാനത്ത് യഥാക്രമം ചെന്നിത്തലയും മുല്ലപ്പള്ളിയും ആയിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി ആയതിനാലാണ് ഉമ്മൻ ചാണ്ടിയെ ആളുകൾ സർവെയിൽ പിന്തുണച്ചതെന്നാണ് സുധാകരന്റെ വാദം. ചെന്നിത്തലയെ തരം താഴ്‌ത്തി കാണിക്കാനാണ് ചാനൽ സർവെ നടത്തിയതെന്നും സിപിഎമ്മിന് വേണ്ടി കെട്ടിയുണ്ടാക്കിയ സർവെയാണ് ഇതെന്നും സുധാകരൻ ആരോപിച്ചു. പിണറായിക്കായി കോടികൾ ഒഴുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്നത് സംബന്ധിച്ച് വലിയതോതിൽ ചർച്ച നടന്നിരുന്നു. കെ.സി വേണുഗോപാൽ തുടക്കമിട്ട ചർച്ചയുടെ ചുവടുപിടിച്ച് ഉമ്മൻ ചാണ്ടിയും ബെന്നിബഹനാനും അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കുമ്പോൾ പോലും മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും എന്നായിരുന്നു നേതാക്കളുടെ മറുപടി. അതേസമയം കെ.സുധാകരൻ ചെന്നിത്തലയ്ക്ക് വേണ്ടി പരസ്യമായി രംഗത്തു വന്ന സ്ഥിതിക്ക് വരും ദിവസങ്ങളിൽ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം കലങ്ങി മറിയുമെന്ന് ഉറപ്പായി.

കോൺഗ്രസിലും യുഡിഎഫിലും ജന പിന്തുണ ആർക്കെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവെ അന്വേഷിച്ചത്. കോവിഡ് കാലത്ത് അടക്കം സംസ്ഥാന സർക്കാരിന്റെ അഴിമതി കഥകൾ തുറന്ന് കാണിച്ചെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി ദേശീയ കോൺഗ്രസ് നേതൃത്വത്തിൽ സജീവമായ കെസി വേണുഗോപാലിന്റെ പേര് വരെ നേതൃമാറ്റ ചർച്ചകളിൽ സജീവവുമാണ്. പ്രതിപക്ഷ നേതാവിനപ്പുറത്ത് കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിന്തുണച്ചത് 47 ശതമാനം പേരാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചത് സർവെയിൽ പങ്കെടുത്ത 13 ശതമാനം പേർ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ 12 ശതമാനം പേരുടെ പിന്തുണയാണ്.

നിലവിൽ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റെ പ്രവർത്തനം മികച്ചതെന്ന് സർവേ പറയുന്നു. 9 ശതമാനം പേർ വളരെ മികച്ചതെന്നും മികച്ചതെന്ന് 45 ശതമാനം പേരും അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്ത 54 ശതമാനം പേരും മുഖ്യമന്ത്രിയുടെ പ്രവർത്തനത്തെ അനുകൂലിക്കുന്നു. കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ പ്രവർത്തനം വളരെ മികച്ചതെന്ന് 16 ശതമാനം പേരും മികച്ചതെന്ന് 51 ശതമാനം പേരും അഭിപ്രായപ്പെട്ടു. മഹാമാരി കാലത്തെ പ്രവർത്തനം മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയർത്തിയെന്ന് 86 ശതമാനം പേരും അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം മികച്ചതെന്ന് സർവേയിൽ അഭിപ്രായമുയർന്നു. സർവേയിൽ പങ്കെടുത്ത 43 ശതമാനം പേർ മികച്ചതെന്നും 15 ശതമാനം പേർ വളരെ മികച്ചതെന്നും അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് സർവേ ഭരണമുന്നണിക്ക് ആശ്വാസം പകരുമ്പോൾ തന്നെ അത് സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇളക്കങ്ങൾക്ക് വഴിവെക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിന്റെ സൂചനയാണ് ഐ ഗ്രൂപ്പിലെ പ്രമുഖനായ കെ സുധാകരൻ നൽകുന്നതും. ഐ ഗ്രൂപ്പ് എംഎൽഎമാരാണ് കൂടുതൽ എന്നതു കൊണ്ടാണ് ചെന്നിത്തല പ്രതിപക്ഷ നേതാവായത്. എ ഗ്രൂപ്പ് എംഎൽഎമാരാണ് കൂടുതലെങ്കിൽ ഉമ്മൻ ചാണ്ടിക്ക് സാധ്യത കൂടുതലാണ് താനും. ഇത്തരമൊരു ചർച്ചകളിലേക്ക് കോൺഗ്രസ് നേരത്തെ കടന്നപ്പോൾ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കുന്നത് ഇവിടെയല്ലെന്നും രമേശ് ചെന്നിത്തല ശക്തമായി പ്രതിപക്ഷത്തെ നയിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറയുകയുണ്ടായി.

കേരളം വിട്ടൊരു രാഷ്ട്രീയമില്ലെന്നും തന്റെ തട്ടകം കേരളമാണെന്നുമുള്ള ഹൈക്കമാൻഡിലെ ശക്തനും സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം വിഷയത്തിന് പുതിയ മാനം നൽകിയത്. ഇതോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മുന്നോട്ടു പോകുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയത്.രമേശ് ചെന്നിത്തല യു.ഡി.എഫിനെയും മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിനെയും ഫലപ്രദമായി നയിക്കുന്നുവെന്നാണ് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP