Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തത് കോവിഡ് രോ​ഗം സ്ഥിരീകരിച്ചെന്ന് വിശ്വസിപ്പിച്ച്; വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയത് മരുന്ന് വാങ്ങി നൽകാം എന്ന് പറഞ്ഞും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത ആൺകുട്ടികളിൽ ഒരാൾ പിടിയിൽ

പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തത് കോവിഡ് രോ​ഗം സ്ഥിരീകരിച്ചെന്ന് വിശ്വസിപ്പിച്ച്; വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയത് മരുന്ന് വാങ്ങി നൽകാം എന്ന് പറഞ്ഞും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത ആൺകുട്ടികളിൽ ഒരാൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

റായ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ. സംഭവത്തിൽ പ്രതിയായ മറ്റൊരു കുട്ടിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഛത്തീസ്‌ഗഡിലാണ് കോവിഡാണെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയെ രണ്ട് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ ആൺകുട്ടികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.

കോവിഡ് ഭേദമാകാൻ ആശുപത്രിയിൽ കൊണ്ടുപോയി മരുന്ന് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ ഇവർ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പിടികൂടി. കൂട്ടുപ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായും പൊലീസ് പറയുന്നു. പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആൺകുട്ടികൾ വിശ്വസിപ്പിച്ചാണ് കൃത്യം നടത്തിയത്. തൊട്ടടുത്ത ആശുപത്രിയിൽ നിന്ന് കോവിഡ് ഭേദമാകാനുള്ള മരുന്ന് വാങ്ങി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഇവർ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോകുകയായിരുന്നു. തന്നെ ആൺകുട്ടികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി.

പെൺകുട്ടിയുടെ ഇളയ സഹോദരൻ വീട്ടുകാരോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രദേശത്തുള്ള ആൺകുട്ടികൾ ചേർന്ന് സഹോദരിയെ വിളിച്ചു കൊണ്ടുപോയതായി ഇളയ സഹോദരൻ വീട്ടുകാരോട് പറഞ്ഞു. കോവിഡ് ഭേദമാകാൻ തൊട്ടടുത്ത ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങിനൽകാമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയതെന്നും ഇളയ സഹോദരൻ വ്യക്തമാക്കി. തുടർന്ന് വീട്ടിൽ എത്തിയ പെൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട് തുറന്നുപറയുകയായിരുന്നു.

കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ആൺകുട്ടികൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് (എ.എസ്‌പി) പ്രതിഭ പാണ്ഡെ പറഞ്ഞു. അടുത്തുള്ള ആശുപത്രിയിൽ നിന്ന് മരുന്നുകൾ ലഭിക്കുമെന്ന വ്യാജേന അവർ അവളെ കൂടെ കൊണ്ടുപോയി. പെൺകുട്ടിയുടെ അമ്മയിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് ഞങ്ങൾ രണ്ട് ആൺകുട്ടികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്- പ്രതിഭ പാണ്ഡെ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP