Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൽഡിഎഫും യുഡിഎഫും ഇപ്പോൾ തന്നെ പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ധാരണ ഉണ്ടാക്കിയിട്ടുണ്ട് എന്ന് കെ സുരേന്ദ്രൻ; ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്ന കോടിയേരിയുടെ പ്രസ്താവനക്ക് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്

എൽഡിഎഫും യുഡിഎഫും ഇപ്പോൾ തന്നെ പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ധാരണ ഉണ്ടാക്കിയിട്ടുണ്ട് എന്ന് കെ സുരേന്ദ്രൻ; ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്ന കോടിയേരിയുടെ പ്രസ്താവനക്ക് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സംസ്ഥാനത്ത് ഇടത് മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും തമ്മിൽ ധാരണയിലാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എന്ത് വിലകൊടുത്തും ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കണമെന്ന കോടിയേരിയുടെ പ്രസ്താവനയോട് യുഡിഎഫ് പ്രതികരിക്കാത്തത് ധാരണ പ്രകാരമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇടത് മുന്നണിയും യുഡിഎഫും ഇപ്പോൾ തന്നെ പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ധാരണ ഉണ്ടാക്കിയിട്ടുണ്ട് എന്നും സുരേന്ദ്രൻ പറയുന്നു.

പാലക്കാട് നഗരസഭയിലെ പല വാർഡുകളിലും ഇടത് മുന്നണിയും യുഡിഎഫും ധാരണ ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിലും സിപിഎം കോൺഗ്രസ് ധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിക്കുന്നു. വെൽഫയർ പാർട്ടിയടക്കമുള്ളവരുമായി മുസ്ലിം ലീഗ് നടത്താൻ ഉദ്ദേശിക്കുന്ന പ്രാദേശിക സഹകരണത്തെയും അദ്ദേഹം വിമർശിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടാൻ ലീഗ് തയ്യറായി. മുസ്ലിം ലീഗിന്റെ നീക്കത്തിന് കോൺഗ്രസിന്റെ പിന്തുണയുണ്ടെന്നും സുരേന്ദ്രൻ വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP