Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന ഭീകരനെ വധിച്ചു; ഒളിത്താവളം തകർത്തു, ആയുധങ്ങൾ പിടിച്ചെടുത്തു; തീവ്രവാദികളുടെ തലകൊയ്ത് സൈന്യത്തിന്റെ കുതിപ്പു തുടരുന്നു

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന ഭീകരനെ വധിച്ചു; ഒളിത്താവളം തകർത്തു, ആയുധങ്ങൾ പിടിച്ചെടുത്തു; തീവ്രവാദികളുടെ തലകൊയ്ത് സൈന്യത്തിന്റെ കുതിപ്പു തുടരുന്നു

സ്വന്തം ലേഖകൻ

ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരവേട്ട തുടർന്ന് സുരക്ഷാ സേന. ഇന്ന് ഒരു ഭീകരനെ കൂടി സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. കുൽഗാം മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

കൂടുതൽ ഭീകരർ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ തെരച്ചിൽ തുടരുകയാണ്. കൂടാതെ കുൽഗാമിലെ അരേ ഗ്രാമത്തിൽ സേനാവലയം തീർത്തിട്ടുണ്ട്. ഗ്രാമത്തിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് രഹസ്യവിവരം.

സംയുക്ത സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ്, കശ്മീർ പൊലീസ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സംയുക്ത ഓപ്പറേഷനിൽ നിരവധി ഭീകരരെ വധിച്ചിട്ടുണ്ട്.

അതിനിടെ രജൗരി സെക്ടറിലെ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തു. ആയുധങ്ങൾ പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP