Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുടെ 3 ലക്ഷവും 25 പവനും മദ്യപിച്ചും ചീട്ടുകളിച്ചും അവിഹിത ബന്ധക്കാർക്കുമായി ധൂർത്തടിച്ചു; 50 സെന്റ് സ്ഥലവും കൂടി കൈക്കലാക്കിയതോടെ ഭാര്യയെ ആട്ടിപ്പുറത്താക്കി; പരാതിപ്പെട്ടെങ്കിലും പൊലീസിനെ സ്വാധീനിച്ച് തലയൂരി യൂറോപ്പിലേക്ക് കടന്നു; കൊല്ലത്ത് മകൾക്കൊപ്പം കഴിയുന്ന വയോധിക ആത്മഹത്യയുടെ വക്കിൽ; ഭർത്താവും മകനും യൂറോപ്പിലായിട്ടും ദുരിതത്തിൽ കഴിയുന്ന അനു പി കോരുതിന്റെ സങ്കടക്കരച്ചിൽ

ഭാര്യയുടെ 3 ലക്ഷവും 25 പവനും മദ്യപിച്ചും ചീട്ടുകളിച്ചും അവിഹിത ബന്ധക്കാർക്കുമായി ധൂർത്തടിച്ചു; 50 സെന്റ് സ്ഥലവും കൂടി കൈക്കലാക്കിയതോടെ ഭാര്യയെ ആട്ടിപ്പുറത്താക്കി; പരാതിപ്പെട്ടെങ്കിലും പൊലീസിനെ സ്വാധീനിച്ച് തലയൂരി യൂറോപ്പിലേക്ക് കടന്നു; കൊല്ലത്ത് മകൾക്കൊപ്പം കഴിയുന്ന വയോധിക ആത്മഹത്യയുടെ വക്കിൽ; ഭർത്താവും മകനും യൂറോപ്പിലായിട്ടും ദുരിതത്തിൽ കഴിയുന്ന അനു പി കോരുതിന്റെ സങ്കടക്കരച്ചിൽ

ആർ പീയൂഷ്

കൊല്ലം: സ്വത്ത് കൈക്കലാക്കിയ ശേഷം വയോധികയായ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് യൂറോപ്പിലേക്ക് കടന്നതായി പരാതി. കൊട്ടാരക്കര പവിത്രേശ്വരം തെക്കുംപുറം പുത്തൻവീട്ടിൽ സെൽവിൻ ജേക്കബാണ് ഭാര്യ അനു പി കോരുതിനെ ഉപേക്ഷിച്ച് കടന്നത്. അൻപത് വയസ്സോളം പ്രയമുള്ള ഇവർ ഇപ്പോൾ മകൾക്കും മരുമകനുമൊപ്പം വാടക വീട്ടിൽ കഴിയുകയാണ്. ഭർത്താവിനെതിരെ പരാതിനൽകിയെങ്കിലും യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നും അവർ പറയുന്നു.

കഴിഞ്ഞ 2018 ലാണ് അനു പി കോരുതിനെ ഭർത്താവ് വീട്ടിൽ നിന്നും ഇറക്കി വിടുന്നത്. ഒപ്പം താമസിക്കാനാവില്ലെന്നും മറ്റൊരു വിവാഹം കഴിക്കാൻ പോകുകയാണ് എന്നും പറഞ്ഞാണ് സെൽവിൻ ഇവരെ ഇറക്കി വിടുന്നത്. ഇതോടെയാണ് മകൾക്കും മരുമകനുമൊപ്പം ഇവർ താമസം ആരംഭിച്ചത്. ഭർത്താവിനെതിരെ പൂത്തൂർ പൊലീസ് സ്റ്റേഷനിൽ നിരവധി തവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ഇവർ പറയുന്നത്. ഭർത്താവ് പൊലീസുകാരെ സ്വാധീനിച്ച് രക്ഷപെടുകയായിരുന്നു എന്നും ഇവർ പറയുന്നു. പിന്നീട് കൊട്ടാരക്കര കോടതിയിൽ ഇയാൾക്കെതിരെ പരാതി നൽകിയെങ്കിലും മകന്റെ സഹായത്തോടെ യൂറോപ്പിലേക്ക് കടന്നുകളയുകയും ചെയ്തു. മകളും മരുമകനും കുഞ്ഞും അടങ്ങുന്ന നിർദ്ധന കുടുംബത്തിനൊപ്പം വളരെ ബുദ്ധിമുട്ടിയാണ് ഇവർ ഇപ്പോൾ കഴിയുന്നത്.

1992 ലാണ് അനു പി കോരുതും സെൽവിൻ ജേക്കബും തമ്മിലുള്ള വിവാഹം നടക്കുന്നത്. 3 ലക്ഷം രൂപയും 25 പവൻ സ്വർണ്ണാഭരണങ്ങളും 50 സെന്റ് സ്ഥലവും സ്ത്രീധനമായി നൽകി. എന്നാൽ അമിത മദ്യപാനവും ചീട്ടുകളിയും മറ്റ് ദുശ്ശീലങ്ങൾ വഴിയും പണവും സ്വർണ്ണാഭരണങ്ങളും ഇയാൾ നശിപ്പിച്ചു കളഞ്ഞു. ഇതിനിടയിൽ ഇവർക്ക് ഒരു ആൺകുട്ടിയും പെൺകുട്ടിയും ജനിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തമിഴ്‌നാട്ടിലേക്ക് കുടുംബവുമായി സെൽവിൻ ജേക്കബ് പോയി. അവിടെ നിന്നുകൊണ്ട് കേരളത്തിൽ നിന്നുള്ള റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തുന്ന ഇടപാടുകാരനായി. അങ്ങനെ ഒരു ദിവസം ഇയാളുടെ വാഹനം അടക്കം പൊലീസ് പിടികൂടുകയും കേസിൽ അകപ്പെടുകയും ചെയ്തു.

ഈ കേസ് നടത്തിപ്പിനായി പണമില്ല എന്ന് പറഞ്ഞാണ് അനു പി കോരുതിന്റെ പേരിലുണ്ടായിരുന്ന 50 സെന്റ് സ്ഥലം വിൽപ്പന നടത്തിയത്. വിൽപ്പന നടത്തിയ ശേഷം പിന്നീട് ഇയാൾക്ക് ഭാര്യയോടുള്ള സമീപനത്തിൽ മാറ്റമുണ്ടായി. മറ്റ് സ്ത്രീകളുമായി ചങ്ങാത്തത്തിലാവുകയും ഭാര്യയോട് താൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുകയാണെന്നും പറഞ്ഞു. ഇതിനിടയിൽ മകനെ ഇയാൾ സിങ്കപ്പൂരിലേക്ക് അയക്കുകയും ചെയ്തു. എത്രയും വേഗം വീട്ടിൽ നിന്നും ഇറങ്ങിപോകണമെന്ന് ആവശ്യപ്പെട്ട് ശാരീരിക ഉപദ്രവം തുടങ്ങിയതോടെയാണ് ഇവർ വീട് വിട്ട് ഇറങ്ങിയത്. മകൾ സ്നേഹിച്ച് വിവാഹം കഴിച്ചതിനാൽ അവരോടും അത്ര രസത്തിലല്ല ഇയാൾ.

മകൻ പിതാവ് പറയുന്നതുപോലെയേ പ്രവർത്തിക്കൂ എന്ന് അനു പി കോരുത് പറയുന്നു. കോവിഡ് കാലമായതിനാൽ ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്തുന്ന മരുമകന് ഇപ്പോൾ ജോലി കുറവാണ്. അതിനാൽ കുടുംബം ഏറെ ദയനീയാവസ്ഥയിലാണ്. കോടതിയിൽ കൊടുത്തിരിക്കുന്ന കേസിൽ അനുകൂല വിധിയുണ്ടെങ്കിൽ മാത്രമേ മുന്നോട്ടുള്ള ജീവിതം സാധ്യമാകൂ എന്നും അല്ലെങ്കിൽ ആത്മഹത്യ മാത്രമാണ് മുന്നിലുള്ള ഏകമാർഗ്ഗമെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP