Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡിന് കാരണമാകുന്നു എന്ന വ്യാജ പ്രചാരണം വ്യാപകം; സൈപ്രസിൽ മൊബൈൽ ടവറുകൾക്ക് തീയിട്ടത് 5ജി വിരുദ്ധ സംഘം; പ്രവർത്തനം ആരംഭിക്കും മുന്നേ ടവറുകൾ തകർക്കപ്പെടുന്നതിനെതിരെ കർശന നടപടിയുമായി പൊലീസും

കോവിഡിന് കാരണമാകുന്നു എന്ന വ്യാജ പ്രചാരണം വ്യാപകം; സൈപ്രസിൽ മൊബൈൽ ടവറുകൾക്ക് തീയിട്ടത് 5ജി വിരുദ്ധ സംഘം; പ്രവർത്തനം ആരംഭിക്കും മുന്നേ ടവറുകൾ തകർക്കപ്പെടുന്നതിനെതിരെ കർശന നടപടിയുമായി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ലിംസോൾ: കൊവിഡിന് കാരണമാകും എന്നാരോപിച്ച് 5ജി വിരുദ്ധ സംഘം സൈപ്രസിൽ മൊബൈൽ ടവറുകൾക്ക് തീയിട്ടു. സൈപ്രസിലെ തീരദേശ പട്ടണമായ ലിംസോളിലാണ് സംഭവം. നാല് മൊബൈൽ ടവറുകൾക്കാണ് അക്രമികൾ തീയിട്ടത് എന്ന് സൈപ്രസ് പൊലീസ് അറിയിച്ചു. സൈപ്രസിലെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി സൈപ്രസ് ടെലികമ്യൂണിക്കേഷന്റെ ടവറുകൾക്കാണ് തീയിട്ടത്. അതേ സമയം, മറ്റ് കമ്പനികളുടെ ടെലികോം ടവറുകളും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ കുറ്റവാളികളെ ഉടൻ പിടികൂടും എന്നാണ് സൈപ്രസ് പൊലീസ് അറിയിക്കുന്നത്. അന്വേഷണത്തിൽ രഹസ്യന്വേഷണ ഏജൻസികളും പങ്കാളികളാകും.

5ജി വിരുദ്ധ സംഘങ്ങളുടെ ആക്രമണം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നാണ് സൈപ്രസ് ടെലികമ്യൂണിക്കേഷൻ എപി വാർത്ത ഏജൻസിയോട് പ്രതികരിച്ചത്. ഒരാഴ്‌ച്ചക്കിടെ നഗരത്തിലെ മൂന്ന് ഇടങ്ങളിൽ എങ്കിലും ഇത്തരം ആക്രമണങ്ങൾ 5ജി ടവറുകൾക്കെതിരെ നടന്നിട്ടുണ്ട്. അതേ സമയം ടവറുകൾക്ക് സുരക്ഷയൊരുക്കാൻ കൂടുതൽ ഫേൻസിംഗും, പൊലീസ് പട്രോളിംഗും കൂട്ടുവാനാണ് പൊലീസ് തീരുമാനം. സൈപ്രസിൽ ഇതുവരെ 5ജി പ്രവർത്തനം ആരംഭിച്ചിട്ടില്ല. നേരത്തെ ഈ വർഷം ആദ്യം യൂറോപ്പിൽ വ്യപകമായി 5ജി ടവറുകൾക്കെതിരെ ആക്രമണം നടന്നിരുന്നു. കൊറോണ വ്യാപനത്തിന് കാരണം 5ജി നൈറ്റ്‌വർക്കുകളാണ് എന്ന പ്രചാരണമാണ് പലപ്പോഴും വില്ലനായത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇത്തരം ആക്രമണങ്ങൾക്കു പിന്നിൽ 5ജി മൊബൈൽ ടവറുകളും കൊറോണാവൈറസ് വ്യാപനത്തിന് കാരണമാകുന്നു എന്ന വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കുന്നതാണെന്നാണ് എപി റിപ്പോർട്ട് പറയുന്നത്. അടുത്തിടെ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത 5ജി ടവർ ആക്രമണം ഭയനകമാണ്. ബേമിങാമിൽ കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ഫീൽഡ് ആശുപത്രിക്ക് സമീപത്തുള്ള 5ജി ടവർ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടു. ഇതോടെ ഈ ഭാഗത്ത് സിഗ്നൽ തടസപ്പെട്ടു. ഇത് സംബന്ധിച്ച് പ്രതികരിച്ച ടവർ ഉടമകളായ വോഡഫോണിന്റെ ബ്രിട്ടിഷ് സിഇഒ ഇതിനെ ഹൃദയഭേദകം എന്നാണ് വിശേഷിപ്പിച്ചത്. രോഗികളായവർക്ക് ഫോൺ കോളിലൂടെയോ വിഡിയോ കോളിലൂടെയോ പോലും പ്രിയപ്പെട്ടവർക്കൊപ്പം നിമിഷങ്ങൾ ചെലവിടിനാവില്ല എന്ന അവസ്ഥയാണ് ഇത് ഉണ്ടാക്കിയത്, ഇതിന് കാരണം ചില ഗൂഢാലോചന സിദ്ധാന്തങ്ങളും- വൊഡാഫോൺ യുകെയുടെ സിഇഓ നിക്ക് ജെഫ്രി പ്രതികരിച്ചു.

അയർലണ്ട്, സൈപ്രസ്, ബെൽജിയം എന്നീ രാജ്യങ്ങളിലും 5ജി ടവറുകൾക്കെതിരായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5ജി സാങ്കേതിക വിദ്യയ്ക്കെതിരെ നിരവധി സോഷ്യൽ മീഡിയ പേജുകൾ ഇപ്പോൾ തന്നെ സജീവമാണെന്നും. 5ജി ടവറുകൾക്കെതിരായ ആക്രമണം നടത്തുന്ന വീഡിയോകൾക്ക് വലിയ പ്രോത്സാഹനമാണ് ഇത്തരം പേജുകളിൽ ലഭിക്കുന്നത് എന്നുമാണ് റിപ്പോർട്ട് പറയുന്നത്. യൂറോപ്പിലെ വാക്സിൻ വിരുദ്ധ സംഘങ്ങൾ ഇത്തരം റിപ്പോർട്ടുകൾ ഏറ്റെടുത്ത് രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP