Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാരിത്ര്യശുദ്ധിയിൽ സംശയം തോന്നി മഴുകൊണ്ട് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതിയെ ശിക്ഷ വിധിക്കാനായി കോടതിയിൽ ഹാജരാക്കിയില്ല; മഞ്ചേരി സിഐക്ക് കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്; പ്രതിയെ കോടതിയിൽ ഹാജരാക്കാതിരുന്നത് എസ്‌കോർട്ട് പോകുന്നതിന് പൊലീസുകാരുടെ കുറവുണ്ടെന്ന കാരണം പറഞ്ഞ്; മഞ്ചേരി സിഐ ജൂലൈ ആറിന് കോടതിയിൽ നേരിട്ടെത്തി കാരണം ബോധിപ്പിക്കണം

ചാരിത്ര്യശുദ്ധിയിൽ സംശയം തോന്നി മഴുകൊണ്ട് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതിയെ ശിക്ഷ വിധിക്കാനായി കോടതിയിൽ ഹാജരാക്കിയില്ല; മഞ്ചേരി സിഐക്ക് കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്; പ്രതിയെ കോടതിയിൽ ഹാജരാക്കാതിരുന്നത് എസ്‌കോർട്ട് പോകുന്നതിന് പൊലീസുകാരുടെ കുറവുണ്ടെന്ന കാരണം പറഞ്ഞ്; മഞ്ചേരി സിഐ ജൂലൈ ആറിന് കോടതിയിൽ നേരിട്ടെത്തി കാരണം ബോധിപ്പിക്കണം

ജംഷാദ് മലപ്പുറം

മലപ്പുറം: ഭാര്യയെ മഴുകൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് ഇൻസ്‌പെക്ടർക്ക് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യുടെ കാരണം കാണിക്കൽ നോട്ടീസ്. ചാരിത്ര്യശുദ്ധിയിൽ സംശയം തോന്നി മഴുകൊണ്ട് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ കുഴിമണ്ണ ആക്കപ്പറമ്പ് പുളിയക്കോട് പുറ്റമണ്ണ തവളക്കുഴിയൻ പൂലാട്ട് ഉലാം അലി (54) കുറ്റക്കാരനെന്ന് ഇക്കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിധി പറയാനായി കേസ് ഇന്നലത്തേക്ക് വെക്കുകയായിരുന്നു.

പാലക്കാട് ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയെ ഹാജരാക്കാൻ അരീക്കോട് സ്റ്റേഷൻ ഓഫീസറായ സിഐക്ക് നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ എസ്‌കോർട്ട് പോകുന്നതിന് പൊലീസുകാരുടെ കുറവുണ്ടെന്ന കാരണം പറഞ്ഞ് സി ഐ പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കിയില്ല. വിധി പ്രസ്താവിക്കുന്നതിന് പ്രതി ഹാജരാകേണ്ടതുണ്ട് എന്നതിനാൽ കേസിൽ ഇന്നലെ വിധി പറയാനായില്ല. പ്രതിയെ ഹാജരാക്കാതിരുന്നതിൽ ഈ മാസം ആറിന് കോടതിയിൽ നേരിട്ടെത്തി കാരണം കാണിക്കണമെന്നാണ് മെമോ.

അതേ സമയം പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിൽ വീഴ്ച പറ്റിയ സി ഐക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച സംഭവത്തിൽ തെറ്റു പറ്റിയത് ജയിൽ അധികൃതർക്കെന്നാണ് പൊലീസിന്റെ നിലപാട്. പാലക്കാട് ജില്ല ജയിലിലാണ് പ്രതിയുള്ളത്. ഇവിടെ നിന്നും പ്രതിയെ മഞ്ചേരിയിലെ കോടതിയിലേക്ക് എത്തിക്കേണ്ട ചുമതല പാലക്കാട് പൊലിസിനാണ്. എന്നാൽ ഇത് സംബന്ധിച്ച് വിവരം നൽകുന്നതിൽ ജയിൽ അധികൃതർക്ക് പിശക് സംഭവിച്ചതോടെയാണ് പ്രതിയെ ഹാജരാക്കാതിരുന്നത്.

ജയിലിൽ നിന്ന് പാലക്കാട് ജില്ല പൊലിസ് മേധാവിക്ക് അയച്ച മെയിൽ സന്ദേശം ലഭിച്ചത് അരീക്കോട് പൊലിസിനാണ്. കത്തിൽ സ്വീകർത്താവിന്റെ പേര് പാലക്കാട് എസ്‌പിയായതിനാൽ അരീക്കോട് പൊലിസ് ഇത് ഗൗനിച്ചില്ല. അതേ സമയം പ്രതിയെ കോടതിയിൽ എത്തിക്കാനുള്ള അറിയിപ്പ് പാലക്കാട് പൊലിസിന് ലഭിച്ചതുമില്ല. ഇതാണ് പ്രതി കോടതിയിൽ ഹാജരാകാതിരാക്കാൻ ഇടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ഭാര്യയെ മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. 2017 നവംബർ 22ന് ഭാര്യ കരുവാക്കോടൻ കദീജ (41)നെ മഴു ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്. വീട്ടിൽ നിന്നും ഓടിച്ച് സമീപത്തുള്ള പറമ്പിൽ വച്ചാണ് ഖദീജയെ ഉലാം അലി ദാരുണമായി കൊലപ്പെടുത്തിയത്. കൊലക്ക് ഉപയോഗിച്ച മഴു ഒളിപ്പിച്ച് രക്തം പുരണ്ട വസ്ത്രങ്ങൾ മാറിയതിന് ശേഷം രക്ഷപ്പെട്ട് പരിസരപ്രദേശങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രഹസ്യവിവരത്തെ തുടർന്നാണ് മഞ്ചേരി സിഐ എൻ.ബി ഷൈജു, അരീക്കോട് എസ്‌ഐ കെ.സിനോദ് എന്നിവരുടെ നേതൃത്വത്തിൽ കായികമായാണ് പിടികൂടിയിരുന്നത്.

കൊലക്ക് ഉപയോഗിച്ച മഴു, സംഭവസമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയും കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട ഖദീജക്കും പ്രതിക്കും മൂന്ന് ആൺമക്കളും നാല് പെൺമക്കളുമുണ്ട്. ഇയാൾ മൂന്ന് വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്നും ഭാര്യയുടെ ചാരിത്ര്യത്തിലുള്ള സംശയമാണ് കൊലക്ക് കാരണമായത്. മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ വീട്ടിൽനിന്ന് ഇറങ്ങി ഓടിയ ഭാര്യയെ പിന്തുടർന്നെത്തിയ ഭർത്താവ് മഴുഉപയോഗിച്ചു വെട്ടിക്കൊല്ലുകയായിരുന്നു. സംഭവം നടക്കുന്നതിന് ആറു മാസം മുമ്പു വരെ പ്രതി തനിച്ചായിരുന്നു താമസിച്ചിരുന്നത്. ആറു മാസം മുമ്പാണ് നാട്ടുകാർ ഇടപെട്ട് പ്രതിയെ വീട്ടിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP