Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മലയാളി വീട്ടമ്മ മരിച്ചു; ഗീതാ മോഹൻദാസ് മരിച്ചത് താനെയിലെ മുൻസിപ്പാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മലയാളി വീട്ടമ്മ മരിച്ചു; ഗീതാ മോഹൻദാസ് മരിച്ചത് താനെയിലെ മുൻസിപ്പാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച്മലയാളി മരിച്ചു. ഗീതാ മോഹൻദാസ് (50) ആണ് താനെയിൽ മരിച്ചത്. ഇവരുടെ മകൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ആംബർനാഥിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് താനെയിലെ മുൻസിപ്പാലിറ്റി ആശുപത്രിയിൽ ഇന്നലെ രാത്രി കൊണ്ടു പോകുന്നത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

അംബർനാഥ് എസ് എൻ ഡി പി ശാഖ മെമ്പറാണ് ഗീത മോഹൻദാസ്. അംബർനാഥ്‌ വെസ്റ്റിൽ വാഡ്‌വയിലുള്ള ഡെയ്സി ഗാർഡനിലാണ് താമസം. ഇവരുടെ 26 വയസ്സുള്ള മകനും കോവിഡ് സ്ഥിരീകരിച്ചിരിക്കയാണ്. മകന് രാവിലെ മുതൽ ശ്വാസതടസ്സം അനുഭവപ്പെത്തതിനെ തുടർന്ന് മുനിസിപ്പൽ ആശുപത്രിയിൽ നിന്നും മുളുണ്ട് പ്ലാറ്റിനം ആശുപത്രിയിലേക്ക് മാറ്റി.

ഡൽഹിയിലും കോവിഡ് ബാധിച്ച് ഇന്നൊരു മലയാളി മരിച്ചു. രമേഷ് നഗറിൽ താമസിക്കുന്ന ചെങ്ങുന്നൂർ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ തിരികെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്ററെ പരിശോധനക്ക് എത്തിയ ഷാജിക്ക് വീണ്ടും കോവിഡ് പരിശോധന നടത്തിയപ്പോൾ പോസ്റ്റീവായി . ഇതോടെ വീണ്ടും എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. ഡൽഹിയിൽ മരിക്കുന്ന പതിമൂന്നാമത്തെ മലയാളിയാണ് ഷാജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP